എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല, അത് ആദ്യം നേരേയാവട്ടെ, മമ്മൂട്ടിയുടെ മറുപടി വൈറലാകുന്നു

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി- മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ദി പ്രീസ്റ്റ്. മാർച്ച് 11 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പ്രഖ്യാപനം മുതൽ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിൽ വൈദികനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. പുറത്തു വന്ന പോസ്റ്ററിനും ടീസറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രം വൈറലാകുന്നു

താരങ്ങളെല്ലാം സംവിധാനത്തിലേയ്ക്ക് കടക്കുമ്പോൾ മമ്മൂട്ടി സംവിധായകൻ ആകുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോഴിത ഇതിനുള്ള മറുപടി നൽകുകയാണ് നടൻ. ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് മെഗാസ്റ്റാർ ഇക്കാര്യം വെളിപ്പെടുത്തിയത്. രസകരമായിട്ടായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി.

അഭിനയമില്ലാതെ

അഭിയമല്ലാതെ മറ്റേതെങ്കിലും മേഖലയിലേക്ക് തിരിയാന്‍ താൽപര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ രസകരമായ മറുപടി. 'എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല. അത് ആദ്യം നേരേയാവട്ടെ എന്നിട്ട് സംവിധാനവും ബാക്കിയുള്ള കാര്യങ്ങളുമൊക്കെ നോക്കാമെന്നായിരുന്നു മെഗാസ്റ്റാർ മറുപടി നൽകിയത്. ദി പ്രീസ്റ്റിനെ കൂടാതെ തന്റെ പുതിയചിത്രത്തിനെ കുറിച്ചും നടൻ വെളിപ്പെടുത്തിയിരുന്നു.

ദി പ്രീസ്റ്റ്

ലോക്ക് ഡൗണിന് ശേഷം ആദ്യമായി പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മെഗാസ്റ്റാറിനും ലേഡി സൂപ്പർസ്റ്റാറിനുമൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഒരു ഡിക്റ്റീവായാണ് മമ്മൂട്ടി എത്തുന്നത്

 മറ്റ്  ചിത്രങ്ങൾ

നിലവിൽ അമൽ നീരദ് ചിത്രമായ ഭീഷ്മ പർവ്വത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തില്‍ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന, നദിയ മൊയ്ദു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ഗാങ്സ്റ്റര്‍ സിനിമയാണ് ഭീഷ്മപര്‍വ്വം എന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട് . ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോക്ക് ഡൗണിന് ശേഷം മെഗാസ്റ്റാർ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് ഭീഷ്മപർവ്വം.

Recommended Video

നമ്മളില്ലേ.. മാസ്സ് ലുക്കിൽ വന്ന് മരണമാസ്സ്‌ മറുപടി നൽകി ഇക്ക
പുഴു

പുഴുവാണ് മെഗാസ്റ്റാറിന്റെ മറ്റൊരു ചിത്രം. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുഹാസ്, ഷര്‍ഫു എന്നിവരാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. ഹര്‍ഷാദാണ് മമ്മൂട്ടി അഭിനയിച്ച 'ഉണ്ട'യുടെ തിരക്കഥ എഴുതിയത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസിന്റെയും സൈന്‍ സൈല്‍ സെല്ലുലോയ്ഡിന്റെയും ബാനറില്‍ എസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാര്‍വ്വതി തിരുവോത്ത്തിന്റെ ഉയരെ എന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു രതീന . തേനി ഈശ്വറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെക്‌സ് ബിജോയിയുടേതായിരിക്കും സംഗീതം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X