നീലക്കുയില്‍ താരം റാണിയുടെ വരന്‍ രാഷ്ടീയക്കാരനോ? ലതയുടെ മറുപടി ഇങ്ങനെ! ഫോട്ടോ ഷൂട്ട് ചിത്രം വൈറല്‍!
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരമ്പരകളിലൊന്നായ നീലക്കുയിലിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അടുത്തിടെയായിരുന്നു സീരിയല്‍ അവസാനിച്ചത്. പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലുള്ള ക്ലൈമാക്‌സായിരുന്നു സീരിയലിന്റേത്. കസ്തൂരിക്ക് മാത്രമല്ല റാണിയെ അവതരിപ്പിച്ച ലത സംഗരാജുവിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തെലുങ്ക് പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരത്തെ മലയാളക്കരയും ഇരുകൈ നീട്ടി സ്വീകരിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ലത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ലത പിറന്നാളാഘോഷിച്ചത്. ഇതിനിടയിലായിരുന്നു വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയത്. ജൂണ്‍ 14നാണ് വിവാഹമെന്നും നാളെണ്ണി കാത്തിരിക്കുകയാണ് തങ്ങളെന്നും താരം പറഞ്ഞിരുന്നു. പിറന്നാളിന് പ്രിയതമന്‍ നല്‍കിയ സര്‍പ്രൈസിന്റെ ചിത്രങ്ങളും ലത പോസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. വിവാഹത്തിന് മുന്‍പുള്ള പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

സാരിയില്‍ അതീവ സുന്ദരിയായി ലത എത്തിയപ്പോള്‍ വെളുത്ത നിറത്തിലുള്ള ഷര്‍ട്ടായിരുന്നു ഭാവിവരനെത്തിയത്. അദ്ദേഹം രാഷ്ട്രീയക്കാരനാണോയെന്നായിരുന്നു ഒരാളുടെ ചോദ്യം. വിവാഹിതയാവുകയാണെന്ന് വ്യക്തമാക്കിയെങ്കിലും വരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരം പങ്കുവെച്ചിരുന്നില്ല.
രാഷ്ട്രീയക്കാരനാണോയെന്ന് ചോദിച്ചപ്പോള്‍ സോഫ്റ്റ് വെയറെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. ക്യൂട്ട് കപ്പിള്‍സാണെന്നും ഇരുവരും മേഡ് ഫോര്‍ ഈച്ച് അദറാണെന്നുമൊക്കെയുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.
കസ്തൂരിമാനിലൂടെ ശ്രദ്ധ നേടിയ റബേക്ക സന്തോഷും ലതയ്ക്ക് ആശംസ നേര്‍ന്ന് എത്തിയിരുന്നു. തിരിച്ച് താരവും നന്ദി അറിയിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സഹോദരനാണ് തന്റേതെന്നും തമ്പിയെ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞും ലത എത്തിയിരുന്നു. ഈ ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

നീലക്കുയില്‍ അവസാനിച്ചുവെങ്കിലും താരങ്ങളെ ഇപ്പോഴും കഥാപാത്രങ്ങളായാണ് ആരാധകര്‍ കാണുന്നത്. മിസ്സ് യൂ റാണിയെന്നായിരുന്നു ചിലര്‍ കമന്റിട്ടത്. ചെമ്പരത്തി സീരിയലിലെ അമല ഗിരീശന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. ഇതിന് ശേഷമായാണ് ഭ്രമണത്തിലെ ഹരിതയായെത്തിയ സ്വാതിയും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇതിന് ശേഷമായാണ് ടെലിവിഷന്‍ ലോകത്തുനിന്നും വീണ്ടും വിവാഹവാര്‍ത്തയെത്തിയത്. വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളുമായി റാണി എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications