For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു സമയത്ത് എനിക്ക് മനസികപ്രശ്നം ഉണ്ടായിരുന്നു‌, സംഭവം അതാണ് എന്ന് മനസിലാക്കാൻ സമയം എടുത്തു'; അർച്ചന കവി

  |

  അർച്ചന കവിയെന്ന നടിയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. നീലത്താമര എന്ന സിനിമയും അതിലെ അനുരാ​ഗ വിലോചനനായി എന്ന ​ഗാനവുമാണ് അർച്ചന കവിക്ക് മലയാളത്തിൽ ഇത്രയേറെ ആരാധകരുണ്ടാകാൻ കാരണമായ സിനിമ.

  അർച്ചനയുടെ ആദ്യ സിനിമ കൂടിയായിരുന്നു നീലത്താമര. ചിത്രത്തിൽ കുഞ്ഞിമാളു എന്ന കഥാപാത്രത്തെയാണ് അർച്ചന അവതരിപ്പിച്ചത്. കൈലാഷ് ആയിരുന്നു ചിത്രത്തിൽ നായകൻ. എം.ടി വാസുദേവൻ നായർ എഴുതിയ കഥ സംവിധാനം ചെയ്ത് സിനിമയാക്കിയത് ലാൽ ജോസ് ആയിരുന്നു.

  Also Read: 'ഇതൊന്നും ഇന്ത്യൻ സംസ്ക്കാരത്തിന് യോജിച്ചതല്ല, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?'; ഐശ്വര്യയ്ക്ക് വിമർശനം!

  മലയാളിയാണെങ്കിലും അർച്ചന കവി വളർന്നത് ഡൽഹിയിലാണ്. മിഡിൽ ക്ലാസ് ഫാമിലിയിൽ പെട്ട കുട്ടിയായിരുന്ന തന്റെ സങ്കൽപ്പത്തിൽ പോലും അഭിനയമോ സിനിമയോ ഉണ്ടായിരുന്നില്ലെന്ന് മുമ്പൊരിക്കൽ അർച്ച കവി തന്നെ പറഞ്ഞിട്ടുണ്ട്.

  ഇപ്പോൾ സിനിമയിൽ അധികം അർച്ചന കവിയെ കാണാറില്ല. താരം ഇപ്പോൾ സീരിയൽ രം​ഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യുട്യൂബർ കൂടിയായ അർച്ചന കവി തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വെട്ടിതുറന്ന് പറയുന്ന നടിയാണ്.

  അത്തരത്തിൽ അർച്ചന ഇപ്പോൾ നടത്തിയൊരു വെളിപ്പെടുത്തലാണ് വൈറലാകുന്നത്. ഒരു സമയത്ത് തനിക്ക് മനസികപ്രശ്നം ഉണ്ടായിരുന്നു‌വെന്നാണ് അർച്ചന പറയുന്നത്. തന്നെ ആ ഘട്ടത്തിൽ നിന്നെല്ലാം രക്ഷിച്ചത് ദൈവമാണെന്നനും അർച്ചന വെളിപ്പെടുത്തി.

  'പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയം ദൈവം അത് മറ്റൊരു രീതിയിലേക്ക് വഴി തിരിച്ച് വിടാറുണ്ട്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ആ സമയം അതിനെകുറിച്ച് ഓർക്കാറില്ല. അതുകഴിഞ്ഞിട്ടാണ് ഞാൻ അതിനെ എങ്ങനെ അതിജീവിച്ചുവെന്ന് ചിന്തിച്ചിരുന്നത്. എനിക്ക് ഒരു സമയത്ത് മനസികപ്രശ്നം ഉണ്ടായിരുന്നു.'

  'സംഭവം അതാണെന്ന് മനസിലാക്കാൻ സമയം എടുത്തു. നോർമൽ ഒരു ആരോഗ്യ പ്രശ്നം പോലെ അല്ലല്ലോ അത്. ഇത് ഒരു വലിയ വിഷയമാണെന്ന് മനസിലാക്കാൻ ഒരുപാട് സമയം എടുത്തു. അത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്.'

  Also Read: നാല് മാസം കഴിഞ്ഞില്ലേ..! കഴിഞ്ഞു പോയ കാര്യമാണ്; ദിൽഷയെ കുറിച്ചുള്ള ചോദ്യത്തിന് റോബിന്റെ മറുപടി

  'എന്റെ അമ്മയും ചേട്ടനും മെഡിക്കൽ ഫീൽഡിലാണ്. അച്ഛൻ ജേർണലിസ്റ്റാണ്. അപ്പോൾ അത്യാവശ്യം വെൽ ക്വാളിഫൈഡ് ഫാമിലിയിൽ നിന്നാണ് ഞാൻ വരുന്നത്. എന്നിട്ടും ഈ പ്രതിസന്ധി ഇതാണെന്ന് അറിയാൻ സമയം എടുത്തു.'

  'ആ സമയം അത്ര ഈസി ആയിരുന്നില്ല. എനിക്ക് പിന്തുണയ്ക്ക് എല്ലാവരും കൂടെ ഉണ്ടായിരുന്നിട്ടും അതിൽ നിന്നും മുക്തമാകാൻ സമയം എടുത്തു.'

  'അപ്പോൾ ഈ ഘട്ടത്തെ കുറിച്ച് അധികം അറിവില്ലാത്ത ആളുകൾ എന്ത് ചെയ്യും എന്നോർത്തിട്ടാണ് സോഷ്യൽ മീഡിയയിൽ എനിക്കുണ്ടായ വിഷയം തുറന്ന് പറഞ്ഞത്. ഇതായിരുന്നു എന്റെ പ്രോസസെന്ന് ആളുകൾക്ക് അവബോധം നൽകണം എന്നചിന്ത ആയിരുന്നു അതിന് പിന്നിൽ' അർച്ചന പറഞ്ഞു.

  മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലാണ് അർച്ചന ഇപ്പോൾ കേന്ദ്ര കഥാപാത്രം ചെയ്യുന്നത്. സീരിയലിന്റെ പ്രമോഷനെല്ലാം ​ഗ്രാന്റായി അർച്ചന കൂടി ഇടപെട്ട് നടത്തിയിരുന്നു.

  അതേസമയം സിനിമയിൽ നിന്നും അർച്ചന സീരിയലിലേക്ക് ഇറങ്ങിയതിൽ പലരും നടിയ വിമർശിച്ചിരുന്നു. ഇവൾക്ക് ഭ്രാന്താണ് സിനിമയ്ക്ക് ഇവളെ വേണ്ടെന്ന് വരെ ആളുകൾ കമന്റ് ചെയ്തത് താൻ കണ്ടിരുന്നുവെന്നും അർച്ചന അഭിമുഖത്തിൽ വെളിപ്പെടുത്തി.

  സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്നും വളർന്ന് കോളജ് അധ്യാപികയായി മാറിയ ആമി എന്ന കഥാപാത്രത്തെയാണ് അർച്ചന റാണി രാജയിൽ അവതരിപ്പിക്കുന്നത്.

  ദരീഷ് ജയശീലൻ, മഞ്ജു സതീഷ്, രാജി മേനോൻ, പൂജിതാ മേനോൻ, ശിവദാസ് കെ.കെ, ദിഷി ജംസ്, ബിന്ദു രാമകൃഷ്ണൻ, ലാൽ മുട്ടത്തറ തുടങ്ങിയവരാണ് മറ്റ് പ്ര​ധാന വേഷങ്ങൾ സീരിയലിൽ ചെയ്യുന്നത്.

  Read more about: archana kavi
  English summary
  Neelathamara Movie Actress Archana Kavi Open Up About Her Mental Health Issues-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X