പതിമൂന്ന് പേരാണ് ഒരു വീട്ടിൽ; ഭർത്താവില്ലെങ്കിൽ ഞാനിന്ന് സഹനടി മാത്രം; നീലിമ പറയുന്നു

തമിഴ് സിനിമാ, സീരിയൽ രം​ഗത്ത് സുപരിചിതമായ മുഖമാണ് നീലിമ റാണിയുടേത്. ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നീലിമ നിരവധി സിനിമകളുടെയും സീരിയലുകളുടെയും ഭാ​ഗമായി. ഭർത്താവിനൊപ്പം സീരിയൽ നിർമാണ രം​ഗത്താണ് നീലിമ ഇന്ന് ശ്രദ്ധ നൽകുന്നത്. നീലിമയുടെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. സംവിധായകൻ ഇസൈവാനനെയാണ് നീലിമ വിവാഹം ചെയ്തത്. നീലിമയേക്കാൾ പത്ത് വയസ് കൂടുതലാണ് ഭർത്താവിന്.

എന്നാൽ ഭർത്താവിന് പ്രായക്കൂടുതലാണെന്ന് പറഞ്ഞ് ദമ്പതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ പലപ്പോഴും പരിഹാസങ്ങളും വന്നിട്ടുണ്ട്. എന്നാൽ നീലിമ ഇതൊന്നും കാര്യമാക്കാറില്ല, ഭർത്താവിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ നീലിമ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രൊഡക്ഷൻ രം​ഗത്ത് ഭർത്താവ് ഇസെെയാണ് എന്റെ ഏറ്റവും വലിയ പിന്തുണ. ഓൺ സ്പോട്ട് ​ഹാൻഡിൽ ചെയ്യുന്നതും സീൻ വായിച്ച് അപ്രൂവ് ചെയ്യുന്നതൊക്കെ അദ്ദേഹമാണ്.

Neelima Rani

അദ്ദേഹമില്ലെങ്കിൽ ഇന്നത്തെ നീലിമയെ നിങ്ങൾ കാണില്ല. സീരിയലുകളിൽ സഹനടി വേഷം ചെയ്യുന്ന ആളായി ഞാൻ ഒതുങ്ങിയേനെ. ഞാൻ ചെറിയ പ്രായത്തിലേ അഭിനയിച്ചതിനാൽ അപ്പോഴേ ഉത്തരവാദിത്വം വന്നു. അതിനാൽ ഞാൻ എപ്പോഴും പക്വമതിയാണ്. സാഹചര്യങ്ങളാണ് നമ്മളെ പക്വതയുള്ളവരാക്കുന്നതെന്നും നീലിമ റാണി പറഞ്ഞു.

തുടക്കകാലത്ത് ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസ് ഒരു സിനിമ ചെയ്തിട്ടുണ്ട്. ആ സിനിമ പരാജയപ്പെട്ടു. ഒരുപാട് പ്രതിസന്ധികൾ അക്കാലത്തുണ്ടായി. പിന്നീട് സീരിയലുകളാണ് ചെയ്തതെന്നും നീലിമ റാണി വ്യക്തമാക്കി. പ്രൊഡക്ഷൻ രം​ഗത്ത് പലരും പരാജയപ്പെടുന്നതിനെക്കുറിച്ചും നീലിമ സംസാരിച്ചു. പ്ലാനിം​ഗും ഫണ്ടും ഇല്ലാത്തതാണ് പ്രധാന കാരണം.

Neelima Rani

ഫണ്ട് അറേഞ്ച് ചെയ്യാതെ ഒരു പ്രോസസിലേക്ക് ഇറങ്ങുന്നത് വലിയ തെറ്റാണ്. തു‌ടങ്ങി വെക്ക്, പൂജയ്ക്ക് ശേഷം ആരെങ്കിലും സമീപിക്കുമെന്ന് നിരവധി പേർ പറയും. പക്ഷെ അങ്ങനെ ആരും വരില്ല. പണമുണ്ടെങ്കിലേ പ്രൊഡക്ഷൻ മുന്നോട്ട് കൊണ്ട് പോകാൻ പറ്റൂയെന്നും നീലിമ റാണി വ്യക്തമാക്കി.

സ്വകാര്യ ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന ആനാവശ്യ കമന്റുകളെ ബ്ലോക്ക് ചെയ്യാറാണ് പതിവെന്ന് നേരത്തെ നീലിമ റാണി പറഞ്ഞിട്ടുണ്ട്. പുറത്ത് നിന്നുള്ളവരെ ബ്ലോക്ക് ചെയ്യാമെങ്കിലും എന്റെ അമ്മ എന്തിനാണ് നീ നിന്നേക്കാൾ പത്ത് വയസ് കൂടുതലുള്ള വ്യക്തിയെ വിവാഹം ചെയ്യുന്നതെന്ന് ചോദിച്ചാൽ അമ്മയെ ബ്ലോക്ക് ചെയ്യുകയല്ല വേണ്ടത്. അവരെ പറഞ്ഞ് മനസിലാക്കണം.

അതാണ് ഞാൻ ചെയ്തത്. 21 വയസിലാണ് കല്യാണം കഴിക്കുന്നത്. ഭർത്താവിന് 31 വയസാണെന്ന് അറിയാമായിരുന്നു. കുടുംബത്തെ ഞാൻ പറഞ്ഞ് മനസിലാക്കി. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹമാണെന്റെ ഭാവി എന്ന് പറഞ്ഞു. നമ്മൾ മറുപടി നൽകേണ്ടത് നമ്മളുമായി അടുത്ത് നിൽക്കുന്നവർക്ക് മാത്രമാണെന്നും നീലിമ അന്ന് ചൂണ്ടിക്കാട്ടി.

കല്യാണം കഴിഞ്ഞ് പതിനാഞ്ചാമത്തെ വർഷമാണിത്. കൂട്ടുകു‌‌ടുംബമാണ്. 13 പേരാണ് ഒരു വീട്ടിലുള്ളത്. ആദ്യം പതിനാറ് പേരുണ്ടായിരുന്നു. എന്നാൽ മുതിർന്നവർ മരിച്ചു. പതിനഞ്ച് വർഷത്തെ വിവാഹജീവിതത്തിൽ ഇങ്ങനെയൊരു ഭർത്താവിനെ നൽകിയതിൽ എന്നും ദൈവത്തോട് നന്ദി പറയുന്നു. അറ്റാച്ച്മെന്റുണ്ടെങ്കിലും ഭർത്താവുൾപ്പെടെ ആരോടും പൊസസീവോടെ അറ്റാച്ച്മെന്റില്ല. എല്ലാവരും അവരുടെ ലക്ഷ്യത്തിന് വേണ്ടി സ്വതന്ത്രരായി ജീവിക്കുന്നവരാണെന്നും നീലിമ വ്യക്തമാക്കി. രണ്ട് പെൺമക്കളാണ് നീലിമയ്ക്കും ഇസൈവാനത്തിനുമുള്ളത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X