'എന്നെ വളർത്തിയത് ഭർത്താവാണ്; പങ്കാളി പരീക്ഷിക്കാനുള്ളതല്ല; ഒരാളെ തെരെഞ്ഞെടുത്താൽ അവർക്കൊപ്പം ജീവിക്കുക'

തമിഴ് സീരിയൽ രം​ഗത്തെ പ്രിയങ്കരിയാണ് നീലിമ റാണി. ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നീലിമയ്ക്ക് സിനിമകളേക്കാളും സീരിയൽ രം​ഗത്താണ് ശ്രദ്ധ നേടാനായത്. നായികയായും വില്ലത്തിയായും നിരവധി സീരിയലുകളിൽ നീലിമ അഭിനയിച്ചു. സംവിധായകൻ ഇസൈവാനനെയാണ് നീലിമ വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. നീലിമയും ഭർത്താവും തമ്മിലുള്ള പ്രായ വ്യത്യാസം പലപ്പോഴും ചർച്ചയായിട്ടുണ്ട്. നീലിമയേക്കാൾ പത്ത് വയസ് കൂടുതലാണ് ഇസൈവാനന്.

ഇതിന്റെ പേരിൽ ദമ്പതികൾക്ക് നേരെ മോശം കമന്റുകൾ സോഷ്യൽമീഡിയയിൽ വരാറുണ്ട്. ഇപ്പോഴിതാ തന്റെ ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് നീലിമ റാണി. തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഭർത്താവെന്ന് നീലിമ റാണി പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ‌

Neelima Rani

എന്നെ വളർത്തിയത് അദ്ദേഹമാണ്. 18 വയസിലാണ് അദ്ദേഹത്തെ കണ്ടത്. 21 വയസിൽ വിവാഹം ചെയ്തു. ഇപ്പോഴെനിക്ക് 37 വയസായി. ഞാൻ എന്റെ പ്രവൃത്തിയിലും വാക്കുകളിലുമെല്ലാം അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്. അദ്ദേഹം മാന്ത്രികതയുള്ള മനുഷ്യനാണ്. പ്രായ വ്യത്യാസം നല്ലതാണെന്നും നീലിമ പറയുന്നു. ഒരാൾ പക്വതയുള്ള ആളായിരിക്കും. രണ്ട് പേരും പക്വതയുള്ളവരോ ഇല്ലാത്തവരോ ആയാൽ ബുദ്ധിമുട്ടാണെന്നും നടി ചൂണ്ടിക്കാട്ടി. ഇന്നത്തെ വിവാഹ ബന്ധങ്ങളിൽ സംഭവിക്കുന്നതിനെക്കുറിച്ചും നീലിമ സംസാരിച്ചു.

ട്രെെ ചെയ്ത് നോക്കാം. ശരിയായില്ലെങ്കിൽ വേറെ നോക്കാം എന്ന മനോഭാവം ഇന്ന് കൂടുതലാണ്. ഒരു ഭാര്യ, ഒരു ഭർത്താവ് എന്നതൊക്കെ ക്രിഞ്ച് ആയി കാണുന്നു. അത് വലിയ തെറ്റാണ്. പങ്കാളിയെ വെച്ച് പരീക്ഷിക്കാൻ പാടില്ല. ഒരാളെ തെരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്കാവശ്യമുള്ള സമയം എടുക്കുക. ഇതാണ് എന്റെ പങ്കാളി എന്ന് മനസിലായാൽ അവരിൽ തന്നെ നിൽക്കുക. വിവാഹ ശേഷവും കുഞ്ഞായ ശേഷവും മാറി ചിന്തിക്കുന്നത് തെറ്റാണെന്നും നീലിമ പറയുന്നു.

Neelima Rani

എന്റെ അമ്മ ബന്ധം തകരുമെന്നായപ്പോൾ പോലും പിടിച്ച് നിന്നു. അച്ഛന്റെ മരണം വരെയും. ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ ബന്ധം വിട്ടിരുന്നെങ്കിൽ അതല്ലേ നല്ലതെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അതല്ല ശരിയെന്ന് പ്രായമാകുമ്പോൾ മനസിലാകുന്നു. അമ്മ ചെയ്തതാണ് ശരി. ഇങ്ങനെയൊരു അച്ഛൻ എന്തിനാണ്, വിട്ട് പോയിക്കൂടെ എന്ന് പറഞ്ഞ് അമ്മയോട് ഞാൻ വഴക്കിട്ടിട്ടുണ്ട്. പക്ഷെ അച്ഛന്റെ മരണം വരെയും അമ്മ അദ്ദേഹത്തെ കൈവിട്ടില്ല. വർഷങ്ങൾക്കിപ്പുറമാണ് തനിക്കത് മനസിലായതെന്നും നീലിമ പറയുന്നു.

നേരത്തെ സോഷ്യൽ മീഡിയയിൽ വന്ന മോശം കമന്റുകളെക്കുറിച്ച് നീലിമ സംസാരിച്ചിട്ടുണ്ട്. മോശം കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യാറാണ് പതിവെന്ന് അന്ന് നടി വ്യക്തമാക്കി. ഇങ്ങനെയൊരു ഭർത്താവിനെ ലഭിച്ചതിൽ ദൈവത്തോടെ നന്ദി പറയുന്നു. അറ്റാച്ച്മെന്റുണ്ടെങ്കിലും ഭർത്താവുൾപ്പെടെ ആരോടും തനിക്ക് പൊസസീവ്നെസ് ഇല്ല. വിഷമഘട്ടങ്ങളിൽ ആത്മീയത തനിക്ക് ഉപകാരപ്പെട്ടിട്ടുണ്ടെന്നും നീലിമ റാണി അന്ന് വ്യക്തമാക്കി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X