കുഞ്ഞിനെ എന്റെ കൈയിൽ വെച്ചപ്പോൾ ഇതാരാണെന്ന് തോന്നി; മകളുമായി അടുത്തില്ല; തുറന്ന് പറഞ്ഞ് നീലിമ
സീരിയൽ രംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് നീലിമ റാണി. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലാണ് നീലിമയ്ക്ക് മികച്ച വേഷങ്ങൾ ലഭിച്ചു. സംവിധായകനും നിർമാതാവുമായ ഇസൈവാനത്തെയാണ് നീലിമ വിവാഹം ചെയ്തത്. രണ്ട് പെൺമക്കളും ദമ്പതികൾക്ക് പിറന്നു. ഗർഭിണിയായപ്പോൾ കരിയറിൽ നീലിമ ഇടവേളയെടുത്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകുകയാണ് നീലിമ. വാനത്തെ പോലെയ് ആണ് നീലിമയുടെ പുതിയ സീരിയൽ. ഇപ്പോഴിതാ തന്റെ ഗർഭകാലത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് നീലിമ.

എന്നെക്കൊണ്ട് പറ്റില്ലെന്ന് തോന്നി. അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. പക്ഷെ അതിനപ്പുറം ഗർഭകാലം ആസ്വദിച്ചെന്നും നീലിമ പറയുന്നു. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോൾ തനിക്കൊന്നും തോന്നിയില്ലെന്ന് നീലിമ പറയുന്നു. അദിതിയെ എന്റെ കൈയിൽ വെച്ചപ്പോൾ ഇതാരാണെന്ന് തോന്നി. എന്റെ കുഞ്ഞാണെന്നറിയാം. പക്ഷെ അവളുമായി കണക്ടാവാൻ പറ്റിയില്ല.
അവൾക്കൊപ്പം കൂടുതൽ സമയം ചെലവഴിച്ചപ്പോഴാണ് ആ ബന്ധം വളർന്നതെന്നും നീലിമ തുറന്ന് പറഞ്ഞു. രണ്ടാമത്തെ കുഞ്ഞ് ആൺകുഞ്ഞായിരിക്കുമെന്നാണ് താൻ കരുതിയതെന്നും നീലിമ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പലപ്പോഴും നീലിമയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് കമന്റ് വരാറുണ്ട്. നീലിമയേക്കാൾ 12 വയസ് കൂടുതലാണ് ഭർത്താവിന്. പണത്തിന് വേണ്ടി വിവാഹം ചെയ്തെന്ന ആക്ഷേപം വരെ താൻ കേട്ടിട്ടുണ്ടെന്ന് നേരത്തെ നീലിമ തുറന്ന് പറയുകയുമുണ്ടായി.

പരസ്പരം മനസിലാക്കിയാണ് വിവാഹം ചെയ്തത്. തന്നെ വളർത്തിയത് ഭർത്താവാണ്. തനിക്ക് കരിയറിലുണ്ടായ വളർച്ചയ്ക്ക് കാരണ അദ്ദേഹത്തിന്റെ പിന്തുണയാണെന്നും നീലിമ റാണി വ്യക്തമാക്കി. 18 വയസിലാണ് അദ്ദേഹത്തെ കണ്ടത്. 21 വയസിൽ വിവാഹം ചെയ്തു. ഇപ്പോഴെനിക്ക് 37 വയസായി.
അദ്ദേഹത്തിന്റെ സ്വാധീനം എന്റെ പ്രവൃത്തിയിലും വാക്കുകളിലുമുണ്ട്. മാന്ത്രികതയുള്ള മനുഷ്യനാണ് അദ്ദേഹം. പ്രായ വ്യത്യാസം നല്ലതാണെന്നും നീലിമ റാണി അഭിപ്രായപ്പെട്ടു. ഒരാൾ പക്വതയുള്ള ആളായിരിക്കും. രണ്ട് പേരും പക്വതയില്ലാത്തവരോ ഉള്ളവരോ ആയാൽ ബുദ്ധിമുട്ടാണെന്നും നീലിമ റാണി വ്യക്തമാക്കി.


Click it and Unblock the Notifications