മാറിടത്തെക്കുറിച്ച് കമന്റ്; ഞാനിപ്പോഴും കുഞ്ഞിന് പാല് കൊടുക്കുന്ന അമ്മയാണ്; തുറന്ന് പറഞ്ഞ് നീലിമ

തമിഴ് സീരിയലുകളിലൂടെ ജനപ്രീതി നേടിയ നടിയാണ് നീലിമ റാണി. സിനിമകളിലും അഭിനയിച്ചെങ്കിലും ടെലിവിഷൻ പ്രേക്ഷകർക്കിടയിലാണ് നീലിമ റാണി കൂടുതൽ സ്വീകാര്യത നേടിയത്. അതേസമയം നാൻ മഹാൻ അല്ലെ, മുരൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ നീലിമയ്ക്ക് ലഭിച്ചു. 2008 ലാണ് നീലിമ റാണി വിവാഹിതയായത്. ഇസൈവനൻ എന്നാണ് ഭർത്താവിന്റെ പേര്. നീലിമയേക്കാൾ 11 വയസ് കൂടുതലാണ് ഭർത്താവിന്.

ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ദമ്പതികൾക്കെതിരെ ട്രോളുകളും വന്നു. ഇതിനെതിരെ നീലിമ സംസാരിച്ചിട്ടുമുണ്ട്. രണ്ട് പെൺമക്കളാണ് നീലിമയ്ക്ക് ജനിച്ചത്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രസവശേഷം ശരീര ഭാരം കൂടിയതിനെക്കുറിച്ച് നീലിമ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Neelima Rani

തന്റെ വണ്ണം കൂടിയത് സ്വയം തിരിച്ചറിയുന്നെന്നും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും നീലിമ റാണി വ്യക്തമാക്കി.
രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷമാണ് വണ്ണം കൂടിയത്. മൂത്ത് മകളെ പ്രസവിച്ചപ്പോൾ വണ്ണം ‌ഇല്ലായിരുന്നു. എന്നാൽ രണ്ടാമത്തെ പ്രസവത്തിന് ശേഷം ചുറ്റുമുള്ള പല നെ​ഗറ്റീവ് സംഭവങ്ങളും ഭക്ഷണം കൂടിയതും എല്ലാം കൂടിയായപ്പോൾ വണ്ണം വളരെ കൂടി.

എനിക്ക് തന്നെ അത് തോന്നുന്നുണ്ട്. കാണുന്നവർക്ക് അത്ര തോന്നുന്നില്ല. പക്ഷെ പലരും നീലിമ വണ്ണം വെച്ചോ എന്ന് ചോദിക്കും. അതെ, എനിക്കറിയാം, കുറയ്ക്കാൻ ശ്രമിക്കുകയാണ്, ഒരു വശത്ത് ഞാൻ പാല് കാെടുക്കുന്നു, മറുവശത്ത് ജിമ്മിൽ പോകുന്നുണ്ട്. ഉടനെ കുറയില്ല. വണ്ണം കുറയ്ക്കുന്നത് എളുപ്പമല്ലെന്ന് പറയാൻ തോന്നും.

Neelima Rani

മാറിടത്തെക്കുറിച്ചെല്ലാം കമന്റ് ചെയ്യുമ്പോൾ ഞാനിപ്പോഴും കുഞ്ഞിന് പാൽ കൊടുക്കുകയാണെന്ന് ഉടനെ മറുപടി പറയാൻ തോന്നും. പക്ഷെ അവർക്കൊന്നും മറുപടി പറയേണ്ടതില്ല. ബ്ലോക്ക് ചെയ്ത് മൂവ് ഓൺ ചെയ്യും. വണ്ണം കുറയാൻ ഒരു സമയം എടുക്കുമെന്ന് ഇപ്പോൾ എനിക്കറിയാം. കാരണം ഞാൻ രണ്ട് പെൺകുട്ടികളെ പ്രസവിച്ചു. ശരീരത്തിൽ രണ്ട് തവണ മാറ്റങ്ങൾ വന്നു. അത് മനസിലാക്കേണ്ടതുണ്ടെന്നും നീലിമ റാണി വ്യക്തമാക്കി.

കരിയറിന് ഭർത്താവ് നൽകുന്ന പിന്തുണയെക്കുറിച്ചും നീലിമ സംസാരിച്ചു. വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി. വിവാഹത്തിന് ശേഷമാണ് നാൻ മഹാൻ അല്ലെ എന്ന സിനിമയിൽ അഭിനയിച്ചത്. വിവാഹം കഴിഞ്ഞ 2008 മുതൽ 2023 വരെയും താൻ ചെയ്ത എല്ലാ വർക്കുകൾക്കും ഭർത്താവിന്റെ പിന്തുണയുണ്ട്. പ്രണയ വിവാഹമായിരുന്നെന്നും നീലിമ തുറന്ന് പറഞ്ഞു.

അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്ന പുതുമുഖങ്ങൾക്കുള്ള ഉപദേശം എന്തെന്ന ചോദ്യത്തിനും നീലിമ റാണി മറുപടി നൽകി. എന്താണ് വേണ്ടതെന്നതിൽ ഫോക്കസ് ചെയ്യുക. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥ കാണിക്കുക. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് പോകണമെങ്കിൽ അതിന് തയ്യാറാകണം. എല്ലാം തലയിൽ എടുക്കാതിരിക്കുക.

അവർ ഇങ്ങനെ ചെയ്യുന്നു, അങ്ങനെ പറയുന്നു എന്നെൈക്കെ ആലോചിച്ച് ആശയക്കുഴപ്പത്തിലായി ഐഡന്റിറ്റി ഇല്ലാതാകരുതെന്നും നീലിമ റാണി വ്യക്തമാക്കി. അടുത്തിടെ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളിൽ നീലിമ വ്യക്തത വരുത്തുകയുണ്ടായി. ഇസെെവനൻ നീലമയുടെ രണ്ടാം ഭർത്താവാണെന്നും നടിയുടെ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണെന്നുമാണ് പലരും കരുതിയത്. ​പലരും ഇന്റർനെറ്റിൽ ഇക്കാര്യം തിരയുകയും ചെയ്തു. എന്നാൽ തനിക്ക് ഒരു വിവാഹമേ നടന്നിട്ടുള്ളൂയെന്ന് നീലിമ റാണി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കരിയറിൽ നീലമ ഇപ്പോഴും സജീവമാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X