14 പേരുള്ള കുടുംബം ഞങ്ങൾ രണ്ട് പേരുടെ വരുമാനത്തിൽ; സാമ്പത്തികമായി തകർന്നപ്പോൾ; നീലിമ റാണി
തമിഴ് സീരിയലുകളിലൂടെ ജനപ്രീതി നേടിയ നടിയാണ് നീലിമ റാണി. നായികയായും വില്ലത്തിയായുമെല്ലാം നീലിമ റാണി അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് നീലിമയ്ക്ക് കാര്യമായി ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞില്ല. ഒരിടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകുകയാണ് നീലിമ. വാനത്തെ പോലെയ് ആണ് നീലിമയുടെ പുതിയ സീരിയൽ. ജീവിതത്തിൽ ചില പ്രതിസന്ധി ഘട്ടങ്ങൾ നീലിമയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നീലിമ.
തനിക്കും ഭർത്താവിനും സാമ്പത്തിക പ്രശ്നം വന്ന സാഹചര്യത്തെക്കുറിച്ച് നീലിമ സംസാരിച്ചു. ചതി നമ്മുടെ കൈയിൽ അല്ല. ഞങ്ങളോട് ചെയ്തത് കട്ടപ്പ ചെയ്തതിനേക്കാൾ വലിയ ചതിയാണ്. അത് നമ്മുടെ കൈയിലല്ല. അതിന് വേണ്ടി തയ്യാറാകേണ്ടതുണ്ടെന്നും നീലിമ പറയുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചതിനെക്കുറിച്ചും നീലിമ സംസാരിച്ചു.

സാമ്പത്തിക കാര്യങ്ങൾ നോക്കുക ബുദ്ധിമുട്ടായിരുന്നു. രണ്ട് പേരുടെ വരുമാനത്തിൽ 14 പേരുള്ള കുടുംബത്തെ നോക്കുകയെന്നത് എളുപ്പമല്ല. അവരിൽ സ്കൂൾ കുട്ടികളുണ്ടായിരുന്നു. അവരെ കോളേജിൽ അയച്ച് പഠിപ്പിച്ചു. ഇന്ന് ഞങ്ങളുടെ രണ്ട് പെൺമക്കൾ വളർന്നോളും എന്ന മൈൻഡ് സെറ്റിൽ എത്തി. കാരണം അവർക്ക് മുമ്പ് രണ്ട് മൂന്ന് പേരെ വളർത്തി വലുതാക്കി. അവരെല്ലാം ജോലിക്ക് പോയി സെറ്റിൽ ആയി. ഒരു റൗണ്ട് കഴിഞ്ഞു. രണ്ടാമത്തെ റൗണ്ട് തുടങ്ങാൻ പോകുകയാണെന്നും നീലിമ പറയുന്നു.
സാമ്പത്തിക കാര്യത്തിൽ കാണിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും നീലിമ സംസാരിച്ചു. എനിക്ക് കടങ്ങൾ ഉണ്ട്. കടം ഉണ്ടായിക്കൊണ്ടേയിരിക്കും. എത്ര കോടിയുണ്ടെങ്കിലും കടം ഉണ്ടാവും. കടം ഉണ്ടാകണം. പക്ഷെ നിങ്ങളുടെ കടം സ്വത്തുക്കളേക്കാൾ കൂടുതലല്ലെന്ന് ഉറപ്പ് വരുത്തണം. പതിനായിരം രൂപ കടം ഉണ്ടെങ്കിൽ ആ പതിനായിരത്തിന് എന്റെ കൈയിൽ ഒരു ഫ്രിഡ്ജോ ടിവിയോ ബൈക്കോ ഉണ്ടാകണം. കടം തന്നയാൾ ചോദിച്ചാൽ അത് വിറ്റ് ആ പണം കാെടുക്കാൻ സാധിക്കണം. അങ്ങനെയെങ്കിൽ മാനസിക സമ്മർദ്ദം ഉണ്ടാകില്ല.

എപ്പോഴും കാൽക്കുലേറ്റ് ചെയ്ക് ഫിനാൻഷ്യൽ തീരുമാനങ്ങൾ എടുക്കുക. തനിക്ക് പലപ്പോഴും ഇതിൽ പിഴവ് പറ്റിയിട്ടുണ്ടെന്നും നീലിമ റാണി പറയുന്നു. നീലിമയും ഭർത്താവ് ഇസൈവാനനും സിനിമാ നിർമാണത്തിലേക്ക് കടന്നപ്പോഴുണ്ടായ പ്രശ്നമാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. ഒരു സിനിമയ്ക്ക് വേണ്ടി 4. 50 കോടി രൂപ ഇവർ ചെലവഴിച്ചു.
എന്നാൽ അടുത്ത സുഹൃത്ത് വഞ്ചിച്ചതിനാൽ ഈ സിനിമ റിലീസ് ചെയ്യാൻ പറ്റിയില്ല. കടത്തിലായ നീലിമയ്ക്കും ഭർത്താവിനും സ്വത്തുക്കളെല്ലാം വിൽക്കേണ്ടി വന്നു. താമസിച്ച വീട് പോലും വിറ്റ് വാടക വീട്ടിലേക്ക് മാറി. പിന്നീട് ആദ്യം മുതലേ സമ്പാദിച്ച് ഈ വാടക വീട് തങ്ങൾ വാങ്ങുകയായിരുന്നു. വളരെ അധ്വാനിച്ചാണ് കടങ്ങൾ വീട്ടിയതെന്നും നീലിമ റാണി അന്ന് വ്യക്തമാക്കി.രണ്ട് പെൺമക്കളാണ് നീലിമയ്ക്കും ഭർത്താവ് ഇസൈവാനനുമുള്ളത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സീരിയൽ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി.


Click it and Unblock the Notifications