ഞാനും ഭർത്താവും രണ്ടിടത്താണ് താമസം, ആ വീട്ടിലെ എന്ത് കാര്യത്തിനും ഞാൻ പോകും; അകന്നതിനെക്കുറിച്ച് നീന കുറുപ്പ്

നീന കുറുപ്പിനെ കാണുന്ന മലയാളികൾ ആദ്യം ഓർ‌ക്കുക പഞ്ചാബി ഹൗസ് എന്ന സിനിമയാണ്. നായികയായ മോഹിനിയുടെ കസിന്റെ വേഷമാണ് നീന ഈ സിനിമയിൽ ചെയ്തത്. നായികയോളം പ്രാധാന്യം ഈ സിനിമയിൽ നീന കുറുപ്പിന് ലഭിച്ചു, ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലൂടെയാണ് നീന അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. വ്യക്തി ജീവിതത്തിൽ ചില വിഷമഘട്ടങ്ങൾ‌ നീന കുറുപ്പ് നേരിട്ടിട്ടുണ്ട്.

കണ്ണൻ എന്നായിരുന്നു നീനയുടെ ഭർത്താവിന്റെ പേര്. ഇരുവർക്കും പവിത്ര എന്ന മകളുമുണ്ട്. പരസ്പരം ഒരുമിച്ച് പോകാൻ പറ്റാതായതോ‌ടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ നീന കുറുപ്പ് പരാമർശിച്ചിട്ടുണ്ട്. ഭർത്താവും താനും രണ്ടിടത്താണ് താമസിക്കുന്നതെന്ന് നീന കുറുപ്പ് പറയുന്നു. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Neena Kurup

ഞാനും ഭർത്താവും രണ്ടിടത്താണ് താമസിക്കുന്നത്. അത് എല്ലാവരോടും ഞാൻ പറയുന്ന കാര്യമാണ്. ഞങ്ങൾ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാറുണ്ട്. കാരണം ഞങ്ങൾക്ക് മകളുണ്ട്. ആ വീട്ടിലെ എന്ത് കാര്യത്തിനും ഞാൻ പോകും. എന്റെ വീട്ടിലെ എന്ത് കാര്യത്തിനും പുള്ളിയും വരും. ഒരു ആൺതുണയില്ലാതെ ജീവിക്കാൻ ചേച്ചിക്ക് ബുദ്ധിമുട്ടുണ്ടോ എന്നെന്നോട് ഒരു ഇന്റർവ്യൂവിൽ ചോദിച്ചു. ഒരു തമാശയോ‌ടെ ഞാൻ മറുപ‌ടി നൽകി. ആൺതുണയുള്ളപ്പോഴാണ് സ്ട്രസ്. കാരണം രാവിലെ ചായ ഉണ്ടാക്കിക്കൊടുക്കണം. ഭക്ഷണമുണ്ടാക്കണം. ഉപ്പും പുളിയും നോക്കണം. ഇല്ലെങ്കിൽ അവർക്ക് വിഷമമാകുമെന്നാണ് ഞാൻ പറഞ്ഞത്.

എന്നാൽ താഴെ വന്ന കമന്റ് അതുകൊണ്ടാണോ മകൾക്കൊരു കുതിരയെ വാങ്ങിച്ച് കൊടുത്തത് എന്നായിരുന്നു. അത് വളരെ മോശം കമന്റായിരുന്നു. അന്ന് മുതലാണ് എനിക്ക് അഭിമുഖങ്ങളോട് ഇഷ്ടക്കേട് വന്നത്. സിനിമയെക്കുറിച്ച് മാത്രം ചോദിക്കുന്ന ചോദ്യങ്ങളാണെങ്കിൽ ഓക്കെ. പേഴ്സണൽ ലെെഫിലേക്ക് പോകുമ്പോഴാണ് ഞങ്ങൾ പറയുന്ന കമന്റ് ആളുകൾ വേറൊരു രീതിയിൽ എടുക്കുന്നത്.

Neena Kurup

‌‌ട്രോൾ ചെയ്യുന്നവരും കമന്റ് ചെയ്യുന്നവരും അത് എത്രമാത്രം വിഷമിപ്പിക്കുന്നതാണെന്ന് ചിന്തിക്കണം. മോശം കമന്റുകൾ ഒഴിവാക്കേണ്ടതുണ്ടെന്നും നീന കുറുപ്പ് ചൂണ്ടിക്കാട്ടി. മുമ്പൊരിക്കലും ഭർത്താവുമായി അകന്നതിനെക്കുറിച്ച് നീന കുറുപ്പ് സംസാരിച്ചിട്ടുണ്ട്.

ദാമ്പത്യ ജീവിതത്തിൽ ഒരുപാട് അഭിപ്രായ ഭിന്നതകൾ കടന്ന് വന്നിരുന്നു. എല്ലാ കാര്യത്തിലും ഞങ്ങൾ വ്യത്യസ്ത അഭിപ്രായക്കാരാണ്. മോളുടെ കാര്യത്തിൽ മാത്രമാണ് ഒരേ ചിന്തയും അഭിപ്രായവുമുള്ളത്. എന്റെ ജോലിയിൽ പോലും അദ്ദേഹത്തിന് അഭിപ്രായ ഭിന്നയുണ്ടാകും. സൗഹൃദങ്ങളിലൊക്കെ നിയന്ത്രണം വെച്ചിരുന്നു.

കുടുംബത്തിന്റെയും സ്നേഹത്തിന്റെയും പേരിൽ ഒരു സ്ത്രീ സർവതും ത്യജിക്കണമെന്ന അഭിപ്രായം എനിക്ക് അം​ഗീകരിക്കാൻ പറ്റില്ല. എന്റെ നിലപാടുകൾ പുള്ളിക്കും അം​ഗീകരിക്കാൻ പറ്റിയിരുന്നില്ല. തമ്മിലുണ്ടാകുന്ന വഴക്കുകൾ മനസമാധാനത്തെ ബാധിച്ചു. 2007 മുതൽ രണ്ട് പേരും മാറി താമസിക്കാൻ തുടങ്ങിയെന്നാണ് നീന കുറുപ്പ് അന്ന് പറഞ്ഞു. സിനിമകൾക്ക് പുറമെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നിയമപരമായി വേർപിരിയാത്തതിനെക്കുറിച്ച് നീന കുറുപ്പ് സംസാരിച്ചിരുന്നു.

അകന്ന് ജീവിച്ചാൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നവരാണ് ഞങ്ങൾ. ഞങ്ങൾ പരസ്പരം ഫോൺ ചെയ്യാറുണ്ട്. ഇടയ്ക്ക് കാണും. ഷോപ്പിം​ഗിന് ഒരുമിച്ച് പോകാറുണ്ട്. എന്നാൽ ഒരുമിച്ച് താമസിക്കുമ്പോൾ ഭയങ്കര വഴക്കാണ്. ദിവസവും ഇതിന്റ ടെൻഷനാണ്. ഇങ്ങനെ പോയാൽ മരിക്കുന്ന കാലത്ത് ഓർക്കാൻ പറ്റിയ ഒരു നല്ല ദിവസം പോലും ജീവിതത്തിൽ ഉണ്ടാകില്ല എന്ന് തോന്നിയപ്പോൾ എടുത്ത തീരുമാനമാണ് ഈ മാറിത്താമസമെന്നും അന്ന് നീന കുറുപ്പ് പറഞ്ഞിരുന്നു.

More from Filmibeat

Read more about: neena kurup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X