കല്യാണം കഴിഞ്ഞ സമയത്ത് ഭർത്താവ് നിസാര പ്രശ്‌നങ്ങൾക്ക് ദേഷ്യപ്പെടുമായിരുന്നു; വിശേഷങ്ങള്‍ പറഞ്ഞ് നീന കുറുപ്പ്

വളരെ ചെറിയ പ്രായം മുതല്‍ മലയാള സിനിമയില്‍ സജീവമായി അഭിനയിക്കുന്ന നടിയാണ് നീന കുറുപ്പ്. സിനിമക്കള്‍ക്ക് പുറമേ സീരിയലുകളിലും നടി സജീവമാണ്. ഇടയ്ക്ക് ചെറിയ ബ്രേക്ക് എടുത്തെങ്കിലും ഇപ്പോള്‍ തിരക്കിലാണ്. ലോക്ഡൗണിന് മുന്‍പും ശേഷവും നീന അഭിനയിച്ച പന്ത്രണ്ടോളം സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്.

സാരി അഴകിൽ സുന്ദരിയായി കീർത്തി സുരേഷ്, കടൽ തീരത്ത് നിന്നുള്ള നടിയുടെ ഫോട്ടോസ് കാണാം

വനിതാ ദിനത്തില്‍ നീന കേന്ദ്രകഥപാത്രമായിട്ടെത്തിയ ഷോര്‍ട്ട് ഫിലിമും റിലീസ് ചെയ്തിരുന്നു. വിമന്‍സ് ഡേ എന്ന പേരിലെത്തിയ ഹ്രസ്വചിത്രം ഒരു ഫീച്ചര്‍ ഫിലിമാണെന്നാണ് നീന പറയുന്നത്. മാത്രമല്ല മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവിനെ കുറിച്ചും സ്ത്രി-പുരുഷ തുല്യതയെ കുറിച്ചുമൊക്കെ നടി തുറന്ന് സംസാരിക്കുകയാണ്.

 ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് നീന കുറുപ്പ്

വിമന്‍സ് ഡേ ഒരു ഷോര്‍ട്ട് ഫിലിം എന്നല്ല, 16 മിനുറ്റുള്ള ഫീച്ചര്‍ ഫിലിം എന്ന് പറയുന്നതാണ് ശരി. ലോക്ഡൗണ്‍ ആണ് ഈ കഥയുടെ ഇതിവൃത്തം. എങ്കിലും പിന്നീടത് സ്ത്രീകളുടെ സബ്ജക്ട് ആയി മാറി. ഷൂട്ട് പൂര്‍ത്തിയായപ്പോഴെക്കും വനിതാ ദിനം എത്തി. ഇതിലും നല്ലൊരു ദിവസം ഈ വിഷയം പങ്കുവെക്കാന്‍ വേറെയില്ലെന്ന് കരുതി. പൊതുവേ ഭര്‍ത്താവ് ഭാര്യയോട് പറയാറുള്ളതാണ് ഇതൊക്കെ. അവരുടെ സ്‌നേഹമില്ലായ്മ അറിയാതെ വന്ന് പോകുന്നതാണ്. കുറെയൊക്കെ സ്ത്രീകള്‍ വളര്‍ത്തി കൊടുക്കുന്നതാണ്.

 ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് നീന കുറുപ്പ്

ഇപ്പോള്‍ എല്ലാവരും തുല്യതയെ പറ്റി സംസാരിക്കാറുണ്ട്. പക്ഷേ തങ്ങള്‍ക്കും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടെന്ന് പലപ്പോഴും സ്ത്രീകള്‍ തന്നെ മറന്ന് പോകുന്നു. അല്ലെങ്കില്‍ അത് പൂര്‍ണമായും മാറ്റി വെക്കുന്നു. അനുസരണയൊക്കെ ആവാം. അത് അങ്ങോട്ടും ഇങ്ങോട്ടും വേണം. പരസ്പരം മനസിലാക്കി നല്ലത് പറഞ്ഞ് തരുന്ന ആരോടും ആവാം.

 ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് നീന കുറുപ്പ്

കിട്ടുന്ന കഥാപാത്രങ്ങള്‍ നമുക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായിരിക്കണം. സുമിത്രയെന്ന കഥാപാത്രത്തെ കുറിച്ച് ഒരു സംശയവും ഇല്ലായിരുന്നു. അങ്ങനെ റിലേറ്റ് ചെയ്യാന്‍ പറ്റിയ ഒരുപാട് പേരുണ്ട് ഞാനടക്കം. എന്റെ ഭര്‍ത്താവ് വളരെ ദേഷ്യക്കാരനാണ്. പെട്ടെന്നാണ് ദേഷ്യം വരുന്നത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് നിസാരമായ പ്രശ്‌നങ്ങള്‍ക്ക് ദേഷ്യപ്പെടുമായിരുന്നു. അന്നൊക്കെ പേടി ആണ്. ഒച്ച വെച്ച് സംസാരിക്ുകന്നത് പൊതുവേ സ്ത്രീകള്‍ക്ക് ഇഷ്ടമല്ലല്ലോ. ഇക്കാലത്ത് ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളെ പോലെയാണ്.

ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് നീന കുറുപ്പ്

അന്ന് ഞാനും ശ്രമിച്ചിരുന്നു, സുഹൃത്തുക്കളെ പോലെയാവാന്‍. പക്ഷേ വിജയിച്ചില്ല. പൊതുവേ, 99 ശതമാനം കാര്യങ്ങളില്‍ പോലുമില്ല. ഇപ്പോഴും യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത സ്ത്രീകള്‍ ഉണ്ട്. ചിലര്‍ക്ക് ഫോണ്‍ പോലും ഉണ്ടാവില്ല. കാരണക്കാര്‍ അവര്‍ തന്നെയാണ്, ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരും ശ്രമിക്കുന്നില്ല. സുമിത്രയും മോളേട് പറയുന്നത് അതാണ്. ജീവിതം ഇങ്ങനെയൊക്കെയാണ് മോളേ എന്ന്. ഇതാണ് ജീവിതം എന്ന് വിചാരിച്ച് കഴിഞ്ഞാല്‍ നമ്മള്‍ അതിനോട് പൊരുത്തപ്പെട്ട് കഴിയണം. ഇതല്ല ജീവിതം എന്ന് ചൂണ്ടി കാണിക്കാന്‍, എന്തെങ്കിലും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും എന്തെങ്കിലും ചെയ്യാനോ ചെയ്യാതിരിക്കാനോ എനിക്ക് അവകാശമുണ്ട്. അതൊക്കെ ചിന്തിപ്പിക്കാന്‍ ഇത്തരം ഫിലിമുകള്‍ ഇനിയും വരണം.

Recommended Video

Parvathy Candid Moments | FilmiBeat Malayalam
  ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് നീന കുറുപ്പ്

സിനിമാ ഫീല്‍ഡില്‍ വന്നിട്ട് 34 വര്‍ഷമായി. ആദ്യത്തെ സിനിമ ശ്രീധരന്റെ ഒന്നാം തിരുമുറിവ്. 1987 ലാണ് ഇറങ്ങിയത്. പഠിക്കാനാണ് അന്ന് ബ്രേക്ക് എടുത്തത്. സിനിമ അല്ലായിരുന്നു പാഷന്‍. അന്ന് ഒരു രസത്തിന് വേണ്ടി അഭിനയിച്ചു എന്നേയുള്ളു. എയര്‍ ഹോസ്റ്റസ് ആകാനായിരുന്നു ആഗ്രഹം. പക്ഷേ കരിയറായത് സിനിമ, സീരിയല്‍, പരസ്യങ്ങള്‍. പിന്നെ ബ്രേക്ക് ഉണ്ടായത് വീട്ടിലിരിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ്. പഞ്ചാബി ഹൗസില്‍ അഭിനയിക്കുമ്പോഴാണ് കല്യാണം കഴിഞ്ഞത്. അന്ന് ബ്രേക്ക് എടുത്തിരുന്നു. അതിന് ശേഷം ഒരു റിയാലിറ്റി ഷോ ചെയ്തു. ആങ്കറിങ് ചെയ്തു. ആങ്കറിങ്ങ് വളരെ ഇഷ്ടമാണ്. ഇപ്പോള്‍ സീരിയലിന് ഒരു ബ്രേക്ക് കൊടുത്ത് സിനിമകളാണ് ചെയ്യുന്നത്. ഇനി ബ്രേക്ക് എടുക്കില്ല. പക്ഷേ വീട്ടില്‍ ഇരിക്കാന്‍ ഇഷ്ടമാണെന്നും നീന പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X