ദീപ്തിയെ വേദിയിലേക്ക് വിളിച്ച് നീരജ് മാധവ്! പടത്തിലെയല്ല ജീവിതത്തിലെ നായികയാണ്!
യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് നീരജ് മാധവ്. വ്യത്യസ്തമായ ചിത്രങ്ങളുമായണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകനാണ് താനെന്നും അദ്ദേഹം ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞതാണ്. മികച്ച അവസരങ്ങളാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരക്കുകള്‍ക്കിടയില്‍ പൊതുപരിപാടികളിലും മറ്റുമായും താരം എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. കഴിഞ്ഞ ദിവസം ഇന്‍ഫോ പാര്‍ക്കില്‍ നടന്ന ആഘോഷത്തിനിടയില്‍ മുഖ്യാതിഥിയായി എത്തിയത് നീരജായിരുന്നു.
വേദിയിലെത്തി സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഭാര്യയേയും വിളിച്ചത്. ഗൗതമന്റെ രഥമെന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അദ്ദേഹം. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിനിടയിലാണ് ദീപ്തിയേയും വേദിയിലേക്ക് വിളിച്ചത്. നിങ്ങള്‍ക്ക് ഞാനൊരാളെ പരിചയപ്പെടുത്താമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഭാര്യയെ വിളിച്ചത്. ദീപ്തി എന്ന് വിളിച്ച് കൈപിടിച്ചാണ് നീരജ് എത്തിയത്. ഇതെന്റെ പടത്തിലെ നായികയല്ല, ജീവിതത്തിലെ നായികയാണ് എന്ന് പറഞ്ഞപ്പോള്‍ സദസ്സ് ഒന്നടങ്കം കൈയ്യടിക്കുകയായിരുന്നു.

അപ്രതീക്ഷിതമായാണ് നീരജ് തന്നെ വേദിയിലേക്ക് വിളിച്ചതെന്ന് ദീപ്തിയും പറഞ്ഞിരുന്നു. ഗൗതമന്റെ രഥം പ്രമോഷനിടയിലെ ചിത്രങ്ങള്‍ ദീപ്തിയും പങ്കുവെച്ചിട്ടുണ്ട്. ചേച്ചിയെ വീണ്ടും സിനിമയില്‍ എടുത്തോയെന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ദീപ്തിയുടെ ചിത്രത്തിന് കീഴിലുള്ളത്. ഇന്‍ഫോ പാര്‍ക്കിലെ പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബേസില്‍ ജോസഫും ആനന്ദ് മേനോനും ചേര്‍ന്ന് സംവിധാനം ചെയ്ത ഗൗതമന്റെ രഥം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്.


Click it and Unblock the Notifications