»   » മമ്മൂട്ടിയുണ്ട്, മഞ്ജു വാര്യരുണ്ട്, ചാക്കോച്ചനുണ്ട്, നീരജിന്റെ വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ വൈറല്‍!

മമ്മൂട്ടിയുണ്ട്, മഞ്ജു വാര്യരുണ്ട്, ചാക്കോച്ചനുണ്ട്, നീരജിന്റെ വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ വൈറല്‍!

Written By:
Subscribe to Filmibeat Malayalam
നീരജിന്റെ വിവാഹ റിസപ്ഷൻ, വീഡിയോ കാണൂ | filmibeat Malayalam

കഴിഞ്ഞ ദിവസം വിവാഹിതനായ നീരജ് മാധവിന്റെ വിവാഹ സത്കാരമായിരുന്നു ബുധനാഴ്ച. കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ നടന്ന ചടങ്ങില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹ ചിത്രങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. വെളുപ്പാന്‍കാലത്ത് വേളിയെന്നായിരുന്നു നീരജ് ഫേസ്ബുക്കില്‍ കുറിച്ചത്. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്.

വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സുമായി നീരജിന്റെ എന്‍ട്രി, വീഡിയോ വൈറലാവുന്നു, കാണൂ!

കോഴിക്കോട് നാരായണന്‍ നായര്‍, സുരേഷ് കൃഷ്ണ, ടൊവിനോ തോമസ്, സണ്ണി വെയിന്‍ തുടങ്ങിയവര്‍ കോഴിക്കോട് നടന്ന വിവഹ ചടങ്ങഇല്‍ പങ്കെടുത്തിരുന്നു. അജു വര്‍ഗീസടക്കമുള്ള താരങ്ങള്‍ നീരജിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് താരത്തിന് ആശംസ നേര്‍ന്നിരുന്നു. കോഴിക്കോട്ടെ ചടങ്ങുകള്‍ക്ക് ശേഷം കൊച്ചിയില്‍ വെച്ച് റിസപക്ഷന്‍ നടത്തുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. സിനിമാ രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

നീരജ് മാധവിന്‍രെ വിവാഹം

ബഡ്ഡി എന്ന സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച നീരജ് മാധവിന്റെ വിവാഹമായിരുന്നു ഏപ്രില്‍ രണ്ടിന്. കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയെയാണ് താരം വിവാഹം ചെയ്തത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നീരജിനോട് നേരത്തെ അഭിമുഖങ്ങളിലൊക്കെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ചോദിക്കുന്നത് പതിവായിരുന്നു. പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ സമയമാവുമ്പോള്‍ പറയമെന്നായിരുന്നു താരത്തിന്റെ മറുപടി.

വിവാഹ ചിത്രങ്ങള്‍ വൈറലായിരുന്നു

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു. നീരജ് തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ബ്രാഹ്മണാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ നടത്തിയത്.

നീരജിന്റെ നൃത്തം

കുട്ടിക്കാലം മുതല്‍ക്ക് തന്നെ നീരജ് മാധവും അനിയനും നൃത്തം അഭ്യസിച്ചിരുന്നു. വിവിധ ചാനലുകളിലെ റിയാലിറ്റി ഷോയില്‍ ഇരുവരും പങ്കെടുത്തിരുന്നു. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ നീരജെന്ന ഡാന്‍സര്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു.

വൈറലായ വീഡിയോ

വിവാഹ വേദിയിലേക്ക് എത്തുന്നതിനിടയിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം നീരജ് ചുവടുകള്‍ വെച്ചത്. നീരജും അനിയനും മാത്രമല്ല സുഹൃത്തുക്കളും ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ഇടയ്ക്ക് എത്തിയ ദീപ്തിയാവട്ടെ കൂവി വിളിച്ച് തന്‍രെ സാന്നിധ്യം അറിയിച്ചിരുന്നു.

പ്രണയിച്ച് വിവാഹിതരായി

നീരജ് മാധവിന്റെ വിവാഹം പ്രണയ വിവാഹമാണെന്ന കാര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. സിനിമയിലെത്തിയ കാലം മുതല്‍ക്ക് തന്നെ താരത്തിനോട് പ്രണയത്തിനെക്കുറിച്ച് ആരാധകര്‍ നിരന്തരം ചോദിച്ചിരുന്നു. അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യം കൃത്യമായി ആവര്‍ത്തിച്ചപ്പോഴും പ്രണയത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നില്ല.

കൊച്ചിയിലെ വിവാഹ വിരുന്ന്

കോഴിക്കോട് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് ക്രൗണ്‍പ്ലാസയില്‍ നടന്ന സല്‍ക്കാരത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരുമടക്കം വന്‍താര നിര എത്തിയിരുന്നു.

മഞ്ജു വാര്യരുടെ വരവ്

മലയാളത്തിന്‍രെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ നവദമ്പതികളെ നേരിട്ട് അനുഗ്രഹിക്കുന്നതിനായി എത്തിയിരുന്നു. പതിവ് പോലെ നിറപുഞ്ചിരിയുമായി എത്തിയ താരത്തിന്‍രെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ദീപ്തിയോടൊപ്പം മഞ്ജു വാര്യര്‍

ഇന്‍ഫോപാര്‍ക്കിലെ ഉദ്യോഗസ്ഥയായ ദീപ്തിയോട് കുശലാന്വേഷണം നടത്തിയ ശേഷം കെട്ടിപ്പിടിക്കുന്ന മഞ്ജു വാര്യര്‍. നീരജ് മാധവിനെയും ദീപ്തിയേയും ആശീര്‍വദിച്ചതിന് ശേഷമാണ് മഞ്ജു വാര്യര്‍ മടങ്ങിയത്.

മമ്മൂട്ടിയും പങ്കെടുത്തു

മെഗാസ്റ്റാറും യുവതാരത്തിന് ആശംസ നേരാനെത്തിയിരുന്നു. അടുത്തിടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ഒപ്പം അഭിനയിച്ചതിനെക്കുറിച്ചും നീരജ് വാചാലനായിരുന്നു. മാമാങ്കത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ നീരജും എത്തുന്നുണ്ട്. മംഗലാപുരത്ത് വെച്ച് നടന്ന ചിത്രീകരണത്തില്‍ തന്റെ ഭാഗം ചിത്രീകരിച്ചുവെന്ന് നീരജ് വ്യക്തമാക്കിയിരുന്നു.

നവദമ്പതികള്‍ക്കൊപ്പം

ഹൈബി ഈഡന്‍, എം രഞ്ജിത്, ഇടവേള ബാബു, മേജര്‍ രവി എന്നിവര്‍ക്കൊപ്പം മഞ്ജു വാര്യരും. വിവാഹ വിരുന്നിടയിലെ നല്ലൊരു ഫോട്ടോ മൊമന്റ്.

ജിപിയുടെ വരവ്‌

അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. തന്റേതായ അവതരണ ശൈലിയുമായി മുന്നേറിയ ജിപി നല്ലൊരു അഭിനേതാവ് കൂടിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരുന്നു.

കേക്ക് മുറിക്കുന്നു

റിസപ്ക്ഷനില്‍ ഒഴിവാക്കാന്‍ പറ്റാത്ത ചടങ്ങാണല്ലോ നവദമ്പതികള്‍ ചേര്‍ന്ന് കേക്ക് മുറിക്കുന്നത്. നീരജും ദീപ്തിയും ചേര്‍ന്ന് കേക്ക് മുറിക്കുന്ന ചിത്രം കാണൂ.

സെല്‍ഫി തരംഗം

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയതാരമായ കുഞ്ചാക്കോ ബോബനും ചടങ്ങിനെത്തിയിട്ടുണ്ട്. നീരജിനൊപ്പം നിരവധി തവണ ചാക്കോച്ചന്‍ വേദി പങ്കിട്ടിട്ടുണ്ട്. ഒരുമിച്ചെത്തിയപ്പോഴൊക്കെ ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്തിട്ടുമുണ്ട്.

ജിപിയും പേണി മാണിയും

മഴവില്‍ മനോരമയിലെ അവതാരകരില്‍ പ്രധാനികളായിരുന്നു ജിപി എന്ന ഗോവിന്ദ് പത്മസൂര്യയും പേളി മാണിയും. ഇരുവരും ഒരുമിച്ച് അവതരിപ്പിച്ച ഡി ഫോര്‍ ഡാന്‍സ് ശ്രദ്ധേയമായതിന് പിന്നില്‍ ഇവരുടെ വ്യത്യസ്ത ശൈലിയിലുള്ള അവതരണവും ഒരു പ്രധാന ആകര്‍ഷണമാണ്.

പേളിയായിരുന്നു താരം

പേളി മാണിയായിരുന്നു പരിപാടിയുടെ അവതാരക. ഇടയ്ക്ക് നവദമ്പതികള്‍ക്ക് താരം പണി കൊടുത്തോയെന്നറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നവദമ്പതികളോടൊപ്പം പേണി മാണി, ചിത്രം കാണൂ.

English summary
Neeraj Madhav reception photo viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X