ഭാര്യയുടെ പിറന്നാളിന് വേറിട്ട ആശംസയുമായി നടന്‍ നീരജ് മാധവ്! ഇത്തവണ സര്‍പ്രൈസായി കവിതയൊരുക്കി താരം

യുവതാരം നീരജ് മാധവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ദീപ്തിയെയും കേരളത്തിന് സുപരിചിതമാണ്. ഇരുവരുടെയും വിവാഹം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. അടുത്തിടെ ഭാര്യയ്‌ക്കൊരു സര്‍പ്രൈസ് കൊടുത്ത് കൊണ്ട് വന്ന നീരജിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ പ്രിയതമയ്ക്ക് കിടിലനൊരു പിറന്നാള്‍ സമ്മാനമൊരുക്കിയിരിക്കുകയാണ് നീരജ്.

കഴിഞ്ഞ ദിവസമായിരുന്നു ദീപ്തിയുടെ പിറന്നാള്‍. ഇത്തവണ പിറന്നാള്‍ സന്ദേശം ലേശം വെറൈറ്റിയായി ചെയ്തിരിക്കുകയാണ് താരം. ഭാര്യയ്ക്ക് വേണ്ടി ഒരു കവിത എഴുതിയിരിക്കുകയാണ്. ദീപ്തിയുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയൊരു വീഡിയോ ആണ് നീരജ് തയ്യാറാക്കിയിരിക്കുന്നത്. വീഡിയോയുടെ ബൗക്ക്ഡൗണ്ടില്‍ സ്വന്തം ശബ്ദത്തില്‍ കവിത വായിക്കുകയാണ് താരം.

neeraj-madhav

ദീപ്തി ജനാര്‍ദ്ദനന് പിറന്നാള്‍ ആശംസകള്‍. ചെറിയൊരു കവിത നിനക്ക് വേണ്ടി സമര്‍പ്പിക്കുകയാണ്. 'പുലരി വിരിയുമ്പഴും മാനത്ത് ബാക്കി നില്‍ക്കുന്ന ചന്ദ്രക്കല കണ്ടിട്ടുണ്ടോ ? സൂര്യനുദിച്ചുയരും വരെ, വെളിച്ചം പരക്കുന്നത് വരെ, അങ്ങനെ കാത്ത് നില്‍ക്കും'. എന്നുമായിരുന്നു നീരജിന്റെ കവിത്. നിന്നെ ഒരിക്കലും ഞാന്‍ ഒറ്റയ്ക്കാക്കില്ല. അത് ഉറപ്പ് നല്‍കുന്ന തരത്തിലുള്ള പ്രകാശമാണിത്. എല്ലായിപ്പോഴും പ്രതീക്ഷകളുണ്ടെന്ന് നിന്റെ ചെവിയില്‍ മന്ത്രിച്ച് കൊണ്ടേ ഇരിക്കും എന്നും നീരജ് കുറിച്ചു.

വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2018 ലായിരുന്നു നീരജും ദീപ്തിയും വിവാഹിതരാവുന്നത്. കോഴിക്കോട് സ്വദേശിനിയായ ദീപ്തിയുമായി കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് വെച്ചായിരുന്നു വിവാഹം. പരമ്പരാഗതമായ ആചാരപ്രകാരം നടത്തിയ വേളി ആയിരുന്നു.

neeraj-madhav

2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മാധവ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ശേഷം മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കരി, സപ്തമശ്രീ തസ്‌കര, എന്നിങ്ങനെ ശ്രദ്ധേയമായ ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം നടത്തുന്നത്. നല്ലൊരു നര്‍ത്തകന്‍ കൂടിയായ നീരജ് നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നൃത്ത സംവിധാനവും ചെയ്തിരുന്നു.

ലവകുശ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി. ഇനി നീരജിന്റെ സഹോദരനും നടനുമായ നവനീതിനൊപ്പം ചേര്‍ന്ന് സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. ആദ്യ സംവിധാനത്തെ കുറിച്ച് താരസഹോദരന്മാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇടക്കാലത്ത് ആമസോണ്‍ പ്രൈം സീരിസായ ഫാമിലി മാനില്‍ നീരജ് അഭിനയിച്ചിരുന്നു. ഈ കഥാപാത്രം വളരെ നിരൂപക പ്രശംസ നേടി കൊടുത്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X