For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്‍റെ വേദിയല്ല അമ്മയുടെയാണ്! തൊണ്ടയിടറി വാക്കുകള്‍ കിട്ടാതെ നീരജ് മാധവ്! കുറിപ്പ് വൈറലാവുന്നു!

|

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് നീരജ് മാധവ്. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. ദൃശ്യം, 1983, സപ്തമശ്രീ തസ്‌കര, ഒരു വടക്കന്‍ സെല്‍ഫി, അടി കപ്യാരെ കൂട്ടമണി, ഒരു മെക്‌സിക്കന്‍ അപാരത, കുഞ്ഞിരാമായണം, ലവകുശ, അള്ള് രാമേന്ദ്രന്‍, തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. മാമാങ്കം, എന്നിലെ വില്ലന്‍, ഗൗതമന്റെ രാധം തുടങ്ങിയ സിനിമകളാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ദി ഫാമിലിമാന്‍ എന്ന വെബ്‌സീരീസിലും നീരജ് അഭിനയിച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ സീരീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ വേണ്ടെന്ന് വെച്ചായിരുന്നു താരം ഫാമിലിമാനൊപ്പം ചേര്‍ന്നത്.

അമ്മയുടെ നൃത്തം കാണാനായി മുംബൈയില്‍ നിന്നും നാട്ടിലേക്ക് നീരജ് എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷം ചിലങ്കയണിഞ്ഞ് താളം പിഴയ്ക്കാതെ അമ്മ ചുവടുവെക്കുന്നത് കണ്ടതിന്റെ സന്തോഷത്തെക്കുറിച്ച് വാചാലനായി താരം എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നീരജ് ഈ സന്തോഷം പങ്കുവെച്ചത്. അമ്മയുടെ പ്രകടനത്തിനൊടുവിലായി വേദിയിലേക്ക് തന്നെ സംസാരിക്കാനായി വിളിച്ചപ്പോള്‍ വാക്കുകള്‍ കിട്ടാതെ വികാരധീനനായിപ്പോയെന്നും താരം കുറിച്ചിരുന്നു. നീരജിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

അമ്മയുടെ ഭരതനാട്യം പെർഫോമൻസ് കുറെ നാളുകൾക്കു ശേഷമാണ് നേരിൽ കാണാൻ തരപ്പെട്ടത്! തീർത്തും മനസ്സ് നിറഞ്ഞ ഒരനുഭവമായിരുന്നു അത്. ഇടയ്ക്കെപ്പഴോ അമ്മ ഇത്ര നല്ലൊരു നർത്തകിയായിരുന്നു എന്ന കാര്യം മറന്നുപോയോ എന്ന് ഞാൻ സ്വയം ചോദിച്ചു. പറയുവാൻ കുറച്ചധികമുണ്ടെന്ന് പറഞ്ഞായിരുന്നു നീരജിന്‍റെ കുറിപ്പ് തുടങ്ങുന്നത്. അമ്മയ്ക്കും അനിയനും നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു.

പണ്ട് സ്‌കൂൾ യുവജനോത്സവം മുതൽക്കു തന്നെ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള അമ്മ പിന്നീട് വിവാഹ ശേഷം എന്റെയും, പിറകെ അനിയന്റെയും കടന്നുവരവോടുകൂടി നൃത്തലോകത്തു നിന്ന് താത്കാലികമായി ഒന്ന് വിരമിച്ചു. ആരുടെയും നിർബന്ധത്തിന് വഴങ്ങിയൊന്നുമായിരുന്നില്ല, അച്ഛനാണെങ്കിൽ അമ്മ ഡാൻസ് ചെയ്യുന്നത് ബഹുതാല്പര്യമായിരുന്നു താനും. പക്ഷേ എന്നെയും അനിയനെയും വളർത്തിയെടുക്കൽ അത്ര എളുപ്പമുള്ള ഒരു പരിപാടി ആയിരുന്നില്ല. എന്തായാലും ഞങ്ങളെ ഡാൻസും ചെണ്ടയുമൊക്കെ പഠിപ്പിച്ചു അതിലൂടെ അവർ ആനന്ദം കണ്ടെത്തിപ്പോന്നു.

പൂര്‍ണ്ണിമയ്ക്ക് പിന്നാലെ പേളി മാണിയും? വിശദീകരണവുമായി താരമെത്തി! മറുപടി വൈറലാവുന്നു!

പിന്നീട് സ്‌കൂളിൽ ടീച്ചർ ആയി പ്രവേശിച്ചതിന് ശേഷം, കെമിസ്ട്രി ആയിരുന്നു അമ്മയുടെ സബ്ജക്ട്, ഒരു നേരമ്പോക്കെന്ന വണ്ണം എന്നോടൊപ്പം വീണ്ടും നൃത്തം പഠിക്കാൻ ചേർന്നു. കലാമണ്ഡലം സരസ്വതി ടീച്ചറുടെയും അവരുടെ മകൾ അശ്വതി ടീച്ചരുടെയും അടുത്ത് ഞങ്ങൾ ഭരതനാട്യം അഭ്യസിച്ചു. എന്റെ അരങ്ങേറ്റത്തിന് ഗുരുവായൂരിൽ വെച്ചു അമ്മയും ഒരു പദം അവതരിപിച്ചു. സ്കൂൾ കഴിഞ്ഞു കോളേജ്ത്തിയപ്പോൾ എന്റെ താല്പര്യം ഹിപ്ഹോപിലേക്കും മറ്റു വെസ്റ്റേണ്‍ ശൈലികളിലേക്കും തിരിഞ്ഞു, അമ്മ വീണ്ടും ഒറ്റയ്ക്കായി. എങ്കിലും ഒറ്റയ്ക്കുള്ള പോരാട്ടം നിർത്തിയില്ല കേട്ടോ. സമയം കിട്ടുമ്പോഴൊക്കെ നൃത്തം പഠിക്കുകയും പഠിപ്പിക്കുകയും ഏതാനും ചില വേദികളിൽ അവതരിപ്പിക്കുകയും ചെയ്ത് പോന്നു.

ലൂക്കയിലെ ആ ലിപ് ലോക്ക് സീന്‍ വെട്ടിമാറ്റിയതെന്തിനാണ്! ചങ്ക് തകര്‍ന്ന് സംവിധായകന്‍റെ ചോദ്യം!

ഞാൻ സിനിമയിൽ എത്തി സ്വല്പം തിരക്കിലായ ശേഷം വീട്ടിലേക്കുള്ള വരവ് നന്നേ കുറഞ്ഞു. അമ്മ ടീച്ചറായിരുന്ന സ്‌കൂളിലും മറ്റും എന്തെങ്കിലും പരിപാടിക്ക് പെർഫോം ചെയുന്ന ഫോട്ടോയൊക്കെ ഇടയ്ക് വാട്സാപ്പിൽ അയച്ചുതരും, ഞാൻ കൊള്ളാമെന്നും പറയും. ഈയിടെ വീട്ടിൽ ചെന്നപ്പോൾ സ്‌കൂൾ വിട്ടു വന്നു ചായ കുടിച്ചയുടനെ ഡാൻസ് ക്ലാസ്സിലേക്ക് ധൃതിപ്പെട്ട് ഓടുകയായിരുന്നു അമ്മ. ചോദിച്ചപ്പോൾ ദീപ്തി എന്നൊരു പുതിയ ടീച്ചറുടെ അടുക്കൽ ഇപ്പോൾ നൃത്തം പഠിക്കുന്നുണ്ടെന്നും അടുത്ത മാസം അവരുടെ വര്ഷകത്തിന് പെർഫോം ചെയ്യുന്നുണ്ടെന്നും ഇപ്പോൾ രാപകൽ പ്രാക്റ്റീസ് ആണെന്ന് ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു. പിന്നീട് ബോംബെയിലായിരുന്നപ്പോൾ ഫോണിൽ വിളിച്ചു പരിപാടി കാണാൻ നീയെന്തായാലും വരണമെന്ന് അമ്മ പറഞ്ഞു. ഞാനും ഓർത്തു എത്ര കാലമായി അമ്മ സ്റ്റേജിൽ പെർഫോം ചെയ്തു കണ്ടിട്ട്, എന്തായാലും പോവാൻ തന്നെ തീരുമാനിച്ചു.

നല്ലൊരു അച്ഛനാവാനുള്ള ശ്രമത്തിലാണ്! വിജയിക്കും! ശ്രീലതയുടെ വിയോഗത്തിന് ശേഷം ബിജുനാരായണന്‍ പറയുന്നത്!

അങ്ങനെ ഇന്നലെ കുടുംബ സമേതം പരിപാടി കാണാൻ ചെന്നു. ബാക്ക്സ്റ്റേജിൽ കുട്ടികളെ പോലെ ആവേശത്തുടിപ്പിൽ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി. പിന്നീട് വേദിയിൽ വന്ന് ചുവട് വെച്ചപ്പോൾ ഞാൻ തികച്ചും അമ്പരന്നു. ഒപ്പമുണ്ടായിരുന്ന ഹൈസ്‌കൂൾ കുട്ടികളോടൊപ്പം അതേ ചുറുചുറുക്കിൽ അമ്മ ഉത്സാഹിച്ചു ചുവടുവച്ചു. ഒരു തവണ പോലും അടവും താളവും പിഴക്കാതെ, അഴകോടെ...കണ്ടുകൊണ്ടിരിക്കെ എന്റെ ഭാര്യ ദീപ്‌തി ചെവിയിൽ പറഞ്ഞു, "ഒരു രക്ഷയുമില്ല, ഷീ ഈസ് റ്റൂ ഗുഡ്.

10 വര്‍ഷത്തെ വിലക്കിന് ശേഷമുള്ള പോരാട്ടം! ആകാശഗംഗ 2ന് ശേഷം മോഹന്‍ലാല്‍ ചിത്രമെന്ന് വിനയന്‍!

ശേഷം വേദിയിൽ സംസാരിക്കാൻ വിളിച്ചപ്പോൾ എന്റെ തൊണ്ടയിടറി, വാക്കുകൾ കൂട്ടിച്ചേർക്കാൻ ഞാൻ പാടു പെട്ടു, ഒടുവിൽ ഞാനിങ്ങനെ പറഞ്ഞു നിർത്തി. ഞാനധികമൊന്നും പറയുന്നില്ല, കാരണം ഞാൻ ഇവിടെ അപ്രസക്താനാണ്, ഇതെന്റെ വേദിയല്ല...അമ്മയുടെ വേദിയാണ്!" ഇത് കേട്ട് കൊണ്ട് സ്റ്റേജിന്റെ സൈഡ് കാർട്ടനു പിറകിൽ കോസ്ട്യുമും മേക്കപ്പുമൊക്കെ അണിഞ്ഞ് സുന്ദരികുട്ടിയായി എന്റെ അമ്മ നിറകണ്ണുകളോടെ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

English summary
Neeraj Madhav's facebook post about his Amma's perfomance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more