വിവാഹ ശേഷം ദീപ്തിക്ക് നല്‍കിയ ആദ്യ സര്‍പ്രൈസ് പങ്കുവെച്ച് നീരജ് മാധവ്! കള്ളം പറഞ്ഞാണ് പോയത്!
കഴിഞ്ഞ ദിവസമായിരുന്നു നീരജ് മാധവനും ദീപ്തിയും രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ദീപ്തിയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ആശംസ അറിയിച്ച് ആദ്യമെത്തിയത്. ലോക് ഡൗണായതിനാല്‍ വീട്ടിലിരുന്നാണ് ദീപ്തി ജോലി ചെയ്യുന്നത്. വര്‍ക് ഫ്രം ഹോം വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് മുന്‍പ് താരപത്‌നി എത്തിയിരുന്നു. നിരവധി പേരായിരുന്നു ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു.
അഭിനയം മാത്രമല്ല ഡാന്‍സിലും പുലിയാണ് താനെന്ന് നീരജ് നേരത്തെ തെളിയിച്ചതാണ്. ഇടയ്ക്ക് ഡാന്‍സ് കോറിയോഗ്രാഫറായും താരമെത്തിയിരുന്നു. സ്വന്തമായി സിനിമയൊരുക്കുന്നുണ്ടെന്നറിയിച്ചും നീരജും സഹോദരന്‍ നവീനും എത്തിയിരുന്നു. ലോക് ഡൗണ്‍ കാലമായതിനാല്‍ നീരജ് മാധവും വീട്ടിലുണ്ട്. ഇത്തവണത്തെ വിവാഹ വാര്‍ഷികത്തിന് തനിക്ക് ലഭിച്ച് സമ്മാനത്തെക്കുറിച്ചും മുന്‍പ് ദീപ്തിക്ക് താന്‍ നല്‍കിയ സര്‍പ്രൈസിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ഈയൊരുമാസം മുഴുവനും ഒരുമിച്ചല്ലേ
രണ്ടാം വിവാഹ വാര്‍ഷികം, പ്രത്യേകിച്ചൊന്നുമില്ല, എന്നാലും ഈയൊരു മാസം മുഴുവന്‍ നമ്മള്‍ ഒരുമിച്ചല്ലേ ദീപ്തി എന്നായിരുന്നു നീരജിന്റെ ആശംസ. ദീപ്തിയെ ചുംബിക്കുന്നതിന്റെ ചിത്രവും താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമായാണ് സര്‍പ്രൈസ് നല്‍കി താന്‍ ദീപ്തിയെ ഞെട്ടിച്ചതിനെക്കുറിച്ച് പറഞ്ഞത്. അന്ന് ശരിക്കും ഞെട്ടിയ ദീപ്തി ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.

ബൊക്കെയ്ക്ക് നന്ദി
സഹോദരനും സുഹൃത്തും സമ്മാനമായി നല്‍കിയ ഹാന്‍ഡ് മേഡ് ബൊക്കെയ്ക്ക് നന്ദി പറഞ്ഞും നീരജ് എത്തിയിരുന്നു. ലോക് ഡൗണായതിനാല്‍ എല്ലാവരും വീടുകളില്‍ കഴിയുകയാണ്. കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് നേരത്തെ നീരജ് എത്തിയിരുന്നു. റിലീസുകളും ഷൂട്ടിംഗുമൊക്കെ മാറ്റിവെച്ചതിനാല്‍ താരങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങിയിരുന്നു. കുടുംബത്തിനൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ പങ്കുവെച്ച് ചിലരൊക്കെ എത്തിയിരുന്നു.

വിവാഹ ശേഷമുള്ള ആദ്യ സര്‍പ്രൈസ്
വിവാഹ ശേഷം താന്‍ ആദ്യമായി ദീപ്തിക്ക് നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോയും നീരജ് പങ്കുവെച്ചായിരുന്നു. രസകരമായ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരും വീഡിയോയെ ഏറ്റെടുത്തിട്ടുണ്ട്. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ മാസമായിരുന്നു ഈ സര്‍പ്രൈസെന്നും താരം കുറിച്ചിട്ടുണ്ട്.

എന്നെ കാണിച്ചിട്ടില്ല
അപ്രതീക്ഷിതമായി മുന്നിലെത്തിയ നീരജിനെ കണ്ട് ഞെട്ടിയ ദീപ്തിയെയാണ് വീഡിയോയില്‍ കാണുന്നത്. ഓഫീസില്‍ നിന്നും ഭാര്യ ഇറങ്ങുന്ന സമയത്തായിരുന്നു നീരജിന്റെ എന്‍ട്രി. അമ്പരപ്പോടെ സ്റ്റക്കായി നില്‍ക്കുകയായിരുന്നു. പിന്നീടാണ് നീരജിനൊപ്പം ദീപ്തിയും കാറിലേക്ക് കയറിയത്. ഇതെങ്ങനെ, ഇപ്പോള്‍ എന്ന ചോദ്യമായിരുന്നു. ഈ വീഡിയോ നീരജ് ഇതുവരെ തന്നെ കാണിച്ചിട്ടില്ലെന്നും ദീപ്തി പറയുന്നു. ആര്‍ ജെ മിഥുനുള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.

കള്ളം പറഞ്ഞാണ് പോയത്
ദ് ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാണ് ഞങ്ങള്‍ അത്രയും ദിവസം മാറി നില്‍ക്കുന്നത്. ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞിട്ടാണ് ഞാന്‍ പോയത്. എന്നാല്‍ ഞാന്‍ ശരിക്കും അപ്പോള്‍ കൊച്ചിയിലേക്ക് ഫ്ലൈറ്റ് കേറിയതായിരുന്നു അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാനെന്നും കുറിച്ചതിന് ശേഷമായാണ് നീരജ് വീഡിയോ പോസ്റ്റ് ചെയ്തത്.


Click it and Unblock the Notifications