മാമാങ്കത്തില്‍ അതിഥിയായി നീരജ് മാധവും! കളരി പരിശീലനത്തിനിടയിലെ അടവ് പങ്കുവെച്ച് താരം! വീഡിയോ കാണൂ!
മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം നീരജും അഭിനയിക്കുന്നുണ്ടെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. യുവതാരങ്ങളില്‍ എല്ലാവരും കൊതിക്കുന്നൊരു അവസരമായിരുന്നു മാമാങ്കത്തിലൂടെ നീരജിനെ തേടിയെത്തിയത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തതിനെക്കുറിച്ച് നീരജ് തന്നെയാണ് അറിയിച്ചത്. അപ്രതീക്ഷിതമായി ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയതിന് ശേഷം ആരാധകരും ആശങ്കയിലായിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. കരിയറിലെ ഏറ്റവും വലിയ സിനിമയെന്നായിരുന്നു മെഗാസ്റ്റാര്‍ ഈ സിനിമയെ വിശേഷിപ്പിച്ചത്.
മാമാങ്ക പശ്ചാത്തലത്തില്‍ ഇതുവരെ ഒരൊറ്റ സിനിമയും പുറത്തിറങ്ങിയിട്ടില്ലെന്നുള്ളതാണ്. മറ്റൊരു കാര്യം. ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖര്‍ മാമാങ്കത്തിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. മാമാങ്കത്തില്‍ താനും അഭിനയിക്കുന്നുണ്ടെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചെത്തിയത് നീരജ് തന്നെയായിരുന്നു. മമ്മുക്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഈ സിനിമയെക്കുറിച്ച് തനിക്കും വലിയ ആകാംക്ഷയുണ്ട്. ഇതൊരു എപ്പിക്ക് ചിത്രമായി മാറുമെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.

ചിത്രത്തില്‍ അതിഥിയായെത്താന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവെച്ചാണ് താരം എത്തിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി കളരിയും അഭ്യസിച്ചിരുന്നു. അതിനിടയിലെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. നീരജിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന് പിന്നാലെയായാണ് മെഗാസ്റ്റാറിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചത്.


Click it and Unblock the Notifications