മോള് തന്നെ ആവശ്യപ്പെടട്ടേയെന്ന് കരുതി നീട്ടിവെച്ചു, വേദന ഷെയർ ചെയ്യാൻ വേണ്ടി ഞാനും കാത് കുത്തി; നീരജ് മാധവ്

നൃത്തവേദികളിൽ നിന്നുമാണ് യുവനടൻ നീരജ് മാധവ് അഭിനയത്തിലേക്ക് എത്തുന്നത്. തുടക്കത്തിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തായിരുന്നു ചുവടുറപ്പിച്ചത്. ഇന്ന് നായക വേഷങ്ങളും നടൻ കൈകാര്യം ചെയ്യുന്നു. ചുരുങ്ങിയ കാലയളവുകൊണ്ട് തമിഴിലും ബോളിവുഡിലും വരെ തന്റെ പേര് അടയാളപ്പെടുത്തിയ നീരജ് തന്റെ ഏറ്റവും പുതിയ വെബ് സീരിസായ ലവ് അണ്ടർ കൺസ്ട്രക്ഷൻ വിജയകരമായി സ്ട്രീമിങ് തുടരുന്ന സന്തോഷത്തിലാണ്. നീരജിനെപ്പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്.

ഇപ്പോഴിതാ മകൾ നിലങ്കയുടെ കാത് കുത്ത് വൈകി നടത്താനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. പൊതുവെ കൈക്കുഞ്ഞായിരിക്കുമ്പോൾ കാത് കുത്ത് നടത്താറുണ്ട്. എന്നാൽ മകൾക്ക് താൽപര്യമുണ്ടോ ഇല്ലയോയെന്ന് അറിയാത്തതിനാലാണ് മകൾക്ക് അറിവാകും വരെ നീരജും ഭാര്യയും കാത് കുത്തിന് വേണ്ടി കാത്തിരുന്നത്.

Neeraj Madhav daughter

ഒരു ദിവസം കമ്മലിടാനുള്ള ആ​ഗ്രഹം മകൾ തന്നെ തന്നോട് പറഞ്ഞുവെന്നും അതിനുശേഷമാണ് ആഘോഷായി കാത് കുത്ത് നടത്തിയതെന്നും സൈന സൗത്ത് പ്ലസ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ നീരജ് പറഞ്ഞത്. മകളുടെ വേദന ഷെയർ ചെയ്യാൻ വേണ്ടി നീരജും അന്നേ ദിവസം കാത് കുത്തിയിരുന്നു. ഇരുപത്തിയെട്ടിന്റെ അന്നൊക്കെയാണ് കുട്ടികൾക്ക് കാത്കുത്ത് നടത്താറ്.

ആ സമയത്ത് കുഞ്ഞുങ്ങൾ വളരെ ചെറുതാണല്ലോ. കാത് കുത്താൻ മോൾ ഇഷ്ടപ്പെടുന്നുണ്ടോയെന്ന് പോലും നമുക്ക് ആ സമയത്ത് അറിയില്ല. അതുകൊണ്ട് തന്നെ ഞാൻ വിചാരിച്ചു ആ സമയത്ത് അവളുടെ കാത് കുത്തേണ്ടെന്ന്. മോള് വലുതായശേഷം അവളുടെ ഇഷ്ടത്തോടെ ചെയ്യാമെന്ന് കരുതി. ഇതേ കുറിച്ച് ഭാര്യ ദീപ്തിയോട് ഞാൻ സംസാരിച്ചിരുന്നു. വേണമെന്ന് തോന്നുമ്പോൾ അവൾ തന്നെ ചോദിക്കട്ടെയെന്ന്. ഭാര്യയ്ക്കും അത് സമ്മതമായിരുന്നു.

അങ്ങനെ ഒരു ദിവസം ഞാൻ ഷൂട്ടിലായിരിക്കുമ്പോൾ എനിക്ക് മകളുടെ ഒരു വീഡിയോ വന്നു. ക്ലാസിൽ എല്ലാവർക്കും കമ്മലുണ്ട്. എനിക്ക് മാത്രം കമ്മലില്ലെന്ന് മകൾ അതിൽ പരാതി പറയുന്നുണ്ടായിരുന്നു. അവൾ ചോദിച്ചതുകൊണ്ട് കാത് കുത്ത് നടത്താമെന്ന് തീരുമാനിച്ചു. അവൾക്കും നേടിയെടുത്ത ഒരു ഫീലുണ്ടാകുമല്ലോ. മോൾക്ക് ഒരു നല്ല ഓർമയുമായിരിക്കും.

കാത് കുത്തുമ്പോൾ മോൾക്ക് മൂന്ന് വയസായിരുന്നു. അതുകൊണ്ട് തന്നെ മോൾക്ക് നല്ല വേദനയുണ്ടാകുമെന്ന് ദീപ്തി എന്നോട് പറഞ്ഞിരുന്നു. വേദന അവൾക്ക് കൂടുതൽ മനസിലാകുന്ന പ്രായമാണല്ലോ. എന്നാൽ പിന്നെ ഒരു ഐക്യ ദാർഢ്യത്തിന് ഞാനും കൂടി കാത് കുത്താമെന്ന് തീരുമാനിച്ചു. അങ്ങനെ വേദന ഷെയർ ചെയ്യാൻ വേണ്ടി ഞാനും മോൾക്കൊപ്പം കാത് കുത്തി എന്നുമാണ് നീരജ് പറഞ്ഞത്.

Neeraj Madhav daughter

2021 ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിയ്ക്കും കുഞ്ഞ് പിറന്നത്. നിലങ്കയുടെ ഒന്നാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ മനം കവർന്നിരുന്നു. മകൾ ജനിച്ച് ഒന്നാം പിറന്നാളിനായിരുന്നു നീരജ് ആദ്യമായി മകളുടെ മുഖം ആരാധകരെ കാണിച്ചത്. ഇടയ്ക്കിടെ മകൾക്കൊപ്പമുള്ള രസകരമായ ചിത്രങ്ങൾ നീരജും ഭാര്യ ദീപ്തിയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

അച്ഛനുള്ളതുപോലെ തന്നെ ആരാധകർ നിലങ്കയുടെ ഫാഷനും സ്റ്റൈലിനുമുണ്ട്. മകൾക്കൊപ്പമുള്ള നീരജിന്റെ ഫോട്ടോഷൂട്ടുകളും ഇടയ്ക്ക് വൈറലാകാറുണ്ട്. തിരക്കഥാകൃത്തും റാപ്പറും കൂടിയായ നീരജ് സ്റ്റേജ് ഷോകളുമായും സജീവമാണ്. എൻജെ എന്ന പേരിൽ താരം മ്യൂസിക് വീഡിയോകളും പുറത്തിറക്കാറുണ്ട്.

നീരജിലെ നടനെ മലയാള സിനിമ കൃത്യമായി ഉപയോ​ഗിക്കുന്നില്ലെന്ന പരാതി പ്രേക്ഷകർക്കുണ്ട്. നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ പലപ്പോഴും താരത്തിന് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. നീരജിന്റെ സഹോദരൻ നവനീതും അഭിനേതാവാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X