twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീരജ് മാധവിന് ഇപ്പോള്‍ അവസരങ്ങളില്ലേ? ഞാന്‍ ബോംബെയില്‍ ആയിരുന്നെന്ന് നീരജ്, മാസ് എന്‍ട്രി ഉടൻ

    |

    മലയാളത്തിലെ യുവനടന്മാരില്‍ പ്രധാനിയായ നീരജ് മാധവ് അഭിനയത്തിനൊപ്പം സംവിധാനത്തിലേക്ക് കൂടി ചുവട് മാറിയിരിക്കുകയാണ്. സഹോദരന്‍ നവനീതിനൊപ്പം ചേര്‍ന്നാണ് നീരജിന്റെ സംവിധാനം. നേരത്തെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന താരത്തെ അടുത്ത കാലത്തായി സിനിമകളിലൊന്നും കാണാറില്ലായിരുന്നു. ഇതോടെ നീരജിന് ഇപ്പോള്‍ പടമൊന്നുമില്ലേ എന്ന ചോദ്യം ഉയര്‍ന്നു.

    ചിലര്‍ പരിഹാസത്തോടെയും മറ്റ് ചിലര്‍ ആശങ്കയോടെയുമാണ് നീരജിനോട് ഇതെല്ലാം ചോദിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത താരം വമ്പന്‍ തിരിച്ച് വരവിന് ഒരുങ്ങുകയാണ്. ഇടക്കാലത്ത് തന്നെ പരിഹസിക്കാന്‍ വന്നവരോട് എന്ത് കൊണ്ടാണ് താന്‍ ഇവിടെ നിന്ന് മാറി നിന്നതെന്ന കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുകയാണ് നീരജ്.

    നീരജിന്റെ വാക്കുകളിലേക്ക്

    ആമസോണ്‍ പ്രൈമിന് വേണ്ടി 'ദ ഫാമിലി മാന്‍' എന്ന ഒര്‍ജിനല്‍ വെബ് സീരിസിന് പിന്നാലെയായിരുന്നു ഇത്രയും കാലം നീരജ് മാധവ്. ഇതാണ് താരത്തെ കേരളത്തില്‍ കാണാതിരുന്നത്. പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുള്ള സീരിസ് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നാണ് താരത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. മനോജ് ബാജ്‌പേയി, പ്രിയമണി എന്നിവരോടൊപ്പം പ്രധാനപ്പെട്ടൊരു വേഷത്തിലാണ് നീരജ് വെബ് സീരിസില്‍ അഭിനയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാമാണ് നീരജ് ആരാധകരോടായി പറഞ്ഞിരിക്കുന്നത്.

    നീരജിന്റെ വാക്കുകളിലേക്ക്

    നീരജിന്റെ വാക്കുകളിലേക്ക്

    എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? തുടങ്ങി അനവധി ചോദ്യങ്ങള്‍ പലരും തമാശരൂപേണയും പരിഹാസരൂപേണയും ചുരുക്കം ചിലര്‍ ആശങ്കയോടെയും ചോദിച്ച് കാണാറുണ്ട്. ശരിയാണ്,കുറച്ചായിട്ട് ഞാന്‍ ഇവിടില്ലായിരുന്നു. അങ്ങു ബോംബെയില്‍ ഒരു ആമസോണ്‍ ഒറിജിനല്‍ വെബ് സീരിസില്‍ അഭിനയിക്കുകയായിരുന്നു. പത്ത് എപ്പിസോഡുകള്‍ ഉള്ളത് കൊണ്ട് കുറച്ചു സമയമെടുത്തു. എങ്കിലും തെറ്റു പറയാന്‍ പറ്റില്ല, സംഗതി നന്നായി വന്നിട്ടുണ്ടെന്ന് തോന്നുന്നു.

     നീരജിന്റെ വാക്കുകളിലേക്ക്

    ഷോർ ആൻഡ് ദ സിറ്റി, ഗോ ഗോവ ഗോൺ, തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജ് ആൻഡ് ഡികെ എന്ന ഇരട്ട സംവിധായകര്‍ ആണ് 'ദ ഫാമിലി മാൻ' എന്ന സീരിസിന്റെ ക്രിയേറ്റർ ആൻഡ് ഡയറക്ടേഴ്സ്. മനോജ് ബാജ്പേയി, പ്രിയാമണി എന്നിവരോടൊപ്പം ഈ പാൻ-ഇന്ത്യൻ സീരീസില്‍ ഒരു പ്രൈമറി കാരക്ടര്‍ ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തുന്നില്ല. ഇങ്ങനെയൊരു അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു. ഷൂട്ടിങ്ങും മറ്റും മറക്കാനാവാത്ത അനുഭവമായിരുന്നു. നാട് വിട്ടു പോവാനൊന്നും ഉദ്ദേശമില്ല.

    നീരജിന്റെ വാക്കുകളിലേക്ക്

    നമ്മുടെ ചോറ് മലയാള സിനിമ തന്നെയല്ലേ?, തിരിച്ചു വന്നു ഒന്ന് രണ്ടു സിനിമകളുടെ പണിപ്പുരയിലാണ്. 'ഗൗതമന്റെ രഥ'വും 'ക' എന്ന ചിത്രവും ഷൂട്ടിംഗ് പൂര്‍ണമായി. വൈകാതെ ഇറങ്ങും. അതിനു മുന്‍പ് സെപ്റ്റംബര്‍ അവസാന വാരം ആമസോണ്‍ പ്രൈം വീഡിയോവില്‍ 'ദ ഫാമിലി മാൻ' റിലീസാകും. തിയേറ്ററിലൊന്നും പോവേണ്ടല്ലോ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ തന്നെ ഇല്ലേ? ഒന്ന് കണ്ടു നോക്കൂ... എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ നീരജ് പറയുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

     നീരജിന്റെ വാക്കുകളിലേക്ക്

    നീരജ് മാധവന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗൗതമിന്റെ രഥം. രസകരമായ കാര്യം നീരജ് മാത്രമല്ല നായകനായിട്ടെത്തുന്നത് ഒരു നാനോ കാര്‍ കൂടി നായകനാവുന്നു എന്നുള്ളതാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഗൗതമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നീരജാണ്. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിച്ച് ആനന്ദ് മേനോന്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ പുണ്യ എലിസബത്ത് നായികയാവുന്നു. രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

     മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിനോട് ഏറ്റുമുട്ടിയ വര്‍ഷം! ഓണം ബോക്‌സോഫീസ് നിറച്ച താരരാജാക്കന്മാര്‍ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിനോട് ഏറ്റുമുട്ടിയ വര്‍ഷം! ഓണം ബോക്‌സോഫീസ് നിറച്ച താരരാജാക്കന്മാര്‍

    English summary
    Neeraj Madhav Talks About His Web Series
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X