സംവിധായകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് നീരജ്! നന്ദി... ഹൃദയസ്പർശിയായ കുറിപ്പ് വൈറൽ
നടൻ നീരജ് മാധവ് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഗൗതമന്റെ രഥം. ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നീരജ് മാധവ്. സംവിധായകൻ ആനന്ദ് മേനോനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോയ്ക്കൊപ്പമാണ് നീരജിന്റെ ഹൃദയസ്പശിയായ പോസ്റ്റ്.

നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: സാറ്റലൈറ്റ് വാല്യു ഇല്ലാത്ത, കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ, ആദ്യ സിനിമ ചെയ്‌യുന്ന പുതിയ സംവിധായാകൻ, വിശ്വസിച്ചു കാശിറക്കിയ നിർമാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ! ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററിൽ ഏറ്റവും പിറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തിൽ പടം തീർന്നു എൻഡ് ക്രെഡിറ്റ് തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി- നീരജ് കുറിച്ചു.
നനോകാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഗൗതമന്റെ രഥം. നിരവിനോടൊപ്പം രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട് . ചിത്രത്തിൽ പുണ്യ എലിസബത്ത് നായിക. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്നത്.
ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിതത്തിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു ശര്‍മയാണ് നവാഗതനായ അങ്കിത് മേനോനാണ് സംഗീത സംവിധാനം


Click it and Unblock the Notifications