നീരാളിയില്‍ ലാലേട്ടന് സംഭവിച്ച അപകടത്തിന്റെ വീഡിയോ പുറത്ത്! ലാലേട്ടന്റെ കഷ്ടപാട് ചില്ലറയല്ല!
മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്ത സിനിമയായിരുന്നു നീരാളി. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതിയ സിനിമ ജൂലൈ പതിമൂന്നിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയായിരുന്നു നീരാളി.
മോഹന്‍ലാല്‍ നായകനായി അഭിനയിക്കുമ്പോള്‍ നാദിയ മൊയ്തുവാണ് നായിക. ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷമൊന്നിക്കുന്ന ചിത്രമാണിത്. ഇവര്‍ക്കൊപ്പം പാര്‍വ്വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, സായ്കുമാര്‍, ദിലീഷ് പോത്തന്‍, നാസര്‍, മേഘ മാത്യു എന്നിങ്ങനെ നിരവധി താരങ്ങളും അഭിനയിച്ചിരുന്നു.

മോഹന്‍ലാല്‍ അവതരിപ്പിച്ച സണ്ണി ജോര്‍ജ് എന്ന കഥാപാത്രം ഒരു ജെര്‍മറ്റോളജിസ്റ്റാണ്. സണ്ണിയും ഡ്രൈവര്‍ വീരപ്പനും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെടുകയും കൊക്കയിലേക്ക് മറിഞ്ഞ് മരത്തില്‍ തങ്ങി നില്‍ക്കുകയും ചെയ്യുന്നു. ഇവിടെ നിന്നുമുള്ള രക്ഷപ്പെടലും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ പ്രധാനപ്പെട്ട ഭാഗം ഗ്രാഫിക്‌സിന്റെ ശ്രമത്തിലൂടെയായിരുന്നു ചിത്രീകരിച്ചിരുന്നത്. അതിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. പുറത്ത് വന്ന ഉടനെ തന്നെ സംഭവം വൈറലായി മാറിയിരുന്നു.
റിലീസിനെത്തിയ നീരാളിയ്ക്ക് തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ സിനിമയുടെ പ്രദര്‍ശനം അവസാനിപ്പിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











