»   » കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനയിച്ച ചിത്രങ്ങള്‍

കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനയിച്ച ചിത്രങ്ങള്‍

Posted By: ഭദ്ര
Subscribe to Filmibeat Malayalam

എണ്‍പതുകളിലാണ് മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമയില്‍ അരങ്ങുകുറിക്കുന്നത്. തിരനോട്ടം എന്ന ചിത്രത്തില്‍ തുടങ്ങിയ ആ ജൈത്രയാത്ര കനല്‍ എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുന്നു. തുടക്കത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ കടന്ന് വന്ന് പിന്നീട് മലയാള സിനിമയുടെ എവര്‍ഗ്രീന്‍ നായകനായി മാറുകയായിരുന്നു മോഹന്‍ലാല്‍.

മലയാള സിനിമയിലെ ഈ എവര്‍ഗ്രീന്‍ താരത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.നായകനായും വില്ലനായും താരം തിരശീലയില്‍ നിറഞ്ഞു നിന്നു. ആദ്യ കാല സിനിമകളില്‍ എന്തിന് ഈ അടുത്ത കാലത്ത് ഇറങ്ങിയ ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ വരെ മുഴു കുടിയന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എണ്‍പതുകളിലെ ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നല്ല പെണ്ണു പിടിയനായും ലാലേട്ടന് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

കള്ള് കുടിയനായാലും പെണ്ണ് പിടിയനായാലും അരങ്ങ് തകര്‍ത്ത് അഭിനയിക്കാന്‍ ലാലേട്ടന്‍ തന്നെ വേണം. വില്ലന്‍ കഥാപാത്രമായാലും നെഗറ്റീവ് റോള്‍ ആയാലും ആരാധകര്‍ക്കിടയില്‍ നിന്നും കൈയ്യടി വാരികൂട്ടാന്‍ ലാലേട്ടന് സാധിച്ചത് അഭിനയ മികവ് കാരണം തന്നെയാണ്. കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനയിച്ച ചില ചിത്രങ്ങള്‍ കാണൂ...

കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനിച്ച ചിത്രങ്ങള്‍


1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു കൊച്ചു സ്വപ്‌നം. മോഹന്‍ലാല്‍, നെടുമുടി വേണു, ഉണ്ണി മേരി, എന്നിവര്‍ അഭിനയിച്ച ചിത്രം. കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ വികാര വിചാരങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌ക്കരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ എന്ന കഥാപാത്രം ഉണ്ണി മേരിയുമായി ഉണ്ടാകുന്ന അടുപ്പം മുതല്‍ പെണ്ണു പിടിയന്‍ വില്ലന്‍ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനിച്ച ചിത്രങ്ങള്‍


1984 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ശ്രീകൃഷ്ണപരുന്ത്. മലയാളത്തിലെ ഹൊറര്‍ ചിത്രമായിരുന്നു. മന്ത്രവാദിയായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ പെണ്ണ് ലാലേട്ടന് ഒരു വീക്ക്‌നസ്സ് ആയി കാണാം. ചേച്ചിയെയും അനിയത്തിയെയും സ്വന്തം ഇച്ഛയ്ക്ക് കീഴ്‌പ്പെടുത്തിയ വില്ലന്‍.

കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനിച്ച ചിത്രങ്ങള്‍


പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്നും മലയാളികളുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ചിത്രമാണ്. ജയകൃഷ്ണന്റെ വേഷം അവതിപ്പിച്ച മോഹന്‍ലാല്‍ ഇരട്ടമുഖത്തെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. പട്ടണത്തില്‍ ജീവിക്കുന്ന കഥാപാത്രവും ഗ്രാമത്തിലെ സാധാരണക്കാരന്റെ മനസ്സും സിനിമയില്‍ കാണാം. ചിത്രത്തില്‍ സുമലതയുമായുള്ള ആദ്യത്തെ കണ്ടുമുട്ടല്‍ ലാലേട്ടന് ഒരു നെഗറ്റീവ് ഇഫക്ട് കൊടുക്കുന്നു എങ്കിലും ചിത്രത്തിന്റെ കഥ നായകനെ പ്രിയപ്പെട്ടതാക്കുന്നു.

കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനിച്ച ചിത്രങ്ങള്‍


മോഹന്‍ലാല്‍ എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും നല്ല വില്ലന്‍ വേഷങ്ങളില്‍ ഒന്നാണ് അമൃതം ഗമയ എന്ന ചിത്രത്തില്‍. മദ്യപാനിയും ക്രൂരനുമായ കഥാപാത്രത്തെ തകര്‍ത്തഭിനയിച്ചു.

കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനിച്ച ചിത്രങ്ങള്‍


ചിത്രത്തിലെ ടോണി കുരിശിങ്കല്‍ എന്ന കഥാപാത്രത്തെ ആരും മറക്കില്ല. ചിത്രത്തില്‍ ആദ്യം ഓര്‍മ്മവരുന്നത് തീവണ്ടിയില്‍ ഇരുന്ന് വെള്ളടിച്ച് ആഘോഷിക്കുന്ന സീനാണ്.

കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനിച്ച ചിത്രങ്ങള്‍


മലയാളി ഹൃദയങ്ങള്‍ക്ക് ഇന്നും എന്നും ആവേശഭരിതമായ ചിത്രമാണ് സ്ഫടികം. കള്ള് കുടിയനായും പെണ്ണ് പിടിയനായും ഒരു പോലെ അഭിനയിച്ച ചിത്രം. സില്‍ക്ക് സ്മിതയും ചിത്രത്തിന് നല്ലൊരു കിക്ക് നല്‍കി. നെഗറ്റീവ് റോളില്‍ തുടങ്ങുന്ന ചിത്രം പിന്നീട് കൈയ്യടികള്‍ വാരികൂട്ടിയാണ് അവസാനിപ്പിക്കുന്നത്.

കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനിച്ച ചിത്രങ്ങള്‍


വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും നായക കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോഴും ചിത്രത്തിന് തുടക്കത്തില്‍ ഒരു വില്ലന്‍ പരിവേഷമാണ് ലാലേട്ടന്‍ നല്‍കുന്നത്. ആഭാസനും ക്രൂരനുമായ മംഗലശ്ശേരി നീലകണ്ഠന്‍ രേവതിയുടെ പ്രസന്‍സോടെ മാന്യനായി പോയി.

കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനിച്ച ചിത്രങ്ങള്‍

നായകന്മാര്‍ എത്ര വന്നാലും ലാലേട്ടന്‍ എന്നും ലാലേട്ടന്‍ തന്നെയാണ്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ ലാലേട്ടന്റെ എന്‍ട്രി തന്നെ സ്‌മോള്‍ അടിച്ചല്ലേ...

കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനിച്ച ചിത്രങ്ങള്‍


തമ്പുരാന്‍ ആഢിത്വമുള്ള ചിത്രങ്ങളാണ് അക്കാലത്ത് കൂടുതലും മലയാളത്തില്‍ വന്നിരുന്നത്. നരസിംഹത്തിവും മദ്യപാനത്തിന് കുറവൊന്നുമില്ല.

കള്ള് കുടിയനായും പെണ്ണ് പിടിയനായും ലാലേട്ടന്‍ അഭിനിച്ച ചിത്രങ്ങള്‍

ഈ അടുത്ത കാലത്ത് ഇറങ്ങിയ ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മദ്യപാനത്തിന്റെ ആദ്യപാഠങ്ങള്‍ വേണേല്‍ ഇതില്‍ നിന്നും പഠിക്കാം..

English summary
negatives roles acted by mohanlal in malayalam films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam