ഗര്‍ഭിണിയായി അഞ്ചാം ദിവസം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു; അവിനാഷുമായി ഉണ്ടായിരുന്ന ജീവിതത്തെ കുറിച്ച് നേഹ അയ്യര്‍
നടി നേഹ അയ്യരുടെ ജീവിതകഥ എല്ലാവരെയും ഏറെ വേദനിപ്പിക്കുന്നതാണ്. തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധേയായി മാറിയ നേഹയ്ക്ക് വിവാഹിതയായി അധികം വൈകാതെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടിരുന്നു. ആദ്യ കണ്മണി ജനിക്കാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്ത അറിഞ്ഞതിന് തൊട്ട് പിന്നാലെയാണ് നടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിക്കുന്നത്.
വീണ്ടും ഭര്‍ത്താവ് അവിനാഷിന്റെ ഓര്‍മ്മദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നേഹ അയ്യര്‍. തന്റെയും ഭര്‍ത്താവിന്റെയും ജീവിതത്തെ ചെറിയൊരു വീഡിയോ രൂപത്തിലാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം കണ്ടുമുട്ടിയത് മുതല്‍ മരണം വരെയുള്ള നിമിഷങ്ങളെ പറ്റി നേഹ പറയുന്നു.

'എന്റെ കഥ, ഞാനെന്റെ സുഹൃത്തിനെ വിവാഹം കഴിച്ചു' എന്നാണ് വീഡിയോയുടെ ഹെഡ് ആയി നടി നല്‍കിയിരിക്കുന്നത്. ശേഷം അവിനാഷുമായി ഉണ്ടായിരുന്ന പ്രണയകഥ വളരെ വ്യക്തമായ രീതിയില്‍ അവതരിപ്പിച്ചു.
'കോളേജില്‍ പഠിക്കുമ്പോള്‍ ഏറ്റവും ബെസ്റ്റ് സുഹൃത്തുക്കളായിരുന്നു താനും അവിനാഷും. എട്ട് വര്‍ഷത്തോളം സുഹൃത്തുക്കളായിരുന്നിട്ടാണ് ഞങ്ങള്‍ വിവാഹിതരാവുന്നത്. അന്ന് മുതല്‍ വളരെ മനോഹരമായൊരു റൊമാന്റിക് യാത്ര തുടങ്ങുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നതിനെ പറ്റി ചിന്തിക്കുന്നത്. അങ്ങനെ കാത്തിരുന്നത് പോലെ ആദ്യ കണ്മണി വരികയാണെന്ന സന്തോഷ വാര്‍ത്ത എത്തി. പക്ഷേ അഞ്ച് ദിവസം കഴിഞ്ഞതോടെ അവിനാഷിനെ നഷ്ടപ്പെട്ടു. ശേഷം അവിനാഷിന്റെ ജന്മദിനമായ ആഗസ്റ്റ് മുപ്പതിന് അന്‍ഷ് എന്ന ഞങ്ങളുടെ കുഞ്ഞ് ജനിച്ചു. അന്‍ഷിലൂടെ അവിനാഷ് ജീവിക്കുന്നു', എന്നുമാണ് നേഹ പറയുന്നത്.

ഏറ്റവും അടുത്ത സുഹൃത്തിനെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിച്ച് വരുന്നതിനിടയിലാണ് നേഹ അയ്യരെ തേടി ദുരന്തമെത്തുന്നത്. അപ്രതീക്ഷിതമായിട്ടുള്ള ഭര്‍ത്താവിന്റെ വിയോഗം കഴിഞ്ഞിട്ട് നാല് വര്‍ഷം പൂര്‍ത്തിയായെന്നാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനിലൂടെ നടി സൂചിപ്പിക്കുന്നത്.

'ഇന്നലെ അവിനാഷിന്റെ നാല് വര്‍ഷം ചരമവാര്‍ഷികമായിരുന്നു. ഈ വാക്കുകളൊക്കെ എഴുതുന്നത് ഞാന്‍ തന്നെയാണോയെന്ന് എനിക്ക് തന്നെ വിശ്വസിക്കാനാവുന്നില്ല. എനിക്കിതിലും സത്യസന്ധമായി പറയാന്‍ പറ്റില്ല. അവിനാഷിന് ഇത്രയും നല്ലൊരു ട്രിബ്യൂട്ട് സമ്മാനിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി. ഞങ്ങളുടെ കാവല്‍ മാലാഖയായ അവിനാഷ് നിന്നെ ഞാന്‍ ഒത്തിരി സ്‌നേഹിക്കുന്നു', എന്നുമായിരുന്നു നേഹ കുറിച്ചത്.

ടേബിള്‍ ടെന്നീസ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ അവിനാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതം മൂലം അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയാതെ വരികയായിരുന്നു. നേഹ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് കേവലം അഞ്ച് ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു.
കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ പോലും സാധിക്കാതെയാണ് അവിനാഷ് വിട പറഞ്ഞത്. ഒടുവില്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തന്നെ മകന് ജന്മം കൊടുത്ത് നേഹ വീണ്ടും ഞെട്ടിച്ചു. ഇപ്പോള്‍ മകന്‍ അന്‍ഷിന്റെ കൂടെ ഭര്‍ത്താവിന്റെ ഓര്‍മ്മകളുമായി ജീവിക്കുകയാണ് നടി.
കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയിലൂടെയാണ് നേഹ മലയാളികള്‍ക്കിടയില്‍ സജീവമാകുന്നത്. ദിലീപ് നായകനായിട്ടെത്തിയ ചിത്രത്തിലെ നേഹയുടെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു.


Click it and Unblock the Notifications











