മേഘ്‌നയ്ക്ക് മുന്‍പ് നടി നേഹ;ഗര്‍ഭിണിയായിരിക്കവേ ഭര്‍ത്താവിനെ നഷ്ടപ്പെട്ട നടിയുടെ പോരാട്ടം മാതൃകയാണ്
കന്നഡത്തിലെ യുവനടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണം വലിയ ആഘാതമാണ് ഇന്‍ഡസ്ട്രിയ്ക്ക് തന്നെ നല്‍കിയത്. താരത്തിന്റെ വിയോഗത്തില്‍ നാട് മുഴുവന്‍ വിങ്ങിപൊട്ടി. എന്നാല്‍ നടി മേഘ്‌നരാജിനെ കുറിച്ചുള്ള ആകുലതകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ നിറയെ. അടുത്തിടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച താരങ്ങള്‍ ആദ്യ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയായിരുന്നു.
അങ്ങനെ സന്തോഷത്തോടെ കഴിയവേ ആണ് മരണം വില്ലനായി താരകുടുംബത്തിലേക്ക് എത്തുന്നത്. ചിരഞ്ജീവിയുടെ മരണത്തോടെയാണ് മേഘ്‌ന ഗര്‍ഭിണിയാണെന്ന വിവരം പുറംലോകം അറിയുന്നത്. മേഘ്‌നയ്ക്ക് ആശ്വാസം പകരുന്നതിനൊപ്പം മേഘ്‌ന നേരിടുന്ന അതേ സാഹചര്യത്തിലൂടെ പോയൊരു നടി കൂടിയുണ്ടെന്ന് ചൂണ്ടി കാട്ടുകയാണ് ആരാധകരിപ്പോള്‍.

ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിരഞ്ജീവി സര്‍ജ ജൂണ്‍ ഏഴിനാണ് മരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കന്നഡ ഇന്‍ഡസ്ട്രിയില്‍ നിന്നും അടുത്ത സൂപ്പര്‍താര പദവിയിലേക്ക് ഉയരേണ്ട താരത്തന്റെ വിയോഗ വാര്‍ത്ത ആരാധകരെയും സഹപ്രവര്‍ത്തകരെയും ദുഃഖത്തിലാക്കി. എന്നാല്‍ യുവനടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് ആണെന്നുള്ളത് വീണ്ടും സങ്കടമുണ്ടാക്കിയ കാഴ്ച ആയിരുന്നു. മേഘ്‌ന ഗര്‍ഭിണിയാണെന്ന് കൂടി അറിഞ്ഞതോടെ അവരുടെ കുടുംബം നാടിന്റെ ഒന്നാകെ മാറി.

അവസാനമായി ഭര്‍ത്താവിനെ കാണാനെത്തിയ മേഘ്‌നയുടെ ചിത്രങ്ങളും വീഡിയോസുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമൂഹ മാധ്യമങ്ങളിലുടെ പ്രചരിച്ചത്. സംസ്‌കാരത്തിന് വേണ്ടി കൊണ്ട് വന്നപ്പോള്‍ ഭര്‍ത്താവിനെ കെട്ടിപിടിച്ചും ഉമ്മ കൊടുത്തുമെല്ലാം തന്റെ സങ്കടങ്ങള്‍ പറയുന്ന നടിയുടെ ദൃശ്യങ്ങള്‍ എല്ലാവരിലും വിങ്ങലുണ്ടാക്കിയ കാഴ്ചയായി. എന്നാല്‍ മേഘ്‌നയോട് തളരാതെ പിടിച്ച് നില്‍ക്കാന്‍ പറയുകയാണ് ആരാധകര്‍. ഒപ്പം നടി നേഹ അയ്യരുടെ ജീവിതത്തെ കൂടി ചൂണ്ടി കാട്ടുകയാണ്.

മേഘ്‌നയെ പോലെ തന്നെ ആദ്യ കണ്‍മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയായിരുന്നു നടി നേഹ അയ്യര്‍ക്കും ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. ടൊവിനോ തോമസിന്റെ തരംഗം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് മുന്‍പിലെത്തിയ നേഹ ദിലീപിന്റെ കോടതിസമക്ഷം വക്കീല്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് അവിനാഷിനൊപ്പം യുഎസില്‍ അവധി ആഘോഷിക്കുന്ന സമയത്താണ് നേഹ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിന്റെ തലേന്നാണ് ഈ സന്തോഷം താരങ്ങള്‍ മനസിലാക്കിയത്. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല.

2019 ജനുവരി പതിനൊന്നിനാണ് നേഹയുടെ ഭര്‍ത്താവ് അവിനാഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. ഒരേ സമയം സന്തോഷവും സങ്കടവും ഒരുമിച്ച് അനുഭവിക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച് നടി തുറന്ന് എഴുതിയിരുന്നു. വിഷാദത്തിലേക്ക് വീണ് പോകുവന്ന അവസ്ഥയില്‍ കുഞ്ഞിന് വേണ്ടി ജീവിക്കാന്‍ നടി തീരുമാനിച്ചു. ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ ഒരു ആണ്‍കുഞ്ഞ് നേഹയ്ക്ക് പിറന്നു. ഇപ്പോള്‍ സിംഗിള്‍ മദറായി മകനൊപ്പം കഴിയുകയാണ് നടി. നേഹയുടെ ജീവിതത്തില്‍ സംഭവിച്ച അതേ ദുരന്തമാണ് ഇപ്പോള്‍ മേഘ്‌നയ്ക്കും. അവിടെ തളരാതെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ മേഘ്‌നയ്്ക്ക് കരുത്ത് ലഭിക്കട്ടെ എന്ന് പറയുകയാണ് ആരാധകര്‍.


Click it and Unblock the Notifications











