മകനൊപ്പമുള്ള സ്‌നേഹനിമിഷം പങ്കുവെച്ച് നേഹ അയ്യര്‍! പ്രിയതമന്‍റെ വിയോഗത്തിലും തളരാതെ താരം!
അടുത്തിടെയായിരുന്നു നേഹ അയ്യരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. പ്രിയതമന്റെ അപ്രതീക്ഷിത വേര്‍പാടിനിടയിലും താരത്തെ പിടിച്ചുനിര്‍ത്തിയത് ഇക്കാര്യമായിരുന്നു. കാത്തിരിപ്പിനൊടുവിലായാണ് താരത്തിനരികിലേക്ക് മകനെത്തിയത്. ഭര്‍ത്താവിന്റെ ജന്മദിനത്തിലായിരുന്നു മകനെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ഈ സന്തോഷം പങ്കുവെച്ചായിരുന്നു താരം എത്തിയത്. ഒന്നര മാസമായി കുഞ്ഞതിഥി എത്തിയിട്ട്. മകന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. മകന്റെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഗര്‍ഭകാല ഫോട്ടോ ഷൂട്ട് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
ജനുവരി 11നായിരുന്നു നേഹയുടെ ഭര്‍ത്താവ് അന്തരിച്ചത്. നാളുകള്‍ക്ക് ശേഷമാണ് താരം ഇതേക്കുറിച്ച് അറിയിച്ചത്. ഭര്‍ത്താവ് മരിച്ച ശേഷമായിരുന്നു കുഞ്ഞിന്‍രെ വരവിനെക്കുറിച്ച് നേഹ അറിഞ്ഞത്. ഈസ്റ്റര്‍ ദിനത്തിലായിരുന്നു ഗര്‍ഭവാര്‍ത്ത പങ്കുവെച്ചത്. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലൂടെയാണ് ഈ താരം മലയാളത്തിലേക്ക് എത്തിയത്. ബാബ്വേട്ടാ, എന്ന ഗാനത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

ഭര്‍ത്താവിന്റെ സ്‌നേഹമാണ് ഇപ്പോള്‍ തന്നെ മുന്നോട്ട് നയിക്കുന്നതെന്നും നേഹ പറഞ്ഞിരുന്നു. അതിനിടയിലാണ് മകനും എത്തിയത്. മകന്‍ പിറന്നതിന്റെ സന്തോഷം പങ്കുവെച്ചും താരം എത്തിയിരുന്നു. എമി ജാക്‌സണ്‍, സമീര റെഡ്ഡി തുടങ്ങിയവര്‍ക്കും അടുത്തിടെ കുഞ്ഞ് പിറന്നിരുന്നു. അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ഇവരെത്തിയത്. മാതൃത്വം ആഘോഷിക്കുകയാണ് ഇവരെല്ലാം. അതിനിടയിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.


Click it and Unblock the Notifications











