ഫാഷന്‍ ഷോ യിലൂടെ സിനിമയിലെത്താന്‍ നോക്കിയപ്പോള്‍ മോശം അനുഭവമുണ്ടായി; തുറന്ന് പറഞ്ഞ് നടി നേഹ സക്‌സേന

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും വിവാദമായൊരു സിനിമയാണ് കസബ. മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ ചിത്രത്തിലൂടെയാണ് നടി നേഹ സക്‌സേന മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സൂസന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളക്കരയില്‍ തരംഗമുണ്ടാക്കാന്‍ നടിയ്ക്ക് സാധിക്കുകയും ചെയ്തു. പിന്നീട് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലൂടെ മോഹന്‍ലാലിനൊപ്പവും ജൂലി എന്ന വേഷത്തില്‍ നേഹ എത്തി.

തുളു, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് നേഹ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. ഗോഡ് ഫാദര്‍ ഇല്ലാതെ സിനിമയിലേക്ക് എത്തിയ കഥ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് നേഹ മനസ് തുറന്നത്.

ബാംഗ്ലൂരിലെ ഫാഷന്‍ ഷോയുടെ സിനിമയിലെത്താന്‍ ശ്രമിച്ചു

'ബാംഗ്ലൂരിലെ ഫാഷന്‍ ഷോയുടെ സിനിമയിലെത്താന്‍ ശ്രമിച്ചെങ്കിലും മോശമായ പ്രതികരണം ഉണ്ടായതോടെ സിനിമയെന്ന സ്വപ്നം സ്‌നേഹ ഉപേക്ഷിച്ചിരുന്നു. പിന്നീട് കന്നട സിനിമയിലൂടെ അറിയപ്പെടുന്ന സംവിധായകനായ അമ്പു രാജശേഖരന്‍ നിര്‍ബന്ധത്തിനു വഴങ്ങിയാണ് റിക്ഷ ഡ്രൈവര്‍ എന്ന തുളു ഭാഷയിലുള്ള ചിത്രത്തിലൂടെ നേഹ സക്‌സേന വെള്ളിത്തിരയില്‍ എത്തുന്നത്. വന്‍ ഹിറ്റായ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡും നടിയ്ക്ക് ലഭിക്കുകയും ചെയ്തു.

ലാൽ സാറിൻ്റെ കൂടെ അഭിനയിച്ചപ്പോൾ

മുന്തിരിവള്ളികള്‍ തളിര്‍ത്തപ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ എനിക്ക് മലയാളം തീരെ അറിയില്ലായിരുന്നു. ആറാട്ടിന്റെ സെറ്റില്‍ എത്തിയപ്പോള്‍ ലാല്‍ സാറിനെ അടുത്തെത്തി നമസ്‌കാരം പറഞ്ഞപ്പോള്‍ മലയാളം പഠിച്ചു അല്ലേ എന്ന് ചോദിച്ചു. ലാല്‍ സാറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ തുടക്കത്തില്‍ ടെന്‍ഷന്‍ തോന്നിയെങ്കിലും പട്ടം ടെന്‍ഷനില്ലാതെ കഥാപാത്രത്തിന്റെ പള്‍സ് അറിഞ്ഞ് അഭിനയിക്കാനാണ് ലാല്‍ സാര്‍ എന്നോട് പറഞ്ഞതെന്നും നേഹ സൂചിപ്പിക്കുന്നു.

കസബയിലൂടെ മലയാളത്തിലേക്ക് എത്തിയത്

അതേ സമയം മലയാളമടക്കം പല ഭാഷകളിലും നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപനായിക വേഷത്തിലേക്ക് എത്തുമ്പോള്‍ തോന്നിയത് എന്താണ് എന്നതിനെ പറ്റിയും നേഹ പറഞ്ഞിരുന്നു. 'സത്യം പറഞ്ഞാല്‍ മറ്റ് ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചത് കൊണ്ടാണ് മമ്മൂക്ക നായകനായ കസബയിലൂടെ ഞാന്‍ മലയാളത്തിലേക്ക് എത്തിയത്. ചെറിയ സിനിമയോ ചെറിയോ റോളോ എന്നുള്ളതല്ല. മറിച്ച് നമുക്ക് ലഭിക്കുന്ന കഥാപാത്രത്തെ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ എങ്ങനെ അഭിനയിച്ച് പ്രതിഫലിപ്പിക്കാമെന്നതാണ് പ്രധാനം. മറ്റ് ഭാഷയിലുള്ള സിനിമാക്കാര്‍ക്ക് മലയാള സിനിമയോട് വല്ലാത്ത ഇഷ്ടമാണ്. കാരണം മലയാളത്തില്‍ മനോഹരമായ കഥയുള്ള സൂപ്പര്‍ സ്‌ക്രീപ്റ്റാണ്. അതുകൊണ്ട് തന്നെ മലയാളത്തില്‍ ചെറിയ റോളുകള്‍ പോലും ശരിക്കും എന്‍ജോയ് ചെയ്താണ് ഞാന്‍ അഭിനയിക്കാറുള്ളത് എന്നാണ് നേഹ പറയുന്നത്.

Recommended Video

ആരോടും പറയാതെ പുലർച്ചെ പോയ അച്ഛാ..നെഞ്ചുപൊട്ടി പ്രദീപിന്റെ മകൾ | FilmiBeat Malayalam
 ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളില്‍ തനിക്ക് വായനയും എഴുത്തും

ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളില്‍ തനിക്ക് വായനയും എഴുത്തും തന്നെയാണ് പ്രധആന പണി. ചില മോട്ടിവേഷന്‍ ചിന്തകളെ കുറിച്ച് ഞാന്‍ സ്ഥിരമായി ഫേസ്ബുക്കില്‍ എഴുതാറുണ്ട്. അതൊക്കെ പലര്‍ക്കും ഇഷ്ടമാണ്. ഇനി മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് ഉടനെ റിലീസിനൊരുങ്ങുന്ന നേഹയുടെ സിനിമ. ഈ മാസം തന്നെ സിനിമ എത്തും. ഇത് കൂടാതെ 48 ഹവേഴ്‌സ് എന്ന ചിത്രത്തില്‍ നായികയായും നേഹ അഭിനയിക്കുന്നുണ്ട്. നടന്‍ ബാലയുടെ ഭാര്യ റോളില്‍ അഭിനയിക്കുന്ന മൃച്ഛകടിക എന്ന ചിത്രത്തിലും നേഹയുണ്ട്.

More from Filmibeat

Read more about: neha saxena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X