എന്റെ ബോയ്ഫ്രണ്ടും ഭര്‍ത്താവും പ്രണയവുമൊക്കെ ഇതാണ്! വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് നടി നേഹ സക്‌സേന

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായൊരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നേഹ സക്‌സേന. പഞ്ചാബില്‍ നിന്നും കേരളത്തിലെത്തിയ നടി മമ്മൂട്ടിയൂടെ കസബ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെ കൈനിറയെ സിനിമകളായി.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമടക്കം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. എഡിജിപി റാണി പട്ടേല്‍ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ നേഹയുടേത്.

neha-saxsena

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. നേഹയുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ആരാധകര്‍ ചോദിക്കാന്‍ കാത്തിരിക്കുന്ന പല ചോദ്യങ്ങള്‍ക്കും കലാകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നേഹ തുറന്ന് പറയുന്നു.

നേഹയ്ക്ക് മലയാളത്തില്‍ ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരാണ് പറഞ്ഞത്. മമ്മൂക്കയെയും ലാലേട്ടനെയും എനിക്ക് ഇഷ്ടമാണ്. രണ്ടുപേരും വേറെ ലെവലാണ്. മമ്മൂക്ക എളുപ്പം ദേഷ്യപ്പെടുന്ന ആളാണ്, ചൂടാകും എന്നൊക്കെയാണ് പുറത്തൊക്കെയുള്ള സംസാരം. പക്ഷേ അദ്ദേഹം അങ്ങനെയൊന്നുമല്ല.

കൂടെ അഭിനയിക്കുമ്പോള്‍ അടുത്തറിയാന്‍ സാധിക്കും. മമ്മൂക്കയോടൊപ്പം ഞാന്‍ കസബയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കൂടുതലായൊന്നും അദ്ദേഹം സംസാരിക്കില്ല. പക്ഷേ എപ്പോള്‍ സംസാരിച്ചാലും അദ്ദേഹത്തിന്റെ മുഖത്ത് ഒരു മനോഹരമായ ചിരിയുണ്ടാകും. സംസാരത്തില്‍ ബഹുമാനമുണ്ടാകും.

കസബയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു. ഭാഷ പ്രശ്‌നമാകുമോ എന്നായിരുന്നു പേടി. മാത്രമല്ല മമ്മൂക്ക ഒരു സിംഹമാണെന്നൊക്കെയാണ് ഞാന്‍ കേട്ടിരുന്നത്. പക്ഷേ സെറ്റില്‍ എത്തിയപ്പോല്‍ അദ്ദേഹം കൂളായിരുന്നു. ഒരു ഐസ്‌ക്രീം പോലെയാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്തിനെ കുറിച്ചും കൃത്യമായ അറിവുള്ള ആളാണ് മമ്മൂക്ക. കൂടെ അഭിനയിക്കുന്ന ആള്‍ക്കാര്‍ക്കൊക്കെ വലിയ സപ്പോര്‍ട്ടാണ് അദ്ദേഹം.

പക്ഷേ ലാലേട്ടന്‍ അങ്ങനെയല്ല. കൊച്ചുകുട്ടിയെ പോലെയാണ്. ലൊക്കേഷനിലുള്ള എല്ലാവരുമായും എപ്പോഴും സംസാരിക്കും. തമാശ പറയും, കളിയാക്കും. അതൊക്കെ നല്ല രസമാണ്. ലാലേട്ടന്‍ ഈസ് വെരി ഔട്ട് സ്‌പോക്കണ്‍, മമ്മൂക്ക ഈസ് വെരി നൈസ് സ്‌പോക്കണ്‍ എന്നാണ് എനിക്കു മനസിലായിട്ടുള്ളതെന്ന് നടി പറയുന്നു.

neha-saxsena

നേഹയ്ക്ക് പ്രണയമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് പ്രണയമേ ഇല്ലെന്നാണ് നടിയുടെ മറുപടി. എന്റെ ബോയ്ഫ്രണ്ട് ക്യാമറ ആണ്. സിനിമ എന്റെ ഭര്‍ത്താവ്, അമ്മ എന്റെ മകള്‍ ഇതാണ് ഞാന്‍. ക്യാമറ മാത്രമാണ് ബോയ്ഫ്രണ്ട്, ക്യാമറാമാനല്ലെന്ന് തമാശരൂപേണ നടി പറയുന്നു.

പ്രണയിക്കാന്‍ എനിക്ക് സമയമില്ല. അതിലേക്ക് ഞാന്‍ വീണാല്‍ പ്രണയം മാത്രമാകും എന്റെ ഫോക്കസ്. പിന്നെ സിനിമ ഉണ്ടാകില്ല. ഇപ്പോള്‍ എനിക്ക് സിനിമ മാത്രമാണ് ലക്ഷ്യം. അത് എന്റെ അമ്മയ്ക്കും അറിയാം. ഞാന്‍ സിനിമയിലൊന്ന് സെറ്റിലായാല്‍ മാത്രം വിവാഹം നോക്കാം. അതുവരെ നോ ലൗ, നോ മര്യേജ്.

എന്റെ ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. അമ്മയാണ് എന്നെ വളര്‍ത്തിയത്. ഞാനും അമ്മയും മാത്രമുള്ള ലോകമാണ് എനിക്കുള്ളത്. എന്നെ കഷ്ടപ്പെട്ടു വളര്‍ത്തിയ അമ്മയെ വിഷമിപ്പിക്കാന്‍ പറ്റില്ല. അവരുടെ സന്തോഷമാണ് എന്റെയും സന്തോഷം.

ഇപ്പോള്‍ തനിക്ക് ബോളിവുഡിലേക്കും ഒരു അവസരം വന്നിട്ടുണ്ടെന്നും അഭിമുഖത്തില്‍ നടി വ്യക്തമാക്കുന്നു. ബിഗ് ബജറ്റ് ചിത്രമാണ്. ആ സിനിമയിലെ ക്യാരക്ടറിനെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: neha saxena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X