മമ്മൂട്ടിയുടെ മനസ് നിറയെ സ്‌നേഹം! നിഷ്‌കളങ്കനായ കുട്ടിയുടെ ചിരിയാണ് മോഹന്‍ലാലിന്‍റേതെന്നും നടി!

കസബയെന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ അഭിനേത്രികളിലൊരാളാണ് നേഹ സക്‌സേന. സൂസന്‍ എന്ന കഥാപാത്രമായാണ് താരമെത്തിയത്. അന്യഭാഷയില്‍ നിന്നുമെത്തിയ താരത്തെ വളരെ പെട്ടെന്ന് തന്നെ മലയാളക്കര സ്വീകരിച്ചിരുന്നു. മമ്മൂട്ടിക്ക് പിന്നാലെയായി മോഹന്‍ലാല്‍ ചിത്രത്തിലേക്കാണ് താരമെത്തിയത്. ജിജു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ വേഷത്തിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. സഖാവിന്‍രെ പ്രിയസഖി, പടയോട്ടം, ധമാക്ക, ലാല്‍ ബോഗ് തുടങ്ങിയ സിനിമകളിലും നേഹ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ അഭിമാന താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് നേഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. ദൈവമേ എന്ന് വിളിച്ച് വിറച്ചുകൊണ്ടാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായി എത്തിയത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പേടിയായിരുന്നു. ആദ്യകാഴ്ചയില്‍ ഭയങ്കര സീരിയസാണ് അദ്ദേഹം. അടുത്തറിയുമ്പോളാണ് ആ സ്‌നേഹം മനസ്സിലാവുക. ഷൂട്ടിങ് അവസാനിച്ച ദിവസം എല്ലാവര്‍ക്കും ബിരിയാണി വിളമ്പിക്കൊടുക്കുന്നത് കണ്ട് ഞെട്ടിത്തരിച്ച് നിന്നുപോയിട്ടുണ്ടെന്നും നേഹ പറയുന്നു.

Mammootty

മമ്മൂട്ടിയെക്കുറിച്ച് മാത്രമല്ല മോഹന്‍ലാലിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് പറഞ്ഞും നേഹ വാചാലയായിരുന്നു. എപ്പോഴും ചിരിച്ച് സ്‌നേഹത്തോടെയാണ് അദ്ദേഹം ഇടപെടുന്നത്. നിഷ്‌കളങ്കനായ ഒരു കുട്ടിയുടെ ചിരിയാണ് അദ്ദേഹത്തിന്. കാണുമ്പോഴെല്ലാം വിശേഷങ്ങളും തിരക്കാറുണ്ട് അദ്ദേഹം. ഉള്ള് നിറയെ സ്‌നേഹമാണ്. മമ്മൂട്ടിയോ മോഹന്‍ലാലോ ഇവരിലാരാണ് മികച്ച നടനെന്നുള്ള ചോദ്യം തന്നെ ശരിയല്ല. രണ്ടുപേര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ ഇഷ്ടമാണെന്നും നേഹ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X