'കോടികൾ മുടക്കി നെപ്പോളിയന്റെ മകന് വിവാ​ഹം, അതിഥികൾക്ക് സമ്മാനമായി ജപ്പാൻ ടൂർ, മാതാപിതാക്കളുടെ പുണ്യം മകന്'

സിനിമയും രാഷ്ട്രീയവും വിട്ട് അമേരിക്കയിൽ കുടുംബത്തോടൊപ്പം ബിസിനസും ഫാമിങ്ങുമെല്ലാമായി കോടീശ്വരനായി ജീവിക്കുകയാണ് നടൻ നെപ്പോളിയൻ. രണ്ട് ആൺ മക്കളും ഭാര്യയുമാണ് നെപ്പോളിയന്റെ ലോകം. 2016ലാണ് നെപ്പോളിയൻ അമേരിക്കയിലേക്ക് ചേക്കേറിയത്. കൊട്ടാര സമാനമായ വീട്ടിലാണ് നെപ്പോളിയന്റെയും കുടുംബത്തിന്റേയും താമസം. താമസം അമേരിക്കയിലേക്ക് മാറ്റിയെങ്കിലും തമിഴും പിറന്ന മണ്ണും സുഹൃത്തുക്കളുമെല്ലാം നെപ്പോളിയന് ഇന്നും പ്രിയപ്പെട്ടതാണ്.‍

അടുത്തിടെ തന്റെ സിനിമാ സുഹൃത്തുക്കളെ അടക്കം വിളിച്ച് ചേർത്ത് അറുപതാം പിറന്നാൾ നെപ്പോളിയൻ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ മൂത്ത മകൻ വിവാഹിതനാകാൻ പോകുന്ന ത്രില്ലിലാണ് കുടുംബം. മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച് നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നെപ്പോളിയന്റെ മൂത്ത മകൻ ധനുഷ്. അടുത്തിടെയാണ് മൂത്ത മകന്റെ വിവാഹനിശ്ചയം നെപ്പോളിയൻ നടത്തിയത്.

Nepolean Son wedding

വധു തമിഴ് പെണ്ണ് തന്നെയാണ്. നാളെയാണ് വിവാഹം. അതും അങ്ങ് ജപ്പാനിൽ റോയൽ സ്റ്റൈലിൽ. ധനുഷിന്റെ ഡ്രീം ലാന്റാണ് ജപ്പാൻ. അതുകൊണ്ട് തന്നെയാണ് മകന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന്റെ വേദിയായും ജപ്പാൻ എന്ന രാജ്യത്തെ നെപ്പോളിയൻ തെരഞ്ഞെടുത്തത്. ഒരാഴ്ച മുമ്പ് തന്നെ നെപ്പോളിയനും കുടുംബവും വധുവുമായി ജപ്പാനിൽ എത്തി കഴിഞ്ഞു. അതിഥികൾ ഓരോരുത്തരായി എത്തികൊണ്ടിരിക്കുകയാണ്.

ജപ്പാനിലാണ് വിവാ​ഹമെങ്കിലും ഭക്ഷണവും ചടങ്ങുകളും അടക്കം എല്ലാം തനി തമിഴ്നാട് സ്റ്റൈലിലാണ്. കോടികൾ പൊടിക്കുന്ന വിവാഹത്തിന് നിരവധി പ്രത്യേകതകളുണ്ട്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികൾക്കെല്ലാം മൂന്ന് ദിവസത്തെ ജപ്പാൻ ടൂറാണ് നെപ്പോളിയന്റെ സമ്മാനം. ചടങ്ങുകൾക്കുശേഷം തുടർന്നുള്ള മൂന്ന് ദിവസം നെപ്പോളിയന്റെ നേതൃത്വത്തിൽ അതിഥികളെയെല്ലാം ജപ്പാൻ വിശദമായി ചുറ്റി കാണാൻ കൊണ്ടുപോകും.

വിദേശ രാജ്യത്ത് അതും ജപ്പാൻ പോലൊരു രാജ്യത്ത് വിവാഹം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുമ്പോൾ എല്ലാവരുടെയും പ്രധാന വിഷമം സൗത്ത് ഇന്ത്യൻ സ്റ്റൈലിലുള്ള ഭക്ഷണം ലഭിക്കില്ലല്ലോ... പാശ്ചാത്വ രീതിയിലുള്ള ഭക്ഷണം കഴിക്കേണ്ടി വരുമല്ലോയെന്നതാകും. അത് മൂൻകൂട്ടി മനസിലാക്കി തന്റെ അതിഥികൾക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് കുസീനിൽ നെപ്പോളിയൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

നടി മീന, കൊറിയോ​​ഗ്രാഫർ കലാ മാസ്റ്റർ തുടങ്ങിയവരെല്ലാം ഇതിനോടകം ചടങ്ങിൽ പങ്കെടുക്കാൻ ജപ്പാനിൽ എത്തി കഴിഞ്ഞു. വിവാഹ​വുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലും നെപ്പോളിയൻ നേരിട്ട് എയർപോട്ടിൽ എത്തിയാണ് അതിഥികളെ സ്വീകരിക്കുന്നത്. തിരുനെൽവേലി സ്വദേശിയായ അക്ഷയയാണ് ധനുഷിന്റെ വധു. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ വിവാഹനിശ്ചത്തിന് ധനുഷ് നേരിട്ട് എത്തിയിരുന്നില്ല. വീഡിയോ കോൾ വഴിയാണ് പങ്കെടുത്തത്.

Nepolean Son wedding

അക്ഷയ നൈസ് പേഴ്സണാണ്. കുറച്ച് മാത്രമെ സംസാരിക്കുവെങ്കിലും അതിൽ നിന്നും അവരുടെ ഉള്ളിലെ ദയ നമുക്ക് മനസിലാകും. ചേട്ടന്റെ വിവാഹം നടക്കാൻ പോകുന്നതിൽ ഞാൻ ഒരുപാട് സന്തോഷവാനാണ് എന്നാണ് ഭാവി ചേട്ടത്തിയമ്മയെ കുറിച്ച് ധനുഷിന്റെ സഹോദരൻ കുണാൽ പറഞ്ഞത്. പറയാൻ വാക്കുകളിവല്ല അത്രത്തോളം സന്തോഷവതിയാണ് ഞാൻ. ധനുഷിന്റെ ഡ്രീം ലാന്റാണ് ജപ്പാൻ.

അവിടെ പോകണമെന്ന് കുറേ നാളുകളായി അവൻ പറയുന്നുണ്ട്. അങ്ങനെ അവനേയും കൊണ്ട് പോകാൻ ഞങ്ങൾ‌ പ്ലാനിട്ടിരിക്കുമ്പോഴാണ് അക്ഷയ കുടുംബത്തിലേക്ക് വരുന്നത്. ശേഷം ധനുഷാണ് വിവാഹം ജപ്പാനിൽ വെച്ച് നടത്താമെന്ന് പറഞ്ഞത് എന്നാണ് നെപ്പോളിയന്റെ ഭാര്യ ജയസുധ പറ‍ഞ്ഞത്. ധനുഷ് ഇതുവരെ ഒരു കല്യാണത്തിലും പങ്കെടുത്തിട്ടില്ലെന്നും ജയസുധ പറയുന്നു.

അപ്പ വളരെ ക്രിയേറ്റീവാണ്. എന്ത് തീരുമാനിച്ചാലും അത് സാധിച്ച് എടുക്കും. എന്റെ ഫേവറേറ്റ് അമ്മയാണെന്നാണ് ധനുഷ് പറഞ്ഞത്. അപ്പ എല്ലാം വളരെ ചിന്തിച്ച് ചെയ്യുന്നയാളാണ്. തുടക്കത്തിൽ ഇദ്ദേഹം എന്താണ് ഇങ്ങനെയെന്ന് ഞാൻ ചിന്തിച്ചിരുന്നു.

പക്ഷെ അദ്ദേഹം പ്ലാനിങ് നടത്തുന്നതിൽ കാര്യമുണ്ടെന്ന് പിന്നീട് മനസിലായി. ഇംപോസിബിൾ ആയത് പോസിബിളാക്കി എടുക്കും എന്നും നെപ്പോളിയനെ കുറിച്ച് സംസാരിക്കവെ ജയസുധ പറഞ്ഞു. ധനുഷിനെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും പിന്നീട് സംസാരിച്ചത് നവവധു അക്ഷയയാണ്. ധനുഷ് നന്നായി കോപ്പറേറ്റ് ചെയ്യും.

ഞങ്ങൾ മെസേജിലൂടെ ​ദിവസവും ഒരുപാട് സംസാരിക്കാറുണ്ടായിരുന്നു. ജപ്പാനിലാണ് വിവാഹമെന്ന് അറിഞ്ഞപ്പോൾ സന്തോഷിച്ചു. ഡിഫ്രന്റായിരിക്കുമല്ലോ. ഇവിടെ വന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ വിഷമിക്കുമെന്ന് കരുതി. പക്ഷെ അങ്കിൽ ആ പ്രശ്നമെല്ലാം പരിഹരിച്ചുവെന്ന് അക്ഷയ പറയുന്നു. ധനുഷിന് നല്ലൊരു പെൺകുട്ടിയെയാണ് വധുവായി ലഭിച്ചത്.

മാതാപിതാക്കൾ ചെയ്ത നല്ല പ്രവൃത്തികൾക്കുള്ള പുണ്യം മക്കൾക്ക് നല്ല വധുവിലൂടെ ലഭിക്കുമെന്ന് പറയാറുണ്ട് അത് നെപ്പോളിയന്റെയും ധനുഷിന്റെയും കാര്യത്തിൽ സത്യമാണെന്നാണ് കലാ മാസ്റ്റർ ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

More from Filmibeat

Read more about: nepolean
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X