എടുത്താൽ പൊങ്ങാത്തതൊന്നുമല്ല... കോടികളുടെ ലിസ്റ്റിലും ഇല്ല; അനശ്വര രാജൻ ഒരോ സിനിമയ്ക്കും വാങ്ങുന്ന പ്രതിഫലം!

ഇരുപത്തൊന്നുകാരിയായ അനശ്വര രാജൻ 2017 മുതൽ മലയാള സിനിമയുടെ ഭാ​ഗമാണ്. ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. തുടക്കം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ മകളായിട്ടായിരുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ പഠിച്ച് വളർന്ന അനശ്വര വളരെ അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തിയത്. ഉദാഹരണം സുജാതയിലെ ആതിര കൃഷ്ണനെ ഇന്നും മലയാളി മറക്കാൻ ഇടയില്ല. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ കൺമുന്നിൽ വളർന്ന കുട്ടിയെന്ന് അനശ്വരയെ മലയാളി വിശേഷിപ്പിക്കുന്നത്.

2023ൽ ഏറ്റവും നല്ല കാര്യങ്ങൾ ജീവിതത്തിലുണ്ടായ ഒരു അഭിനേത്രി കൂടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാതയിലെ ആതിര കൃഷ്ണന് വലിയ സ്വീകാര്യത ലഭിച്ചതോടെ അനശ്വരയിലെ നടിക്കും തിരക്കേറി. തണ്ണീർമത്തൻ ദിനങ്ങൾ കൂടി വലിയ വിജയമായതോടെ അനശ്വരയ്ക്ക് നായിക വേഷങ്ങളും വന്ന് തുടങ്ങി. കിട്ടുന്ന കഥാപാത്രങ്ങൾ വൃത്തിയായി ചെയ്യാറുണ്ടായിരുന്നു അനശ്വര.

Anaswara Rajan

പക്ഷെ ശ്രദ്ധിക്കപ്പെടാത്ത തരത്തിലുള്ള സിനിമകളായിരുന്നു അവയിൽ ഏറെയും. അതുകൊണ്ട് തന്നെ അനശ്വരയുടെ പ്രകടനവും കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല. പ്രണയ വിലാസമായിരുന്നു അനശ്വര അവസാനമായി ശ്രദ്ധിക്കപ്പെട്ടൊരു വേഷം ചെയ്ത സിനിമ. ഇപ്പോഴിതാ മോഹൻലാൽ ചിത്രം നേര് റിലീസായശേഷം ഏറ്റവും കൂടുതൽ പ്രശംസ ഏറ്റുവാങ്ങുന്ന ഒരു കഥാപാത്രം അനശ്വര അവതരിപ്പിച്ച സാറയാണ്.

അനശ്വരയെ അല്ലാതെ മറ്റാരെയും ആ റോളിലേക്ക് സങ്കൽപ്പിക്കാനാവില്ലെന്നാണ് നേര് കണ്ടിറങ്ങിയവരെല്ലാം ഒന്നടങ്കം പറയുന്നത്. സിനിമയുടെ പ്രമോഷൻ സമയത്ത് അണിയറപ്രവർത്തകർ പറഞ്ഞ പോലെ ട്വിസ്റ്റും സസ്പെൻസും ഇല്ലാത്ത ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ് നേര്. ആദ്യ 10 മിനിറ്റ് വേഗതയിൽ ആരംഭിച്ച് പിന്നീടെല്ലാം പടം ആവശ്യപ്പെടുന്ന വേഗത നിലനിർത്താൻ ജീത്തു ജോസഫ് എന്ന പ്രതിഭയ്ക്ക് സാധ്യമായതാണ് പ്രേക്ഷകരിലേയ്ക്ക് ഈ സിനിമ ഇത്ര വേഗതയിൽ ആഴ്ന്നിറങ്ങാൻ കാരണമായത്.

അനശ്വര രാജൻ അവരുടെ കരിയർ ബെസ്റ്റ് റോൾ മനോഹരമാക്കി എന്നതിനോട് ആർക്കും വിയോജിപ്പില്ല. ഏറ്റവും പ്രിയപ്പെട്ട നായികമാരുടെ ലിസ്റ്റിലെ ആദ്യ അ‍ഞ്ച് പേരിൽ ഒന്നായി പലരും അനശ്വര രാജന്റെ പേര് നേരിന് ശേഷം എഴുതി ചേർത്ത് കഴിഞ്ഞു. ഇപ്പോഴിതാ നേര് വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ അനശ്വരയുടെ പ്രതിഫലമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

അനശ്വര മാത്രം കേന്ദ്രകഥാപാത്രമായ ചിത്രങ്ങൾ മുമ്പും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. വാങ്ക്, മൈക്ക് തുടങ്ങിയ സിനിമകൾ അനശ്വര കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിൽ എത്തിയ സിനിമയായിരുന്നു. പക്ഷെ അവ ഹിറ്റ് അടിച്ചില്ലെന്ന് മാത്രം. വളരെ വ്യത്യസ്തത പുലർത്തിയ കഥാപാത്രങ്ങളായിരുന്നു ഇവ രണ്ടും.

Anaswara Rajan

മൈക്കിന് വേണ്ടി ചില മേക്കോവറുകൾ അടക്കം അനശ്വര നടത്തിയിരുന്നു. നായികമാരുടെ ‌പ്രതിഫലം പരിശോധിച്ചാൽ ഒന്നോ രണ്ടോ ​ഹിറ്റടിച്ചാൽ തന്നെ പ്രതിഫലം കുത്തനെ ഉയരും. അന്യ ഭാഷകളിൽ തിരക്കേറിയാലും പ്രതിഫലം ഉയരും. ഒരു സിനിമയ്ക്ക് 10കോടി കൈപ്പറ്റുന്ന നയൻതാരയിൽ തുടങ്ങുന്നതാണ് മലയാള സിനിമാ നടിമാരുടെ പ്രതിഫല പട്ടിക.

മുൻനിരയിൽ പ്രശസ്തമായ പേരുകളുണ്ട്. എന്നാൽ കോടികൾ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഒന്നും അനശ്വര ഇല്ല. മാത്രമല്ല അനശ്വരയുടേത് എടുത്താൽ പൊങ്ങാത്ത ശമ്പളവുമല്ല. 20 മുതൽ 40 ലക്ഷം രൂപ വരെയാണ് അനശ്വര രാജന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ട്.

നടി മഹിമ നമ്പ്യാരും ഇതേ പ്രതിഫലം തന്നെയാണ് കൈപ്പറ്റുന്നത് എന്നാണ് വിവരം. ആറ് വർഷത്തെ സിനിമാ ജീവിതത്തിനിടെ രണ്ട് തമിഴ് സിനിമകളിലും ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ അനശ്വര മാറ്റങ്ങൾ വരുത്തിയിട്ടില്ല. തുടർന്നും അനശ്വര നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് സിനിമാപ്രേമികളുടെ ആ​ഗ്രഹം.

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X