അർധ ന​ഗ്നയായി ഫോട്ടോഷൂട്ട്, വിവാദങ്ങൾക്ക് പഞ്ഞമില്ല, ചെന്നൈയിൽ 110 കോടിയുടെ ആഢംബര വസതി; കസ്തൂരി സമ്പാ​ദിച്ചത്!

By Desk

തമിഴ് പ്രേക്ഷകർക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമാപ്രേമികൾക്കെല്ലാം സുപരിചിതയാണ് നടി കസ്തൂരി ശങ്കർ. കഴിഞ്ഞ ദിവസമാണ് നടി ബിജെപിയിൽ ചേർന്നത്. ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ വെച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽ നിന്നാണ് നടി അംഗത്വം സ്വീകരിച്ചത്. സാമൂഹിക വിഷയങ്ങളിൽ എല്ലാം ഇടപെട്ട് സംസാരിക്കാറുള്ള കസ്തൂരി തന്റെ രാഷ്ട്രീയ നിലപാടുകളും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

അമ്പത്തിയൊന്നുകാരിയായ കസ്തൂരിയുടെ മുപ്പത്തിനാല് വർഷത്തെ സെലിബ്രിറ്റി ലൈഫ് സംഭവ ബഹുലമായിരുന്നു. തൊണ്ണൂറുകളിൽ കോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായിരുന്നു കസ്തൂരി. ചെന്നൈയിലെ എതിരാജ് കോളേജിൽ പഠിക്കുമ്പോഴാണ് സിനിമാ അവസരം ആദ്യമായി നടിയെ തേടി എത്തുന്നത്. 1991ൽ സംവിധായകൻ കസ്തൂരി രാജയുടെ ആത്ത ഉൻ കോയിലിലെ എന്ന സിനിമയ്ക്ക് വേണ്ടി ആയിരുന്നു അത്.

Kasthuri Shankar
Photo Credit: Kasthuri Shankar / instagram

സിനിമയിലെ നായിക വേഷം ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടി. ആദ്യ സിനിമ ഹിറ്റായതോടെ നടിയെ തേടി തുടരെ തുടരെ അവസരങ്ങൾ എത്തി തുടങ്ങി. അങ്ങനെയാണ് രാസത്തി വരും നാൾ, ചിന്നവർ, ​ഗവൺമെന്റ് മാപ്പിളൈ, അഭിരാമി, പുതിയ മുഖം തുടങ്ങിയ ഹിറ്റ് സിനിമകൾ നടിയുടെ ജീവിതത്തിൽ സംഭവിക്കുന്നത്.

മോഡലിങിലുള്ള താൽപര്യമാണ് കസ്തൂരിയെ അഭിനയത്തിലേക്ക് എത്തിച്ചത്. കോളേജിൽ പഠിക്കുമ്പോൾ കസ്തൂരി 1992ൽ മിസ് ചെന്നൈ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ഫെമിന മിസ് മദ്രാസ് ബ്യൂട്ടി പേജന്റിലും മറ്റ് സൗന്ദര്യ മത്സരങ്ങളിലും നടി തുടർന്ന് പങ്കെടുത്തു. ബ്രാഹ്മണ കുടുംബത്തിൽ നിന്നാണ് കസ്തൂരിയുടെ സിനിമയിലേക്കുള്ള വരവ്. വായിൽ വെള്ളിക്കരണ്ടിയുമായിട്ടായിരുന്നു ജനനം.

മാത്രമല്ല ​​​​ഗ്ലാമറിന്റെ അതിപ്രസരമുള്ള സിനിമയും മോഡലിങ്ങും മകൾ തിരഞ്ഞെടുത്തപ്പോഴും മാതാപിതാക്കൾ പിന്തുണച്ചു. അമ്മ ഒരു അഭിഭാഷകയാണ്. അച്ഛൻ ശങ്കർ ഒരു എഞ്ചിനീയറും. പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും നടി കസ്തൂരിക്ക് മോഡലിംഗിലായിരുന്നു കൂടുതൽ താൽപര്യം. അതിന്റെ ഫലമായിരുന്നു പിന്നീട് തമിഴ് സിനിമയിൽ ചെയ്ത ശക്തമായ നായിക വേഷങ്ങൾ. അമ്മ ഒരു അഭിഭാഷകയായതിനാൽ ചെറുപ്പം മുതലേ കസ്തൂരിയെ ധൈര്യശാലിയായ പെൺകുട്ടിയായിട്ടാണ് വളർത്തിയത്.

അതിനാൽ എവിടേയും തന്റെ മനസിലുള്ളത് തുറന്ന് പറയാൻ നടി ധൈര്യം കാണിച്ചിരുന്നു. ഇക്കാരണത്താൽ കസ്തൂരി പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ടിട്ടുമുണ്ട്. തെലുങ്ക് ഭാഷ സംസാരിക്കുന്നവരെ അധിക്ഷേപിച്ച കേസിൽ അടുത്തിടെ നടി അറസ്റ്റിലായിരുന്നു. കഴിഞ്ഞ വർഷം ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നടിയുടെ വിവാദപരാമർശം.

Kasthuri Shankar
Photo Credit: Kasthuri Shankar / instagram

ഒരിക്കൽ അർധ ന​ഗ്നയായി നവജാത ശിശുവിനൊപ്പം ഫോട്ടോഷൂട്ട് നടത്തിയും കസ്തൂരി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മദർഹുഡ് ആയിരുന്നു ഫോട്ടോഷൂട്ടിന്റെ തീം എങ്കിലും വിമർശനമാണ് നടിക്ക് ഏറെയും ലഭിച്ചത്. അമേരിക്കൻ ഫോട്ടോഗ്രാഫർ ജേഡ് ബീലിന് വേണ്ടിയാണ് അന്ന് കസ്തൂരി മോഡലായത്. തെന്നിന്ത്യയിൽ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ അന്ന് സ്വീകരിക്കപ്പെടുന്ന സാഹചര്യമായിരുന്നില്ല. അതും ഫോട്ടോഷൂട്ട് വിവാദമാകാൻ കാരണമായി.

ഡോക്ടറായ രവികുമാറാണ് നടിയെ വിവാഹം ചെയ്തത്. രണ്ട് കുട്ടികളുടെ അമ്മയുമാണ് ഇന്ന് താര സുന്ദരി. കസ്തൂരിയുടെ ഭർത്താവും ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ളയാളാണ്. നടിക്ക് ചെന്നൈയിൽ ഒരു ആഢംബര വസതിയുണ്ട്. 108 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് റിപ്പോർട്ട്. ആഴ്വാർപേട്ടിലെ കസ്തൂരിരംഗൻ റോഡിലാണ് വസതി സ്ഥിതി ചെയ്യുന്നത്.

സിനിമകളിൽ അഭിനയിക്കുന്നതിന് കസ്തൂരി 15 മുതൽ 20 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. സീരിയലിൽ അഭിനയിക്കാൻ ഒരു എപ്പിസോഡിന് 30000 രൂപ വരെ ഈടാക്കുന്നു. മുപ്പത്തിനാല് വർഷത്തെ സിനിമാ ജീവിതം കൊണ്ട് കോടികളാണ് താരം സമ്പാദിച്ചത്.

More from Filmibeat

Read more about: kasthuri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X