For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി; കാരണം വിഘ്നേഷ്

  |

  നയൻസിൻ്റെയും വിഘ്നേഷിൻ്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് വിഘ്നേഷ് കാരണം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന് റിപ്പോർട്ടുകൾ. 25 കോടി രൂപയ്ക്ക് ആയിരുന്നു നെറ്റ്ഫ്ലിക്സിന് സംപ്രേഷണാവകാശം നൽകിയത്. വിവാഹ ചിത്രങ്ങൾ വിഘ്നേഷ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്തു എന്ന കാരണത്താലാണ് നെറ്റ്ഫ്ലിക്സ് വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് പിന്മാറിയത്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി താര വിവാഹം ഒരുക്കിയത് സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

  വിവാഹ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ വൈകുന്നതോടെ നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തും എന്ന നിലപാടിലാണ് വിഘ്‌നേഷ് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിവാഹത്തിനെത്തിയ അതിഥികൾക്കൊപ്പമുള്ള കുറച്ച് ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. രജനികാന്ത്, ഷാരൂഖ് ഖാൻ, സൂര്യ, ജ്യോതിക, മണിരത്‍നം തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു വിഘ്നേഷ് പുറത്ത് വിട്ടത്. ഈ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

  വിവാഹശേഷം തായ്ലന്റിലായിരുന്നു ഹണിമൂൺ ട്രിപ്പ്. വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഹണിമൂണിനായ് ചിലവഴിച്ചത്. തിരിച്ചെത്തിയ ഉടനെ നേരെ മുംബൈയിലേക്കാണ് നയൻതാര പോയത്. പുതിയ സിനിമയായ ജവാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനായാണ് നയൻസ് മുബൈയിൽ എത്തിയത്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകൻ. ആദ്യമായാണ് നയൻസ് ഷാരൂഖിനൊപ്പം അഭിനയിക്കുന്നത്. തമിഴ് സംവിധായകൻ അറ്റ്ലിയാണ് ചിത്രം ഒരുക്കുന്നത്.

  Read Also: വെള്ളം കുടിക്കാതെയും മൂത്രം ഒഴിക്കാതെയും അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല, അമ്മയുടെ മരണത്തിന് ശേഷം ആത്മീയതയിൽ

  കഴിഞ്ഞ ജൂൺ 9 ന് ചെന്നൈയിലെ മഹാബലിപുരം ഇസിആർ റോഡിലെ സ്റ്റാർ റിസോർട്ടിൽ വച്ചാണ് ഇരുവരുടെയും വിവാഹം ആഡംബരത്തോടെ നടന്നത്. വിവാഹ പരിപാടിയുടെ നടത്തിപ്പ് സ്വകാര്യ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് കൈമാറിയതോടെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പടുത്തിയത്. വിവാഹത്തിന് എത്തിയ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകളിൽ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു.

  കത്തൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. കേരള ശൈലിയിൽ ഇളനീർ പായസവും ഒരുക്കി. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം പേർക്ക് ഭക്ഷണവിതരണം നടത്തി.

  Read Also: റോബിൻ കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ അവൻ്റെ ചേച്ചിയാണെന്ന് എൽ പി

  ലേഡി സൂപ്പർസ്റ്റാറിൻ്റെ വിവാഹം ആരാധകർ ഏറ്റെടുത്തിരുന്നു. നയൻസിൻ്റെയും വിഘ്നേഷിൻ്റയും വേഷം മുതൽ വിവാഹ വേദി, ഭക്ഷണം ഒരുക്കിയത് ഇതെല്ലാം അറിയാൻ ആരാധകർക്ക് ആവേശമായിരുന്നു. വിവാഹത്തിന് വേണ്ടി നയൻസോ വിക്കിയോ ഒരു കാശും മുടക്കിയില്ലെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. വിവാഹ സഏഷവും താരം അഭിനയത്തിൽ സജീവമാണ്. ഹോട്സ്റ്റാറിൽ ഇറങ്ങിയ ഒ2 വാണ് അവസാനം പുറത്തിറങ്ങിയ സിനിമ. ത്രില്ലർ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് കിട്ടുന്നത്.

  Read Also: ബി​ഗ് ബോസ് താരം ആര്യയുടെ സഹോദരിയുടെ ഹൽദി പരിപാടി ആഘോഷമാക്കി താരങ്ങൾ

  Recommended Video

  Dhyan Sreenivasan On Nayanthara Wedding | നയൻതാരയുടെ കല്യാണത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  വിഘ്നേഷ് സംവിധാനം ചെയ്ത കാതുവാക്കല രണ്ട് കാതൽ ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. നയൻതാരയും സമാന്തയുമായിരുന്നു ചിത്രത്തിലെ നായികമാർ. നടൻ വിജയ് സേതുപതിയുടെ നായികമാരായാണ് ഇരുവരും ചിത്രത്തിലെത്തിയത്. കൺമണി, ഖദീജ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് നയൻസും സമാന്തയും അവതരിപ്പിച്ചത്.

  നയൻതാര നീണ്ട 19 വർഷമായി സിനിമാ രം​ഗത്തുണ്ട്. 74 ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞു. 75 -ാമത്തെ ചിത്രം പ്രഖ്യാപിച്ചു. നിലേഷ് കൃഷ്ണ ഒരുക്കുന്ന ചിത്രത്തിന് ഇതുവരെ പേര് പ്രഖ്യാപിച്ചിട്ടില്ല. സീ സ്റ്റുഡിയോസ് ആണ് ചിത്രം ഒരുക്കുന്നത്. വിവാഹ ശേഷം ചെയ്യുന്ന സിനിമകൾ നയൻസ് ശ്രദ്ധിച്ചേ തെരഞ്ഞെടുക്കൂ എന്നും ​ഗ്ലാമറസ് റോളുകൾ ചെയ്യാൻ നടി ഇനി താൽപര്യപ്പെടുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

  Read more about: nayanthara
  English summary
  Netflix stepback of telecasting Nayanthara wedding; Because of Vignesh shivan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X