പേളി എങ്ങനെയെങ്കിലും റിമി ടോമിയെ കൊണ്ട് വരണം! ഇതൊരു അപേക്ഷയാണ്, പേളിയോട് അഭ്യാര്‍ഥനയുമായി ആരാധകര്‍
പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. ആദ്യ സിനിമ നേടി കൊടുത്ത ജനപ്രീതി സായി പല്ലവിയുടെ കരിയര്‍ മാറ്റി മറിച്ചു. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിട്ടാണ് സായി മാറിയത്. ഇപ്പോഴിതാ തമിഴില്‍ പുതിയൊരു സിനിമയുമായിട്ടെത്തുകയാണ് നടി.
ദീപാവലി റിലീസായിട്ടെത്തുന്ന സിനിമയുടെ പ്രചരണാര്‍ഥം പേളി മാണിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങളും പങ്കുവെച്ചു. കൂട്ടത്തില്‍ പേളിയുടെ തമാശകളും കോര്‍ത്തിണക്കിയതോടെ പരിപാടി വലിയ ഹിറ്റായി. ഇതിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.

നീല നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് സായി പല്ലവി വന്നത്. ഒപ്പം പേളിയും ഇതേ ലുക്കില്‍ നീല സാരിയാണ് ഉടുത്തിരുന്നത്. ഇരുവരും ചേര്‍ന്നുള്ള സൗഹൃദ സംഭാഷണം എന്ന രീതിയിലാണ് വീഡിയോ പുറത്ത് വന്നത്. എന്നാല്‍ ഇതിന് താഴെ നൂറുക്കണക്കിന് അഭിപ്രായങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
'സായി പല്ലവിയെ ഇത്ര ഫ്രണ്ട്ലിയും കംഫര്‍ട്ടബിള്‍ ആയിട്ടും ഒരു പ്രോഗ്രാമില്‍ പോലും കണ്ടിട്ടില്ല. പേളിയ്ക്ക് അഭിനന്ദനങ്ങള്‍. പേളി, പേളി ആയിട്ടും സായി പല്ലവി സായി ആയിട്ടും ബിഹേവ് ചെയ്തു. രണ്ടാളും സ്വന്തം ക്യാരക്ടര്‍ വിട്ടു വരാന്‍ തയ്യാറായില്ല, അതാണ് ഈ ഇന്റര്‍വ്യൂന്റെ പ്രത്യേകത...
എന്തൊരു ഡൗണ്‍ ടു എര്‍ത്ത് ആണ് ഈ കുട്ടി. ഈ കുട്ടിയുടെ വിജയം അതിലാണ്. ഇവിടുത്തെ കുറെ ആളുകളുണ്ട് ഒരു സിനിമയില്‍ അഭിനയിച്ചാലേ തള്ളി മറിക്കും... എന്നിങ്ങനെ സായി പല്ലവിയെയും പേളി മാണിയെയും അഭിനന്ദിച്ച് കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. കൂട്ടത്തില്‍ വലിയൊരു ആവശ്യം കൂടി ചിലര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ്.
ഇത്തവണ പേളിയുടെ വീഡിയോയുടെ താഴെ ഏറ്റവും കൂടുതല്‍ വന്ന കമന്റ് ഗായിക റിമി ടോമിയെ ഈ പരിപാടിയിലേക്ക് കൊണ്ട് വരണമെന്നതാണ്. പേളിയെ പോലെ അവതാരക കൂടിയായ റിമി ടോമി വായില്‍ തോന്നിയത് പോലെ സംസാരിക്കുന്ന ആളാണ്. അങ്ങനെയുള്ളപ്പോള്‍ ആ കെമിസ്ട്രി കാണാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് ഭൂരിഭാഗം കമന്റുകളും വന്നിരിക്കുന്നത്.

'പേളി, റിമി ടോമിയെ ഒന്നു കൂട്ടി കൊണ്ട് വരൂ. നല്ല രസം ആയിരിക്കും, നിങ്ങള്‍ രണ്ടും കൂടിയാല്‍ പൊളിക്കും, പ്ലീസ് റിമി ടോമിയെ കൊണ്ട് വരൂ... റിമി ടോമിയും പേളി മാണിയും എന്നീ രണ്ട് ലോക അത്ഭുതങ്ങളെ ഞങ്ങള്‍ക്ക് ഒരുമിച്ച് കാണാണമെന്നാണ്' പേളിയുടെ വീഡിയോയുടെ താഴെ വന്ന ഭൂരിഭാഗം കമന്റുകളിലും പറയുന്നത്.
ഇതിനിടെ പേളിയുടെ കഴിവിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ഭര്‍ത്താവും മക്കളുമൊക്കെയായി തിരക്കിലാണെങ്കിലും തന്റെ കഴിവ് നഷ്ടപ്പെടുത്താതെ ഇതുപോലെ മുന്നോട്ട് പോകുന്നതിനെ കുറിച്ചും ചിലര്‍ സംസാരിച്ചു. 'ഒരിക്കല്‍ ഏതോ ഒരു വീഡിയോയില്‍ പേളി പറഞ്ഞത് ഓര്‍മ്മ ഉണ്ട്. 'പേര് വെളിപ്പെടുത്താന്‍ താല്‍പര്യം ഇല്ലാത്ത മലയാള സിനിമയിലെ ഒരു വലിയൊരു നടന്‍ ഉപദേശിച്ചത്, കുറച്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ പിള്ളേരൊക്കെ ആയിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളുടെ ലൈഫ് എല്ലാം ഒരുപോലെ. ആവുമെന്നോ മറ്റോ ആണെന്നാണ് പേളി പറഞ്ഞത്.
ഈ അവസരത്തില്‍ സായി പല്ലവി പറയുന്നു, രണ്ടു കുട്ടികള്‍ ആയിട്ട് എല്ലാം നല്ലപോലെ മാനേജ് ചെയ്യാന്‍ പറ്റുന്നത്, ഇത്രയും വലിയ സ്‌പേസ് ഉണ്ടാക്കാന്‍ സാധിച്ചത്... ഒക്കെ വലിയ കാര്യമാണെന്ന്. ശരിക്കും ഇത് ആ നടനുള്ള മറുപടി പോലെ തോന്നിയെന്നും' തുടങ്ങി പേളിയെ കുറിച്ചും പറയുകയാണ് ആരാധകര്‍.


Click it and Unblock the Notifications