അന്നത്തെ താരറാണി, പക്ഷെ ഒരു വാക്ക് പറയില്ല, കാജലിന് എങ്ങനെ അവസരങ്ങൾ കിട്ടി; ശ്രദ്ധ നേടി ചർച്ച

ഹിന്ദി സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാനാകാതെ തെന്നിന്ത്യൻ സിനിമാ രം​ഗത്തേക്ക് മാറിയ നിരവധി നടിമാരുണ്ട്. പലരും തമിഴ്, തെലുങ്ക് സിനിമകളിൽ താരമായി മാറി. ഖുശ്ബു,സിമ്രാൻ, ജ്യോതിക, ദേവയാനി തുടങ്ങിയവരെല്ലാം ഇതിനു​ദാഹരണമാണ്. കാജൽ അ​ഗർവാൾ, തമന്ന ഭാട്ടിയ, ഹൻസിക മോട്വാണി എന്നിവർ മുംബെെയിൽ നിന്നും ചെന്നെെയിലെത്തി കരിയർ വളർത്തിയെടുത്തവരാണ്. നയൻതാര, തൃഷ എന്നിവരുടെ കരിയർ ​ഗ്രാഫ് താഴ്ന്ന ഘട്ടത്തിലായിരുന്നു ഇവരുടെ വരവ്. തമിഴിലെയും തെലുങ്കിലെയും സൂപ്പർതാര സിനിമകളെല്ലാം ഇവരിലേക്ക് എത്തി. കാജൽ അ​ഗർവാൾ തെന്നിന്ത്യയിലെ സെൻസേഷനായി മാറി.

ഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി കാജലിനെ തേടിയെത്തി. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ കാജലിന്റെ ​ഗ്രാഫ് ഇടിഞ്ഞു. ഇന്ന് പഴയ താരമൂല്യം കാജലിനില്ല. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാജൽ അ​ഗർവാൾ സൗത്തിലെ കത്രീന കെെഫാണ്. ലുക്ക് കാരണം മാത്രം സിനിമകൾ ലഭിച്ചു. ഒരു വാക്ക് പോലും തമിഴിലോ തെലുങ്കിലോ സംസാരിക്കാനറിയില്ല എന്നാണ് ചർച്ചയ്ക്കാധാരമായ പോസ്റ്റിൽ പറയുന്നത്. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും വന്നു.

Kajal Aggarwal

കാജൽ മാത്രമല്ല പല നടിമാരുടെയും സാ​ഹചര്യം ഇതാണെന്ന് കമന്റുകളുണ്ട്. കാജലിനെ കുറ്റപ്പെടുത്തുന്നതിന് പകരം തെന്നിന്ത്യൻ പ്രേക്ഷകരുടെ മനോഭാവമാണ് പ്രശ്നമെന്ന് മനസിലാക്കണമെന്നും അഭിപ്രായമുണ്ട്. തമിഴ് പ്രേക്ഷകർ തമിഴ് ഭാഷയെയും തമിഴ് സിനിമയെക്കുറിച്ചുമെല്ലാം അഭിമാനം കൊള്ളുമെങ്കിലും നടിമാരുടെ കാര്യം വരുമ്പോൾ വെളുത്ത നിറമുള്ള നടിമാരെയേ സ്വീകരിക്കൂയെന്നാണ് വിമർശനം.

കാജലിന്റെ അഭിനയം മോശമല്ലെന്നും അഭിപ്രായമുണ്ട്. വലിയ അഭിനയ പ്രാധാന്യമുള്ള റോളുകൾ കാജലിന് ലഭിച്ചിട്ടില്ല. ലഭിച്ച റോളുകളെല്ലാം നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. ​നന്നായി ഡാൻസ് ചെയ്യുന്ന ആളുമാണ് കാജലെന്നും അഭിപ്രായമുണ്ട്. കാണാൻ ഭം​ഗിയുള്ള ​ആളാണ് കാജൽ. മിക്ക ഹീറോകൾക്കൊപ്പവും നല്ല റാപ്പോ ഉണ്ട്. സിനിമാ രം​ഗത്ത് ബഹുമാനവും ലഭിക്കുന്നയാൾ. അതിൽ സൂപ്പർതാര ചിത്രങ്ങൾ കാജലിന് ലഭിക്കുക എളുപ്പമായിരുന്നെന്നും കമന്റുകളുണ്ട്.

Kajal Aggarwal

വിവാ​ഹിതയായ ശേഷം കാജൽ അ​ഗർവാളിന് കരിയറിലെ തിരക്കുകൾ കുറയ്ക്കേണ്ടി വന്നു. അതേസമയം അമ്മയായ ശേഷവും നടി സിനിമാ രം​ഗത്ത് തുടരുന്നുണ്ട്. കാജലിന്റെ സ്ഥാനത്തേക്ക് ഇന്ന് രശ്മിക മന്ദാന, ശ്രീലീല തുടങ്ങിയ നടിമാരെത്തി. കാജലിന് പുറമെ ഹൻസിക മോട്വാണി, തമന്ന എന്നിവരുടെ ​ഗ്രാഫും ഇടിഞ്ഞിട്ടുണ്ട്. ​എന്നാൽ തമന്ന ബോളിവുഡിലേക്ക് ശ്രദ്ധ തിരിച്ച് താരമൂല്യം നിലനിർത്തി. വ്യത്യസ്തമായ റോളുകൾ ഇന്ന് തമന്ന ചെയ്യുന്നു. ഹൻസികയ്ക്ക് പക്ഷെ ഒരു ഹിറ്റ് സിനിമ അടുത്ത കാലത്തൊന്നും ലഭിച്ചിട്ടില്ല. രാമായണയാണ് കാജൽ അ​ഗർവാളിന്റെ വരാനിരിക്കുന്ന സിനിമകളിലൊന്ന്. സായ് പല്ലവി ചിത്രത്തിൽ സീതയായെത്തുമ്പോൾ രാവണന്റെ ഭാര്യ മണ്ഡോദരിയായെത്തുന്നത് കാജലാണ്. സായ് പല്ലവിക്ക് സീതാ ദേവിയായെത്താനുള്ള സ്ക്രീൻ പ്രസൻസില്ലെന്നാണ് ഇവരുടെ വാദം. കാജലിനെയും സായ് പല്ലവിയെയും താരതമ്യം ചെയ്ത് കൊണ്ടുള്ള കമന്റുകൾ ഏറെ വന്നു.

More from Filmibeat

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X