അമൃത രക്ഷപ്പെട്ടു പോയതാണ്, പാവം കുട്ടിയായിരുന്നു! ഇവനെ പോലൊരുത്തനെ ആര്‍ക്കും സഹിക്കാന്‍ പറ്റില്ലെന്ന് കമന്റ്
നടന്‍ ബാലയും മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഈ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായത്. പ്രണയിച്ച് വിവാഹതിരായ താരങ്ങള്‍ മകള്‍ ജനിച്ച് അധികമാവുന്നതിന് മുന്‍പ് വേര്‍പിരിയുകയായിരുന്നു. ശേഷം മകളുടെ കാര്യത്തില്‍ വലിയ തര്‍ക്കങ്ങളും ഉണ്ടായി. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ഇതിനിടെ ബാലയും അമൃതയും പണ്ട് പങ്കെടുത്ത അഭിമുഖത്തിന്റെ വീഡിയോ കൂടി വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാലന്റൈന്‍സ് ദിനത്തില്‍ തങ്ങളുടെ പ്രണയ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരങ്ങള്‍. മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെ ഇതിന് താഴെ താരങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങളുമായി ആരാധകരുമെത്തി.

പ്രണയിച്ചിരുന്ന കാലത്ത് നിന്നും ദാമ്പത്യ ജീവിതത്തിലേക്ക് എത്തിയത് മുതലുള്ള മാറ്റങ്ങളെ പറ്റിയായിരുന്നു അഭിമുഖത്തില്‍ ചോദിച്ചത്. ബാലയ്ക്ക് സര്‍പ്രൈസ് കൊടുക്കുന്നതും അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ മാനേജ് ചെയ്യുന്നതും താനാമെന്നാണ് അമൃത പറഞ്ഞത്. എന്നാല്‍ അമൃത പറയുന്ന കാര്യങ്ങളൊക്കെ എതിര്‍ത്തും വില കൊടുക്കാതെയുമാണ് ബാല സംസാരിക്കുന്നത്. ഭാര്യയ്ക്ക് യാതൊരു പരിഗണനയും അദ്ദേഹം കൊടുക്കുന്നില്ലെന്ന് ഇതിലൂടെ വ്യക്തമാവുമെന്നാണ് ആരാധകര്‍ പറയുന്നത്.
'ബാലയുടെ ഇപ്പൊഴത്തെ ഇന്റര്‍വ്യൂ കണ്ടു കിളി പോയി, ഇതൊന്ന് കാണാന്‍ വന്നതാണ്. ഇപ്പോള്‍ വീണ്ടും കാണുമ്പോള്‍ അമൃത ഇയാളില്‍ നിന്ന് രക്ഷപ്പെട്ടത് നന്നായി എന്ന് തോന്നുന്നു. രണ്ടാളും പിരിഞ്ഞത് നന്നായി. ഇവര്‍ തമ്മില്‍ നല്ല പൊരുത്തക്കേടുണ്ട്. ഇങ്ങനെ ഒന്നിച്ചു സമാധാനം കളഞ്ഞു ജീവിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഒറ്റയ്ക്ക് കഴിയുന്നത്. പാര്‍ട്‌നര്‍ ഇല്ലെങ്കിലും കുഴപ്പമില്ല..
വളരെ പെട്ടന്ന് തന്നെ സ്വഭാവം തിരിച്ചറിഞ്ഞു അമൃത രക്ഷപെട്ടു. ഒരു പാവം കുട്ടി ആയിരുന്നു. ഇപ്പോള്‍ കുറേ ബോള്‍ ആയി. ഇന്‍സള്‍ട്ട് തന്നെയാണ് ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍.
ബാലയും അമൃതയും ഒരുമിച്ചുള്ള പല ചാനലുകളിലുള്ള പഴയ ഇന്റര്‍വ്യൂ രണ്ടു മൂന്നു പ്രാവശ്യം കണ്ടു. എല്ലാത്തിലും അമൃതയെ പരിഹസിക്കുകയാണ്. ഒട്ടും റെസ്പെക്ട് ഇല്ലെന്നാണ് മനസിലായത്. ഇവര്‍ക്ക് തമ്മില്‍ സ്‌നേഹം ഉണ്ടായിരുന്നു. ബാല കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെ ആകില്ലായിരുന്നു. ഭാര്യയെ മറ്റുള്ളവരുടെ മുന്‍പില്‍ താഴ്ത്തി കാണിക്കരുത്.
ബാലയുടെ രണ്ടാം വിവാഹം കണ്ടു ഇവിടെ എത്തി. പക്ഷെ ഇത് കണ്ടപ്പോള്‍ മനസ്സിലായി അമൃത രക്ഷപ്പെട്ടു പോയതാണെന്ന്. ബാല എപ്പോഴും അമൃതയെ തരം താഴ്ത്തുന്ന പോലെ. ഇവനെ ഉപേക്ഷിച്ചത് വളരെ നന്നായി അമൃത... നല്ല തീരുമാനം!

മറ്റുള്ളവരുടെ മുന്നില്‍ കളിയാക്കുന്ന ഒരു ഭര്‍ത്താവിനെയും ഏതൊരു ഭാര്യയ്ക്കും അധികനാള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല. ഒരുപാട് സഹിച്ചു കഴിഞ്ഞാല്‍ പിന്നെ ബോള്‍ഡ് ആകും. അതാണ് അമൃതയില്‍ കാണുന്ന മാറ്റം. എന്തായാലും ഇങ്ങനെ ഒരു ആളുടെ കൂടെ ജീവിക്കേണ്ട എന്ന തീരുമാനം നന്നായി...
സാഹചര്യങ്ങളാണ് ഒരു മനുഷ്യനെ ബോള്‍ഡ് ആക്കുന്നത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം അമൃതയാണ്. പണ്ടത്തെ ഇവര്‍ ഒന്നിച്ചുള്ള ഇന്റര്‍വ്യൂസ് കണ്ടാല്‍ അറിയാം അവള്‍ എന്തുമാത്രം സഹിച്ചെന്നും ഈ ഇന്‍സള്‍ട്ടില്‍ എല്ലാം എന്തുമാത്രം വേദനിച്ചെന്നും സങ്കടപ്പെട്ടന്നും. ഇതു പോലെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. സന്തോഷം അഭിനയിച്ച് കൊണ്ടുള്ള ജീവിതം. പിരിഞ്ഞത് നന്നായി.' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
അതേ സമയം സോഷ്യല്‍ മീഡിയയിലൂടെ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് മകള്‍ വന്നത്. പിന്നാലെ ബാലയും മറുപടി പറഞ്ഞു. ഇതോടെ താരപുത്രി വലിയ രീതിയില്‍ ആക്രമണത്തിന് ഇരയായി. മകള്‍ക്ക് പിന്തുണ നല്‍കി കൊണ്ട് തന്റെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചതെന്താണെന്ന് അമൃത വെളിപ്പെടുത്തുകയും ചെയ്തു. ഇതൊക്കെ പുതിയ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കി.


Click it and Unblock the Notifications