കാശുള്ളവന്റെ മുന്നില്‍ ഇങ്ങനെയായിരിക്കും! സ്റ്റേഷനില്‍ പോലീസുകാരുമായി തമാശ പറഞ്ഞ് ചിരിച്ച് ബാല

തമിഴില്‍ നിന്നും മലയാളത്തിലെത്തി തിളങ്ങിയ ബാല നിരന്തരം വിവാദങ്ങളും വാര്‍ത്തകളും സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷുമായിട്ടുള്ള ദാമ്പത്യ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പിതാവിനെതിരെ ഗുരുതര ആരോപണവുമായി ബാലയുടെ മകള്‍ രംഗത്ത് വന്നിരുന്നു.

പിന്നാലെ ബാലയ്‌ക്കെതിരെ അമൃതയും ആരോപണം ഉന്നയിച്ചു. ഇപ്പോഴിതാ വിവാഹമോചന കരാര്‍ ലംഘിച്ചെന്നും മകളോട് ക്രൂരത കാട്ടിയെന്നും കാണിച്ച് അമൃത സുരേഷ് ബാലയ്‌ക്കെതിരെ പരാതി കൊടുത്തിരിക്കുകയാണ്. ഈ കേസില്‍ ബാലയെയും മാനേജറിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുരുതര ആരോപണങ്ങളാണ് നടനെതിരെ ഉന്നയിച്ചിരിക്കുന്നത്.

bala

അതേസമയം അറസ്റ്റിലായ നടന്‍ ബാലയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സ്റ്റേഷനില്‍ പോലീസുകാരോട് തമാശ പറഞ്ഞ് ചിരിച്ച് കളിച്ചുകൊണ്ടിരിക്കുന്ന നടന്റെ വീഡിയോയാണ് പുറത്തുവന്നത്. ഇത്രയും തമാശ പറയാന്‍ മാത്രം എന്തിരിക്കുന്നു എന്നും കേസില്‍ അറസ്റ്റിലാവുന്ന പ്രതികളോട് ഈ രീതിയിലാണോ പെരുമാറുക എന്നും തുടങ്ങി ഇതിനെതിരെ ഗുരുതര വിമര്‍ശനമാണ് ബാലയ്ക്കും പോലീസുകാര്‍ക്കും നേരിടേണ്ടി വന്നിരിക്കുന്നത്.

'ദിസ് ഈസ് റോങ്' എന്ന ബാലയുടെ ഡയലോഗാണ് കൂടുതല്‍ പേരും തിരികെ പറഞ്ഞിരിക്കുന്നത്.. ഇതാണ് ക്യാഷ് ഉള്ളവന് മുന്നില്‍ കേരള പോലീസ് ഓച്ചാനിച്ചു നില്‍ക്കുമെന്ന് പറയുന്നത്. അവനെ സൗഹൃത സംഭാഷണത്തിനല്ല അറസ്റ്റ് ചെയ്തത്, സ്ത്രീത്വത്തെ അപമാനിച്ചതിനാണെന്ന തോന്നല്‍ പോലീസിന് ഉണ്ടാകണം. മൂപ്പര്‍ക്കറിയാം കൂടിപ്പോയാല്‍ ഗവണ്മെന്റ് ചിലവില്‍ ഒരു സുഖവാസം. അതില്‍ കൂടുതലൊന്നും സംഭവിക്കില്ലെന്ന്...

പാവപെട്ട സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ എത്ര കൂമ്പിനിടി കഴിഞ്ഞിട്ടുണ്ടാവും ഇപ്പോള്‍... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍. എന്നാല്‍ അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് പക്ഷമെന്ന് പറയുന്നത് പോലെ ബാല ചെയ്തത് വലിയ തെറ്റും കുറ്റവും ഒന്നുമല്ലെന്നാണ് ചിലരുടെ അഭിപ്രായം. ആരുടെ അടുത്താണ് തെറ്റെന്ന് നമ്മുക്ക് പറയാന്‍ പറ്റില്ല. ഭാര്യയാണോ ഇവനാണോ എന്ന് പറയാന്‍ സാധിക്കില്ല.

bala

സമീപകാലത്തെ ഇവര്‍ രണ്ട് പേരുടെയും സോഷ്യല്‍ മീഡിയയിലൂടെ ഉള്ള പ്രഹസനങ്ങള്‍ കണ്ട ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുക പോലീസ് എമാന്‍മ്മാര്‍ക്ക് കേസ് എടുക്കാന്‍ സമയമില്ലെന്നാണ്. ഇത് വെറും അനാവശ്യമായതാണ്. ബാലയെ അപമാനിച്ചതില്‍ തെറ്റില്ലേ? ബാലയ്ക്ക് മാനവും നാണവും ഇല്ലേ. സ്ത്രികള്‍ക്ക് മാത്രം ഉളള ഒന്നാണോ ഇത്. സ്ത്രീകളുടെ ലോകം.. എന്നിങ്ങനെ നടനെ പിന്തുണച്ച് അമൃതയ്‌ക്കെതിരെയും ചിലരെത്തി.

നേരത്തെ വിവാഹിതനായിരുന്ന ബാല അക്കാര്യം മറച്ച് വെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും ദാമ്പത്യ ജീവിതത്തില്‍ ഒത്തിരി ദുരനുഭവങ്ങള്‍ സഹിച്ചിട്ടാണ് താന്‍ ആ ബന്ധത്തില്‍ നിന്നും പുറത്ത് കടന്നതെന്നും അമൃത വെളിപ്പെടുത്തിയിരുന്നു. അമ്മയെ പിതാവ് ഉപദ്രവിക്കുന്നത് താനും കണ്ടിട്ടുണ്ടെന്ന് മകളുടെ വെളിപ്പെടുത്തലും ശ്രദ്ധേയമായിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X