സാധാരണക്കാരനോ? മകൻ കാണിച്ച് കൂട്ടിയത് മറന്നിട്ടില്ല, ധ്രുവിനെ പ്രശംസിച്ച വിക്രമിനെ ഓർമ്മിപ്പിച്ച് കമന്റ്
സോഷ്യൽ മീഡിയ കാലത്ത് താരങ്ങൾക്ക് ക്ലീൻ ഇമേജ് നിലനിർത്തുക എളുപ്പമല്ല. എത്രയൊക്കെ പിആർ വർക്ക് ചെയ്താലും സത്യാവസ്ഥ കുത്തിപ്പൊക്കി കൊണ്ട് വരാൻ നെറ്റിസൺസിന് കഴിയും. നടൻ വിക്രം പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിൽ ഇമേജിന് വലിയ പ്രധാന്യം കൊടുത്തിട്ടുണ്ട്. ആരാധകരോട് വളരെ മാന്യമായി ഇടപെടുന്ന ആളാണ് വിക്രം. വിക്രമിന്റെ മകൻ ധ്രുവ് വിക്രമിനും വലിയ ആരാധക വൃന്ദമുണ്ട്. മകനെക്കുറിച്ച് വിക്രം പറഞ്ഞ വാക്കുകളും ഇതിന് സോഷ്യൽ മീഡിയയിൽ വന്ന എതിരഭിപ്രായവും ആണിപ്പോൾ ചർച്ചയാകുന്നത്.
മക്കളെ ചെറുപ്പകാലം മുതൽ താൻ സാധാരണക്കാരായി വളർത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് വിക്രം പറഞ്ഞത്. സ്കൂളിൽ അച്ഛന്റെ പേര് പറയേണ്ടെന്ന് മക്കളോട് പറഞ്ഞിരുന്നെന്നും വിക്രം പറഞ്ഞു. എന്നാൽ വീഡിയോയ്ക്ക് കമന്റുമായി ഒരാളെത്തി. ഞാൻ ചെന്നെെയിൽ നിന്നാണ്. ഇദ്ദേഹത്തിന്റെ മകൻ ധ്രുവ് ഒരു കാർ അപകടമുണ്ടാക്കിയിട്ടുണ്ട്. ആളുകൾ കുറ്റസമ്മതം നടത്തിച്ചതാണ്. എന്നാൽ ധ്രുവ് ശിക്ഷയൊന്നും ലഭിക്കാതെ കേസിൽ നിന്ന് ഊരിപ്പോയി. ഈ വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്. നിങ്ങളുടെ മക്കൾ അച്ഛന്റെ പേരും പണവും സ്വാധീനവും ഉപയോഗിച്ചില്ല എന്ന് ഞങ്ങൾ വിശ്വസിച്ചു എന്നാണ് പരിഹാസത്തോടെയുള്ള കമന്റ്.

2018 ലാണ് കമന്റിൽ പറയുന്ന സംഭവമുണ്ടായത്. അതിവേഗത്തിൽ വന്ന ധ്രുവിന്റെ കാർ ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രെെവർക്ക് പരിക്കേറ്റു. കാറിൽ രണ്ട് പേർ കൂടെ ഉണ്ടായിരുന്നു. തേനിയാംപേട്ടിൽ വെച്ചായിരുന്നു അപകടം. പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും ധ്രുവും സുഹൃത്തുക്കളും മദ്യപിച്ചോ എന്ന് പരിശോധിച്ചില്ല. അമിത വേഗത്തിനും ജീവൻ അപായപ്പെടുത്താൻ നോക്കിയതിനും ധ്രുവിനെതിരെ കേസെടുത്തെങ്കിലും ജാമ്യം ലഭിച്ചു. സിനിമാ രംഗത്തും രാഷ്ട്രീയത്തിലും വിക്രമിന് സ്വാധീനമുണ്ട്. വിക്രമിന്റെ മകൾ അക്ഷിതയുടെ ഭർത്താവ് മനു രഞ്ജിത്ത് കരുണാനിധി കുടുംബത്തിലെ അംഗമാണ്.
സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്ന് സംസാരിക്കുന്നയാളല്ല വിക്രം. ഈയടുത്ത് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ വിക്രമിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. തമിഴകത്ത് പല താരങ്ങളുടെ വിവാഹ ജീവിതത്തിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ രവി മോഹനെയും ആരതിയെയും പോലെ അത് പൊതുമധ്യത്തിലേക്ക് കൊണ്ട് വരാതിരിക്കാൻ അവർ ശ്രദ്ധിച്ചെന്നും അന്തനൻ പറഞ്ഞു.
പലരുടെയും വീട്ടിൽ പല പ്രശ്നങ്ങളുണ്ട്. ഇവിടെ പറയാമോ എന്നെനിക്കറിയില്ല. എന്നാലും പറയാം. വിക്രമിന്റെ വീട്ടിൽ ഒരായിരം പ്രശ്നങ്ങളുണ്ട്. എന്നാൽ അവർ ഡിവോഴ്സിന് പോയോ. അദ്ദേഹം കുടുംബ പ്രശ്നങ്ങൾ പുറത്താരും അറിയാതെ നോക്കുന്നു. പ്രശ്നങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇത് പോലെ പല അഭിനേതാക്കളുണ്ടെന്നും അന്തനൻ പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് വിക്രമോ കുടുംബമോ പ്രതികരിച്ചിട്ടില്ല. വിക്രമിനൊപ്പം ഭാര്യ ശെെലജ ബാലകൃഷ്ണനെ കാണാറേയില്ലല്ലോ എന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. അടുത്ത കാലത്തൊന്നും വിക്രമിനെയും ഭാര്യയെയും ഒരുമിച്ച് കണ്ടിട്ടില്ല. അതേസമയം പണ്ട് മുതലേ ലെെം ലെെറ്റിൽ നിന്ന് മാറി നിൽക്കാനാഗ്രഹിക്കുന്നയാളാണ് വിക്രമിന്റെ ഭാര്യ.


Click it and Unblock the Notifications