'അദ്ദേഹത്തെ ഒന്ന് നോക്കാമായിരുന്നു, പെരുമാറ്റം ശരിയായില്ല'; നല്ല ജീവിതം കാണുമ്പോഴുള്ള ഫ്രസ്ട്രേഷനെന്ന് ആരാധകർ

സിനിമാ രം​ഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണെങ്കിലും സംയുക്ത വർമ ഇന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്. മഞ്ജു വാര്യരെ പോലെ സംയുക്തയും സിനിമാ രം​ഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് കുടുംബ ജീവിതത്തിന് വേണ്ടി നടി കരിയർ വിട്ടത്. ബിജു മേനോന്റെ ഭാര്യയായി സന്തോഷകരമായ കുടുംബ ജീവിതം സംയുക്ത നയിക്കുന്നു.

ഏവർക്കും പ്രിയങ്കരിയാണെങ്കിലും സോഷ്യൽ മീഡിയയുടെ കാലത്ത് സംയുക്തയ്ക്കും സൈബറിടങ്ങളിൽ കുറ്റപ്പെ‌ടുത്തലുകൾ കേൾക്കേണ്ടി വരുന്നു. സംയുക്തയുടെ പുതിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഒരു ഇവന്റിന് എത്തിയതായിരുന്നു സംയുക്ത. കാറിൽ നിന്നിറങ്ങിയ നടി പുഞ്ചിരിച്ച് കൊണ്ട് സുഹൃത്തിനടുത്തേക്ക് വന്നു. ചെറിയ മഴയുള്ളതിനാൽ സംയുക്ത കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ സെക്യൂരിറ്റി കുടയുമായെത്തി.

Samyuktha Varma

സംയുക്തയ്ക്ക് ഇദ്ദേഹം കുട ചൂടിക്കൊടുക്കുന്നുണ്ടെങ്കിലും താരം ഇദ്ദേഹത്തിന്റെ മുഖേത്തക്ക് പോലും നോക്കുന്നില്ല. കുട ചൂടിത്തന്ന സെക്യൂരിറ്റിയെ നോക്കി ഒരു നന്ദി പറയുകയോ പുഞ്ചിരിക്കുകയോ ചെയ്യാമായിരുന്നെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ. നമ്മളാണെങ്കിൽ ആദ്യം കുട പിടിച്ചയാളെ നോക്കി ചിരിക്കും, പിന്നീടെ മറ്റുള്ളവരെ നോക്കുള്ളു, അതാണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം, എന്നാണ് ഒരാളുടെ കമന്റ്. പാവം ചേട്ടൻ, ഒന്ന് ചിരിക്കാമായിരുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്.

അതേസമയം സംയുക്തയെ അനുകൂലിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. കാറിന്റെ ഡോർ തുറക്കുമ്പോൾ തന്നെ സംയുക്ത കാണുന്നത് അറിയാവുന്ന മുഖങ്ങളാണ്. പെട്ടെന്ന് അപ്പുറത്തും ഇപ്പുറത്തും നോക്കാൻ പറ്റണമെന്നില്ല. അത് ബഹുമാനം ഇല്ലാത്തത് കൊണ്ടല്ല. മോശം കമന്റുകൾക്ക് പിന്നിൽ നല്ല ജീവിതം കാണുമ്പോഴുള്ള ആളുകളുടെ ഫ്രസ്ട്രേഷൻ ആണെന്ന് ഒരാൾ കമന്റ് ചെയ്തു.

Samyuktha Varma

പാപ്പരാസി കൾച്ചർ വളർന്ന് കൊണ്ടിരിക്കുന്ന മോളിവുഡിൽ ഇന്ന് താരങ്ങൾ എങ്ങോ‌ട്ടിറങ്ങിയാലും ക്യാമറക്കണ്ണുകളാണ്. സോഷ്യൽ മീഡിയയിൽ കാമുന്ന ചെറിയ വീഡിയോകൾ വെച്ച് താരങ്ങളെ വിലയിരുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ഇന്നുണ്ട്. അടുത്തിടെ നടി നിഖില വിമൽ ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് താരങ്ങൾ ഇടിച്ച് കയറുകയാണെന്നും ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നെന്നും നിഖില തുറന്നടിച്ചു.

ഒരു ഇവന്റിന് വരുന്നതും പോകുന്നതും കണ്ടന്റാക്കാം. എന്നാൽ താരങ്ങൾ ആരോടെങ്കിലും സംസാരിക്കുന്നതൊന്നും മീഡിയകൾ കണ്ടന്റാക്കരുതെന്നും നിഖില വിമൽ അഭിപ്രായപ്പെട്ടു. ചുറ്റും കൂടുന്ന ക്യാമറകളെല്ലാം മീഡിയയിൽ നിന്നല്ല. പലപ്പോഴും ഇവരാരാണെന്ന് ക്യാമറയുമായി നിൽക്കുന്ന മറ്റുള്ളവർക്കും അറിയില്ല.

ഇതൊരു പ്രശ്നമാണെന്നും നിഖില വിമൽ പറഞ്ഞു. ഒരു വേദിയിലിരിക്കുമ്പോൾ പിറകിൽ നിന്ന് ഫോട്ടോയെടുത്താൽ പോലും ഞാനറിയും. അത്രമാത്രം മീഡിയയുടെ കടന്ന് കയറ്റം തന്നെയുൾപ്പെടെ ജാ​ഗദരൂകരാക്കുന്നെന്നും നിഖില വിമൽ പറഞ്ഞു. നടിയു‌ടെ പരാമർശത്തിൽ പല അഭിപ്രായങ്ങളും വന്നു. നിരവധി പേർ നിഖിലയുടെ അഭിപ്രായത്തോട് യോജിച്ചു.

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X