മകളുടെ തീരുമാനത്തിൽ നിങ്ങൾ ഉത്തരവാദിയല്ല; വിഷമം മുഖത്ത് കാണാം; സിന്ധു കൃഷ്ണയെ ആശ്വസിപ്പിച്ച് കമന്റുകൾ
ദിയ കൃഷ്ണയുടെ പ്രണയമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ സജീവ ചർച്ചാ വിഷയം. സ്വകാര്യ ജീവിതത്തെക്കുറിച്ച് ദിയ മിക്കപ്പോഴും യൂട്യൂബ് ചാനലുകളിൽ സംസാരിക്കാറുണ്ട്. എന്നാൽ ഇത്തവണ വിവാഹക്കാര്യം കൂടെ പറഞ്ഞതിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ജനശ്രദ്ധ ദിയയുടെ വീഡിയോയ്ക്ക് വന്നു. ഈ വർഷമോ അടുത്ത വർഷമോ വിവാഹിതയാകുമെന്നും ചേച്ചി അഹാന കരിയറിലേക്ക് ശ്രദ്ധ നൽകുന്നതിനാൽ ആദ്യം തന്റെ വിവാഹമാണ് നടക്കുകയെന്നും ദിയ തുറന്ന് പറഞ്ഞു. എന്നാൽ ദിയയുടെ കുടുംബം വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
കാമുകൻ അശ്വിൻ തന്നെ പ്രൊപ്പോസ് ചെയ്തെന്ന് സോഷ്യൽ മീഡിയയിൽ ദിയ പോസ്റ്റിട്ടപ്പോൾ ഇതൊക്കെ എപ്പോൾ എന്നായിരുന്നു അനിയത്തി ഹൻസികയുടെ കമന്റ്. മുൻ കാമുകൻ വൈഷ്ണവുമായി പിരിഞ്ഞ ശേഷമാണ് ദിയ അശ്വിൻ ഗണേഷുമായി അടുത്തത്. നേരത്തെ തന്നെ ഇവർ സുഹൃത്തുക്കളാണ്. അശ്വിനുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ദിയക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം കമന്റുകളും വന്നിരുന്നു.

എത്ര നാൾ ഈ ബന്ധം പോകും, ദിയ അശ്വിനെയും ഉപേക്ഷിക്കും തുടങ്ങിയ കമന്റുകളാണ് വന്നത്. എന്നാൽ ദിയ ഇതേക്കുറിച്ചൊന്നും പ്രതികരിച്ചില്ല. ദിയയുടെ പുതിയ ബന്ധത്തിൽ വീട്ടുകാർക്ക് താൽപര്യമില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അമ്മ സിന്ധു കൃഷ്ണയുടെ മുഖത്ത് ഇക്കാര്യം വ്യക്തമാണെന്നും ഇവർ വാദിക്കുന്നു. കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണ യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു വാദം ഉയരുന്നത്.
എന്തോ വിഷമം ഉണ്ടെന്ന് സിന്ധുവിന്റെ മുഖത്ത് നിന്നും വ്യക്തമാണെന്ന് കമന്റുകൾ വരുന്നുണ്ട്. വ്ലോഗുകൾ സ്ഥിരമായി കാണുന്ന ഒരാളെന്ന നിലയിൽ നിങ്ങളുടെ മുഖത്തെ ചൈതന്യം പോയതായി എനിക്ക് തോന്നുന്നു. എന്തോയൊന്ന് നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഉടനെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. കമന്റിന് സിന്ധു കൃഷ്ണ ലൈക് ചെയ്തിട്ടുമുണ്ട്.

അമ്മയല്ലേ, ഇത് ശരിക്കും ഹൃദയഭേദകമാണ്. ദയവായി മറ്റൊരാളുടെ ധാർഷ്ട്യത്തോടെയുള്ള തീരുമാനങ്ങൾ കാരണം നിങ്ങളുടെ തിളക്കം കെടുത്താതിരിക്കുക. ഇതിന് നിങ്ങൾ ഉത്തരവാദിയല്ല. അവൾ 26 വയസുള്ള വ്യക്തിയാണ് എന്നാണ് മറ്റൊരാളുടെ കമന്റ്. വീട്ടുകാരോട് പോലും പറയാതെ ദിയ വിവാഹക്കാര്യം പറഞ്ഞത് തെറ്റായിപ്പോയെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്.
നാല് മക്കളിൽ ദിയയാണ് വീട്ടുകാരുമായി അടുപ്പം കാണിക്കാത്തതെന്ന് ഇവരുടെ യൂട്യൂബ് പ്രേക്ഷകർ ഇടയ്ക്ക് കമന്റ് ചെയ്യാറുണ്ട്. ദിയക്ക് കൂടുതലും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനാണ് ഇഷ്ടമെന്ന് നേരത്തെ സിന്ധു കൃഷ്ണ പറഞ്ഞിരുന്നു, സുഹൃത്തുക്കളും കുടുംബവും ഒരുപോലെ പ്രധാനമാണെന്ന് അടുത്തിടെ ദിയയും പറഞ്ഞു.
സുഹൃത്തുക്കളോ കുടുംബമോ പ്രധാനമെന്ന ചോദ്യത്തിന് രണ്ടും പ്രധാനമാണെന്നാണ് ദിയ നൽകിയ മറുപടി. ഒരു വ്യക്തിക്ക് കുടുംബവും സുഹൃത്തും പ്രധാനമാണ്. പക്ഷെ കുടുംബത്തിനോടൊപ്പം എവിടെയെങ്കിലും ട്രിപ്പ് പോകുമ്പോൾ അതിന്റേതായ ഗുണമുണ്ട്. ഒരിക്കലും ഒറ്റയ്ക്കാണെന്ന് തോന്നില്ല. കുറേക്കൂടി സുരക്ഷിതത്വം തോന്നും. അതേസമയം സുഹൃത്തുക്കളുടെ കൂടെ യാത്ര പോകുമ്പോൾ സ്വാതന്ത്ര്യമുണ്ടെന്നും ദിയ കൃഷ്ണ അന്ന് വ്യക്തമാക്കി. ദിയയുടെ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications