'വ്യൂവേഴ്സും വരുമാനവും കുറഞ്ഞു, റീച്ച് ഇല്ലാതായപ്പോൾ പുതിയ നീക്കം'; ബഷീർ ബഷിയെ വിമർശിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയുടെ കാലമായ ഇന്ന് യൂട്യൂബ് വ്ലോ​​ഗർമാരായി ശ്രദ്ധ നേടിയ നിരവധി പേരുണ്ട്. ഫാമിലി വ്ലോ​ഗേഴ്സിന് യൂട്യൂബിൽ ലഭിക്കുന്ന റീച്ച് പലരെയും അമ്പരപ്പിക്കുന്നു. യൂട്യൂബ് ചാനലുകളിലൂടെ ജീവിതം മാറി മറിഞ്ഞവരും ഏറെയാണ്. യൂട്യൂബ് പ്രേക്ഷകർക്ക് പ്രിയങ്കരരാണ് ബഷീർ ബഷിയും കുടുംബവും. രണ്ട് ഭാര്യമാരുള്ള ബഷീറിന്റെ ജീവിതം പലർക്കും കൗതുകമായിരുന്നു. അതും രണ്ട് ഭാര്യമാരും ഒരുമിച്ച് ഒരു വീട്ടിൽ കഴിയുന്നു. പരസ്പരം പ്രശ്നങ്ങളോ വഴക്കുകളോ ഇല്ല. ആളുകളുടെ ഈ കൗതുകം ബഷീറിനെ യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടാൻ സഹായിച്ചു.

പല വീഡിയോകളും മില്യൺ കണക്കിന് കാഴ്ചക്കാരെ നേടി. കുടുംബത്തിലെ രസകരമായ നിമിഷങ്ങളും പ്രാങ്കുകളുമെല്ലാമാണ് ബഷീർ ബഷിയും കുടുംബവും വ്ലോ​ഗുകളിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ ബഷീർ കുടുംബത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ വീഡിയോക്ക് വന്ന കമന്റുകൾക്ക് മറുപടി നൽകിക്കൊണ്ട് റിയാക്ഷൻ വീഡിയോ പങ്കുവെച്ചതാണ് ബഷീർ. നെ​ഗറ്റീവ് കമന്റുകൾ മുമ്പ് താൻ ബ്ലോക്ക് ചെയ്യാറായിരുന്നു പതിവ്, എന്നാൽ ഇത്തവണ കമന്റുകൾ ഒഴിവാക്കിയില്ലെന്ന് ബഷീർ പറയുന്നു.

Basheer Bashi

നെ​ഗറ്റീവ് കമന്റുകൾ വായിച്ച് ഇതിന് മറുപടിയും നൽകുന്നുണ്ട്. ബഷീറിന്റെ പുതിയ വീഡിയോ ഫോളോവേഴ്സിൽ പലർക്കും ഇഷ്ടമായില്ല. പല അഭിപ്രായങ്ങളാണ് വീഡിയോക്ക് താഴെ വരുന്നത്. വീഡിയോകൾക്ക് റീച്ച് കുറഞ്ഞതോടെ കാഴ്ചക്കാർ കൂടാൻ വേണ്ടിയുള്ള ബഷീർ ബഷിയുടെ അടവാണ് ഇതെന്ന് പലരും കമന്റ് ചെയ്തു. ശരിക്കും ഇവരുടെ വ്യൂസ് കുറഞ്ഞു. ഇൻകം വരുന്നതും.

ഇനി കമന്റ്സ് കൂട്ടാനുള്ള ബുദ്ധിയാണ്, വീഡിയോ കണ്ടാൽ നല്ല കാര്യം പറയണോ വിമർശനം പറയണോ എന്ന് അവനവന്റെ ഇഷ്ടമല്ലേ, രണ്ടായാലും വരുമാനം വരുന്നുണ്ടല്ലോ, വ്യൂവേഴ്സിനെ പുച്ഛിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്, റീച്ച് കുറഞ്ഞപ്പോൾ ഇങ്ങനത്തെ കണ്ടന്റുമായി വരുന്നു, വ്യൂവേഴ്സിനെ വിലയില്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Basheer Bashi

അടുത്ത കാലത്തായി ബഷീർ ബഷി വീഡിയോകൾക്ക് റീച്ച് കുറഞ്ഞെന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഭാര്യമാരുടെ വസ്ത്രധാരണവും മേക്കപ്പും ശരിയായില്ല, സുഹാനയ്ക്ക് വീഡിയോയിൽ ശ്രദ്ധ കിട്ടുന്നത് മഷൂറയ്ക്ക് ഇഷ്ടപ്പെടുന്നില്ല തുടങ്ങിയ കമന്റുകൾക്കാണ് ബഷീർ മറുപടി നൽകിയത്. കമന്റ് ബോക്സ് ഇനി ഓപ്പണായി വെക്കുകയാണ്, ഇനി നിങ്ങളുടെ ലോകമാണ്, ആറാടാം. വീഡിയോ നല്ല റീച്ചാക്കി തരണം. ഞാൻ ഇടയ്ക്ക് വന്ന് റിയാക്ഷൻ കണ്ടന്റി‌ടാം.

ചുരുങ്ങിയത് രണ്ട് ലക്ഷം വ്യൂസ് ഉണ്ടെങ്കിൽ പതിനായിരം രൂപയ്ക്ക് മുകളിൽ ഒരു വീഡിയോക്ക് കിട്ടും. എനിക്കത് നിങ്ങളെ കൊണ്ടാണ് സാധിക്കുന്നത്. ഇത്രയും നാൾ വെറുതെ മിസ് ആക്കിയെന്നും ബഷീർ പറയുന്നുണ്ട്. ബഷീർ ബഷിയെ പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട്. കുറ്റപ്പെടുത്തലുകൾ അവ​ഗണിക്കുന്നതാണ് നല്ലതെന്ന് ഇവർ ഉപദേശിക്കുന്നു. മൂവരും ഒരുമിച്ചുള്ള കുടുംബ ജീവിതത്തിന് ആശംസകൾ അറിയിക്കുന്നവരും ഏറെയാണ്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X