സ്വന്തം കുടുംബം തകർന്നതും ഇങ്ങനെയല്ലേ, എങ്ങനെ ഈ സൗഹൃദത്തിന് സാധിക്കുന്നു; ആരതിയുടെ കമന്റ് ചർച്ചയാകുന്നു

നടി തൃഷ കൃഷ്ണനാണ് സിനിമാ ലോകതക്ത് കഴിഞ്ഞ കുറേ നാളുകളായി ചർച്ചാ വിഷയം. വിജയുമായി തൃഷയ്ക്ക് ബന്ധമുണ്ടെന്നും രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നുമുള്ള വാദം ശക്തമാണ്. തൃഷയോ വിജയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിജയ് ഭാര്യ സം​ഗീതയുമായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ​ഗോസിപ്പുകൾ വരുന്നത്. തൃഷയ്ക്ക് നേരെ കുറ്റപ്പെടുത്തലുകളുണ്ട്. വിജയുടെയും സം​ഗീതയുടെയും കുടുംബ ജീവിതം തകർത്തത് തൃഷ ആണെന്നാണ് വാദം.

കഴിഞ്ഞ ദിവസം തൃഷ സോഷ്യൽമീഡിയയിൽ ഒരു ഫോട്ടോ പങ്കുവെച്ചു. നടൻ രവി മോഹന്റെ ഭാര്യ ആരതി രവി ഫോട്ടോയ്ക്ക് ബ്യൂട്ടി എന്ന് കമന്റ് ചെയ്യുകയുമുണ്ടായി. ആരതി രവിക്ക് നേരെയും ഇപ്പോൾ കുറ്റപ്പെടുത്തൽ വരുന്നുണ്ട്. ഭർത്താവ് മറ്റൊരാളുമായി ബന്ധം വെച്ചത് കാരണം കുടുംബ ജീവിതം ഇല്ലാതായ ആളാണ് ആരതി. വിജയുടെ ഭാര്യ സം​ഗീതയുടെ കുടുംബ ജീവിതം തകർത്തെന്ന ആരോപണം നേരിടുന്ന തൃഷയെ എങ്ങനെ ആരതിക്ക് പിന്തുണയ്ക്കാൻ പറ്റുന്നു എന്നാണ് നെറ്റിസൺസിന്റെ ചോദ്യം.

Aarti Ravi  Trisha

"ഒരാൾ ഒരു അഫെയറിന്റെ ഇരയാണ്. അടുത്തയാൾ സം​ഗീതയുടെ കുടുംബം തകർത്തു. സം​ഗീത ഇപ്പോഴും നിയമപരമായി ഭാര്യയാണ്. വിജയും സം​ഗീതയും ഒരു വീട്ടിലാണ് ഇപ്പോഴും കഴിയുന്നതെന്ന് ഒന്നിലറെ സോഴ്സുകൾ പറയുന്നു. എന്നാൽ ആരതിയും തൃഷയും പരസ്പരം പിന്തുണയ്ക്കുന്നു. രവി മോഹന്റെ അഫെയ്റിനെക്കുറിച്ചുള്ള പോസ്റ്റുകൾ ലെെക്ക് ചെയ്യുന്നു, പരസ്പരം പ്രശംസിക്കുന്നു" എന്നാണ് റെഡിറ്റിലെ പോസ്റ്റ്. ഇതിന് മറുപടിയായി നിരവധി കമന്റുകൾ വന്നിട്ടുണ്ട്.

ആരതി ഒരു ഇരയാണെന്ന് പറയാനാകില്ലെന്നും വിവാഹ ബന്ധത്തിൽ ഒരുപാട് സഹിച്ചിട്ടുണ്ടെന്നാണ് രവി മോഹൻ പറയുന്നതെന്നും കമന്റുകളുണ്ട്. തൃഷയും വിജയും തമ്മിൽ അടുപ്പമുണ്ട് എന്നതിന് തെളിവൊന്നുമില്ലാതിരിക്കെ ​ഗോസിപ്പുകൾ വെച്ച് നടിയെ വിലയിരുത്തേണ്ടതില്ലെന്നും കമന്റുകളുണ്ട്.

Aarti Ravi  Trisha

അടുത്തിടെയാണ് രവി മോഹനും ആരതി രവിയും തമ്മിലുള്ള പ്രശ്നം സിനിമാ ലോകത്ത് ചർച്ചയായത്. വഴക്കിട്ട് ​വീട് വിട്ടിറങ്ങിയ ജയം രവി ഇപ്പോൾ ​ഗായിക കെനീഷ ഫ്രാൻസിസുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം രവി മോഹനുമായി നിയമപരമായി പിരിയുന്നത് വരെ താൻ ഭാര്യയാണെന്നും മക്കളുടെ ഉത്തരാവാദിത്വങ്ങളിൽ നിന്ന് പോലും രവി മോഹൻ ഒഴിഞ്ഞ് മാറിയെന്നും ആരതി രവി ആരോപിക്കുന്നു.

പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാൻ ആരതി പരമാവധി ശ്രമിച്ചു. എന്നാൽ രവി മോഹൻ ആരതിയെ കാണാൻ പോലും തയ്യാറാകുന്നില്ല. ആരതിയും അമ്മ സുജാത വിജയകുമാറും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും മാനസികവും ശാരീരികവുമായ ഉപദ്രവങ്ങൾ ഉണ്ടായെന്നും രവി മോഹൻ ആരോപിച്ചിരുന്നു. എന്നാൽ ആരതിയും സുജാത വിജയകുമാറും ഈ ആരോപണങ്ങൾ നിഷേധിച്ചു. മരുമകനായല്ല മകനായാണ് രവി മോഹനെ കണ്ടതെന്ന് സുജാത വിജയകുമാർ പറഞ്ഞിട്ടുണ്ട്. രവി മോ​ഹൻ അമ്മായിയമ്മയെ അമ്മ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ തന്നെ വിഷമിപ്പിച്ചെന്നും സുജാത വിജയകുമാർ പറഞ്ഞു. ആരതിയും അമ്മ സുജാത വിജയകുമാറും രവി മോഹനെ പണം കായ്ക്കുന്ന മരമായാണ് കണ്ടതെന്ന് ആരോപണം വന്നിരുന്നു. ഇതിനും സുജാത വിജയകുമാർ മറുപടി നൽകി. രവി മോഹനെ വെച്ച് മൂന്ന് സിനിമ അവർ നിർമ്മിച്ചു. ആദ്യ സിനിമ സാമ്പത്തിക ലാഭം തന്നില്ല. അതിന് ശേഷം രണ്ട് സിനിമകൾ നിർമ്മിച്ചത് രവി മോഹൻ പറഞ്ഞിട്ടാണ്. അതിന് വേണ്ടി നൂറ് കോടി രൂപ കടം വാങ്ങിയെന്ന് സുജാത വിജയകുമാർ പറഞ്ഞു.

Read more about: trisha vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X