റിമ പിരിഞ്ഞ് താമസിക്കുകയാണോ? പരാമർശത്തിന് പിന്നാലെ ചോ​​ദ്യങ്ങൾ, നവ്യ നേരിട്ട അതേ സാഹചര്യം

ഏറെക്കാലത്തിന് ശേഷം നടി റിമ കല്ലിങ്കലിനെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണാൻ പോകുകയാണ്. തിയേറ്റർ എന്ന സിനിമ റിലീസിനോടടുക്കുന്നു. സജിൻ ബാബുവാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് റിമ കല്ലിങ്കൽ. അഭിമുഖങ്ങളിൽ റിമ നടത്തിയ പരാമർശം ഇതിനോടകം ചർച്ചയായിട്ടുണ്ട്. വിവാഹമെന്ന സങ്കൽപ്പത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും വിവാഹം ഒരു കെണിയാണെന്നും റിമ പറഞ്ഞു. ആഷിഖ് അബുവും താനും ഇന്നും ഒരുമിച്ച് ജീവിക്കുന്നത് വിവാഹ സർട്ടിഫിക്കറ്റുള്ളത് കൊണ്ടല്ല. സ്നേഹം കൊണ്ടാണ്.

വിവാഹം സ്ത്രീകൾക്ക് ഒരു ​ഗുണവും ഉണ്ടാക്കുന്നില്ലെന്നും പുരുഷൻ‌മാർക്ക് പുരുഷൻമാർക്ക് വേണ്ടിയുണ്ടാക്കിയ സമ്പ്രദായമാണിതെന്നും റിമ കല്ലിങ്കൽ അഭിപ്രായപ്പെട്ടു. പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കെ പല അഭിപ്രായങ്ങൾ വരുന്നുണ്ട്. റിമയുടെ അഭിപ്രായത്തോട് അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ട്. ചിലർ റിമയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു. റിമയും ആഷിഖ് അബുവും ഇപ്പോൾ ഒരുമിച്ചല്ലേ എന്നാണ് ഇവരുടെ ചോദ്യം. ഒരു അഭിമുഖത്തിൽ പ്രണയം ഇല്ലാതാകുന്നതിന് കാരണം ഒരുമിച്ച് താമസിക്കുന്നതാണെന്നും രണ്ട് മനുഷ്യരാകുമ്പോൾ ഒരുമിച്ച് നിൽക്കുമ്പോൾ പ്രശ്നമുണ്ടാകുമെന്നും റിമ കല്ലിങ്കൽ പറഞ്ഞു. ഇതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

Rima Kallingal  Ashiq Abu

ആഷിഖ് അബുവും റിമ കല്ലിങ്കലും വേർപിരിഞ്ഞോ എന്ന ചോദ്യം റെഡിറ്റിൽ ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ കമന്റുകളിൽ ഇക്കാര്യത്തിൽ നെറ്റിസൺസ് വ്യക്തത വരുത്തുന്നുണ്ട്. അഭിമുഖങ്ങളിലെ ക്ലിപ്പുകൾ പ്രചരിക്കുമ്പോൾ തോന്നുന്ന തെറ്റിദ്ധാരണയാണത്. തന്റെ വിവാഹ ജീവിതത്തെക്കുറിച്ചല്ല റിമ പരാമർശിക്കുന്നത്. വിവാഹമെന്ന സങ്കൽപ്പത്തിലെ പോരായ്മകളെയും സാമൂഹ്യ സാഹചര്യത്തെക്കുറിച്ചുമാണെന്ന് നെറ്റിസൺസ് പറയുന്നു.

നടി നവ്യ നായർ നേരിട്ട് കൊണ്ടിരിക്കുന്ന സാ​ഹചര്യമാണ് സോഷ്യൽ മീഡിയയിൽ ഇന്ന് റിമയും നേരിടുന്നത്. വിവാഹമെന്ന സമ്പ്രദായത്തിലെ തെറ്റായ പ്രവണതകളെക്കുറിച്ച് നവ്യയും തുറന്ന് സംസാരിച്ചിരുന്നു. നടി ഇന്ന് ഭർത്താവിനൊപ്പം മുംബെെയിൽ അല്ല ഉള്ളത്. കേരളത്തിലേക്ക് താമസം മാറി. ഇതെല്ലാം നവ്യ വിവാഹമോചിതയാണോ എന്ന ചോദ്യമുയർത്തി. അഭ്യൂഹങ്ങൾ പരന്നപ്പോഴും നവ്യ പ്രതികരിച്ചില്ല. അതേസമയം നവ്യ ഇപ്പോഴും വിവാഹിതയാണ്.

വിവാഹ ജീവിതത്തിന് വേണ്ടി സ്വന്തം സ്വപ്നങ്ങൾ ത്യജിക്കേണ്ടെന്ന് താൻ പിന്നീടാണ് മനസിലാക്കിയതെന്ന് നവ്യ പറഞ്ഞിട്ടുണ്ട്.
സിനിമയും നൃത്തവുമായി തിരക്കുകളിലാണ് നവ്യയിന്ന്. വിവാഹ ശേഷം മുംബൈയിലേക്ക് താമസം മാറിയിരുന്നെങ്കിലും ഇപ്പോൾ കേരളത്തിൽ തന്റെ മാതാപിതാക്കൾക്കും മകനുമൊപ്പമാണ് നവ്യയുള്ളത്. കരിയറിന് വലിയ പ്രാധാന്യം നൽകുന്നയാളാണ് നവ്യ. സിനിമകൾ വളരെ സെലക്ടീവായേ നവ്യ ഇന്ന് ചെയ്യാറുള്ളൂ.

Rima Kallingal  Ashiq Abu  Navya

കഴിഞ്ഞ ദിവസം ഭർതൃമാതാവിനും ഭർത്താവിന്റെ സഹോദരിക്കും ഒപ്പമുള്ള നവ്യയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. 2010 ലാണ് നവ്യ നായർ വിവാഹിതയാകുന്നത്. സന്തോഷ് മേനോൻ എന്നാണ് ഭർത്താവിന്റെ പേര്. 2013 ലാണ് റിമ കല്ലിങ്കലും ആഷിഖ് അബുവും വിവാഹിതരായത്. 22 ഫീമെയിൽ കോട്ടയം, വെെറസ്, നീലവെളിച്ചം, റാണി പത്മിനി എന്നീ സിനിമകളിൽ റിമയും ആഷിഖ് അബുവും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ ആഷിഖിന് മുമ്പേ കരിയറിൽ ശ്രദ്ധിക്കപ്പെട്ടയാളാണ് റിമ. താൻ സെൽഫ് മേഡ് ആയ വ്യക്തിയാണെന്നും ആഷിഖിന്റെ ഭാര്യയെന്ന പ്രിവിലേജിലല്ല കരിയറിൽ മുന്നോട്ട് പോയതെന്നും റിമ പറയുന്നുണ്ട്. കരിയറിൽ പലപ്പോഴും മാറ്റി നിർത്തൽ നേരിട്ട നടിയാണ് റിമ കല്ലിങ്കൽ. സിനിമാ രം​ഗത്ത് നടിമാർ നേരിടുന്ന പ്രശ്നങ്ങൾ സംസാരിച്ചതിന്റെ പേരിൽ റിമയുൾപ്പെടെയുള്ള നടിമാർക്ക് പല അവസരങ്ങളും നഷ്ടമായി.

More from Filmibeat

Read more about: rima kallingal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X