'നമുക്കൊന്നും പെണ്ണിനെ കിട്ടാനില്ല, ഇങ്ങേരുടെയൊക്കെ യോഗം'; ബാലിയിൽ ഹണിമൂൺ ആഘോഷിച്ച ആശിഷിന് പരിഹാസം!
സിഐഡി മൂസ, ചെസ്സ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ വില്ലനാണ് ആശിഷ് വിദ്യാർത്ഥി. വ്യത്യസ്തമായ വേഷങ്ങൾ അനായാസേന കൈകാര്യം ചെയ്യുന്ന ചുരുക്കം ചില സ്വഭാവ നടന്മാരിൽ ഒരാൾ കൂടിയാണ് താരം. ഇക്കഴിഞ്ഞ മെയ്യിൽ അറുപതാം വയസിലാണ് താരം രണ്ടാമതും വിവാഹിതനായത്.
നടൻ വിവാഹ വാർത്ത പങ്കുവെച്ചതോടെ ഞൊടിയിടയിൽ വൈറലായി. ഒരു സര്‍പ്രൈസ് എന്നപോലെയാണ് താരം താന്‍ വീണ്ടും വിവാഹിതനായ കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. രൂപാലി ബറുവയുമായിട്ടായിരുന്നു നടന്റെ പുനര്‍വിവാഹം.
പിലൂ വിദ്യാർത്ഥിയായിരുന്നു ആശിഷിന്റെ ആദ്യ ഭാര്യ. ആസാം സ്വദേശിയാണ് രണ്ടാം ഭാര്യ രൂപാലി ബറുവ. 22 വർഷം ഒന്നിച്ച് ജീവിച്ചതിന് ശേഷമാണ് ആശിഷ് പിലൂവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. 'ഇക്കാലയളവിൽ മനോഹരമായ ദാമ്പത്യമായിരുന്നു തങ്ങളുടേത്.'
'ഞങ്ങളുടെ മകന് 22 വയസായി. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഒന്നിച്ച് ഒരുപാട് കാലം ജീവിച്ചതിന് ശേഷമാണ് തങ്ങളുടേത് വ്യത്യസ്ത വഴികളാണെന്ന് തിരിച്ചറിഞ്ഞത്.'

'അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ആദ്യഘട്ടത്തിൽ തങ്ങൾ ആവുന്നതെല്ലാം ചെയ്തിരുന്നു. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ രണ്ടിൽ ഒരാൾ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് മനസിലായി. അത് ആ വ്യക്തിയുടെ സന്തോഷമില്ലാതാക്കും. എല്ലാവർക്കും വേണ്ടത് സന്തോഷമാണല്ലോ ആ ഘട്ടത്തിലാണ് വേർപിരിയാൻ തീരുമാനിച്ചത്.'
'ഇരുവരും ഒന്നിച്ചിരുന്നാണ് വേർപിരിയാനുള്ള തീരുമാനം എടുത്തതെന്നും', ആശിഷ് ആദ്യ വിവാഹത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം ആശിഷ് വിദ്യാർത്ഥിയും ഭാര്യ രൂപാലി ബറുവയും വലിയ രീതിയിൽ സൈബര് അറ്റാക്ക് നേരിടുന്നുണ്ട്.
കഴിഞ്ഞ ദിവസം ബാലിയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് ഇരുവർക്കും നേരെ വീണ്ടും സൈബർ ആക്രമണം ഉണ്ടായത്. ഭാര്യയ്ക്കൊപ്പം ബാലിയിൽ നിന്നും പകർത്തിയ കപ്പിൾ ഫോട്ടോ ആശിഷ് തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇരുവരും ബാലിയുടെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതും ഫോട്ടോയിൽ കാണാം.
നിറചിരിയോടെയാണ് രണ്ടാളും ചിത്രത്തിൽ പോസ് ചെയ്യുന്നത്. നടൻ പ്രിന്റ്ഡ് ഷർട്ട് ധരിച്ചപ്പോൾ ഭാര്യ ഒരു ക്രോഷേ ടൈപ്പ് ഔട്ട്ഫിറ്റാണ് ധരിച്ചിരിക്കുന്നത്. പ്രണയാർദ്രമായ വരികൾ ക്യാപ്ഷനായി ഫോട്ടോയ്ക്ക് നൽകുകയും ചെയ്തിരുന്നു ഇരുവരും.

ആശിഷിന്റെയും ഭാര്യ രൂപാലിയുടെയും ഹണിമൂൺ ആഘോഷം വൈറലായതോടെ പരിഹസിച്ചും വളരെ മോശമായ രീതിയിലുള്ളതുമായ നിരവധി കമന്റുകൾ ഫോട്ടോയ്ക്ക് പ്രത്യക്ഷപ്പെട്ടു. പ്രായം, രണ്ടാം വിവാഹം എന്നതൊക്കെ തന്നെയാണ് താരദമ്പതികളെ കളിയാക്കാനുള്ള ആയുധമായി ഒരു വിഭാഗം സോഷ്യൽമീഡിയ ഉപഭോക്താക്കൾ ഉപയോഗിച്ചിരിക്കുന്നത്.
ഇങ്ങേരുടെയൊക്കെ യോഗം നോക്കണേ..., നമ്മൾക്കൊന്നും ഒരു പെണ്ണിനെ കിട്ടാനില്ല എന്ന് തുടങ്ങി ഒട്ടനവധി കമന്റുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള ബ്രിട്ടനിൽ ഫാഷൻ സംബന്ധമായ ബിസിനസുകൾ ചെയ്തിരുന്ന രൂപാലി ജനിച്ചതും പഠിച്ചു വളർന്നതും ഗുവാഹത്തിയിൽ ആയിരുന്നു.
കപ്പിൾ ഫോട്ടോ പങ്കുവെക്കുമ്പോഴെല്ലാം ആശിഷിനും രൂപാലിക്കും സൈബർ അറ്റാക്ക് ലഭിക്കുന്നത് പതിവാണ്. 'എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയിൽ വെച്ച് വിവാഹിരാകുകയും വൈകിട്ട് ഒരു സൽക്കാരവും നടത്തി', എന്നാണ് രണ്ടാം വിവാഹത്തിന് ശേഷം ആശിഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
ദേശീയ അവാർഡ് ജേതാവ് കൂടിയാണ് ആശിഷ് വിദ്യാർത്ഥി. കുരുവി അടക്കം നിരവധി തമിഴ് സിനിമകളിലും ആശിഷ് വിദ്യാർത്ഥി അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ മാത്രമല്ല ഒടിടിയുടെ കടന്ന് വരവോടെ നിരവധി വെബ് സീരിസുകളുടെയും ഭാഗമായിരുന്നു താരം.


Click it and Unblock the Notifications











