കാവ്യ എന്തിനാണ് പേടിക്കുന്നത്? കമന്റ് ബോക്‌സ് ഓഫ് ചെയ്യരുത്! നിങ്ങളെ പോലൊരു താരസുന്ദരി വേറെയില്ലെന്ന് ആരാധകര്‍

ശാലീന സൗന്ദര്യത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് കാവ്യ മാധവന്‍. ഇടയ്ക്ക് ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ നേരിടേണ്ടതായി വന്നെങ്കിലും അന്നും ഇന്നും നടിയെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നത്.

പിന്നീട് കുറേ കാലം പൊതുവേദിയില്‍ നിന്നടക്കം നടി മാറി നിന്നിരുന്നു. എന്നാലിപ്പോള്‍ കാവ്യയുടെയും ദിലീപിന്റെയും വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അടുത്തിടെയാണ് ചില താരവിവാഹങ്ങളില്‍ പങ്കെടുക്കാനാണ് കാവ്യ കുടുംബസമേതം എത്താറുള്ളത്. സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളുടെ മക്കളുടെ വിവാഹത്തിനെത്തിയ താരകുടുംബം ശ്രദ്ധ നേടി എടുത്തിരുന്നു.

kavya

ഇപ്പോഴിതാ വീണ്ടും നടി മീര നന്ദന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ദിലീപും കാവ്യയും ഒരുമിച്ചെത്തിയത്. ഇരുവര്‍ക്കുമൊപ്പം മകള്‍ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. കാറില്‍ വന്നിറങ്ങുന്നത് മുതല്‍ വിവാഹവേദിയിലുള്ള താരങ്ങളുടെ ദൃശ്യങ്ങളുമൊക്കെ സോഷ്യല്‍ മീഡിയിയലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

അതേ സമയം ഇന്‍സ്റ്റാഗ്രാമിലൂടെ കാവ്യ പങ്കുവെച്ച ഫോട്ടോയും വൈറലാവുകയാണ്. പിസ്ത നിറമുള്ള സാരിയുടുത്ത് മുല്ലപൂവൊക്കെ ചൂടിയാണ് ഇത്തവണ വിവാഹാഘോഷത്തിന് കാവ്യ എത്തിയത്. ഈ ചിത്രങ്ങള്‍ക്ക് താഴെ നൂറുക്കണക്കിന് ആരാധകരാണ് കമന്റുമായി എത്തിയത്.

അന്നും ഇന്നും എന്നും ദിലീപ് - കാവ്യ ഇഷ്ടം. അന്നും ഇന്നും ഇനി എപ്പോഴും. ഒരേ ഒരാളെ വിസ്മയിപ്പിചിട്ടുള്ളു. അഭിനയം ആയാലും സൗന്ദര്യം ആയാലും കാവ്യേച്ചിക്ക് പകരം ആരുമില്ല. അടിപൊളി കാവ്യ ചേച്ചി. ഇനി മലയാള സിനിമയില്‍ എത്ര നടികള്‍ വന്നാലും കാവ്യ ചേച്ചിയുടെ സൗന്ദര്യത്തിന്റെ മുമ്പില്‍ വരില്ല. മലയാളത്തിന്റെ കാവ്യ സൗന്ദര്യം. ചേച്ചിയുടെ പഴയ ഫോട്ടോ മഹാലക്ഷ്മി മോളെ കാണിക്കണേ...

kavya

ഒരു കാലത്ത് കാവ്യ മാധവന്‍ എന്നാല്‍ നാടന്‍ ഭംഗിയില്‍ നിറഞ്ഞു നിന്നൊരു താരം ആയിരുന്നു. ഇപ്പോളും കാവ്യേച്ചിനെ മാറ്റിനിര്‍ത്താന്‍ തക്ക നാടന്‍ സൗന്ദര്യം ഇന്ന് മലയാള സിനിമയില്‍ ഇല്ല. റിയല്‍ ബ്യൂട്ടി. വീണ്ടും അഭിനയത്തിലേക്ക വരുമോ? ഞങ്ങള്‍ വെയിറ്റിംഗാണ്... എന്ന് തുടങ്ങി കാവ്യയുടെ സൗന്ദര്യത്തെ വാഴ്ത്തി കൊണ്ടുള്ള കമന്റുകളാണ് വന്നിരിക്കുന്നത്.

കുറേ കാലത്തിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ കാവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് നടി ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. പിന്നാലെ നിരവധി ഫോട്ടോസും വീഡിയോസുമൊക്കെ പങ്കുവെച്ച് തുടങ്ങി. ഇപ്പോള്‍ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്.

ആദ്യമൊക്കെ കമന്റ് ബോക്‌സ് ഓഫ് ആക്കി ഇടാറുണ്ടെങ്കിലും ഇപ്പോള്‍ അതില്‍ നിന്നും മാറി. ഇത് ഞങ്ങള്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണെന്നാണ് ആരാധകരും പറയുന്നത്.

'ചേച്ചി കമന്റ് ഓണ്‍ ആക്കി തന്നെ ഇടണം. എന്തിനാണ് ചേച്ചി കമന്റ് ഓഫ് ചെയ്യുന്നത്. അഭിപ്രായം പറയാന്‍ നമ്മളും ആഗ്രഹിക്കുന്നുണ്ട്. ജീവിതത്തില്‍ ഒരു നടിയെ ആരാധിച്ചിട്ടുണ്ടെങ്കില്‍ അത് ചേച്ചിയെയാണ്. പൊതു സമൂഹം പല വിധമാണ്. പക്ഷെ നിങ്ങളെ ഇഷ്ടപ്പടുന്നവര്‍ ഒരുപാട് ഉണ്ട്. ധൈര്യമായി കമന്റ് ബോക്‌സ് ഓപ്പണ്‍ ചെയ്‌തോളൂ...' എന്നാണ് ആരാധകര്‍ നടിയോട് പറയുന്നത്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X