ഇത് ഉപ്പും മുളകിലെ ലെച്ചു തന്നെയാണോ?, ജൂഹി ശരിക്കും ഞെട്ടിച്ചു; മോഡേൺ ഡ്രസ്സിൽ ജൂഹി രുസ്തഗി!
ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പര കാണുന്നവര്‍ക്കെല്ലാം സുപരിചിതയാണ് ജൂഹി രുസ്തഗി. വർഷങ്ങളായി ഉപ്പും മുളകിൽ ബാലുവിന്റെയും നീലുവിന്റെയും മകളായ ലെച്ചുവായി അഭിനയിക്കുന്നത് ജൂഹിയാണ്. ബാലു-നീലു ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് ലെച്ചു എത്തുന്നത്. സംവിധായകന്റെ മകന്റെ സുഹൃത്തായ ജൂഹി യാദൃശ്ചികമായാണ് ഈ പരിപാടിയിലേക്ക് എത്തിയത്. തുടക്കത്തില്‍ ആശങ്കയിലായിരുന്നുവെങ്കിലും പിന്നീട് ധൈര്യം ലഭിക്കുകയായിരുന്നുവെന്നാണ് ലെച്ചു ഉപ്പും മുളകിന്റെ ഭാഗമാകാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി മുമ്പൊരിക്കൽ പറഞ്ഞത്.
അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലുമെല്ലാം ജൂഹി മികവ് പ്രകടിപ്പിച്ചിരുന്നു. മോഡലിങ്ങിലും ജൂഹി സജീവമാണ്. ഉപ്പും മുളകിലൂടെ തുടക്കം കുറിച്ച ജൂഹിക്ക് ബിഗ് സ്‌ക്രീനില്‍ അഭിനയിക്കാനും താല്‍പര്യമാണ്.

ഇടയ്ക്ക് സിനിമയിലും ജൂഹി മുഖം കാണിച്ചിരുന്നു. മമ്മൂട്ടിയെ ഒരുപാട് ഇഷ്ടമുള്ള തനിക്ക് എന്നെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. അതേസമയം ജൂഹിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സുഹൃത്തുക്കൾക്കൊപ്പം അടുത്തിടെ തായ്ലന്റ് യാത്ര നടത്തിയിരുന്നു ജൂഹി. സാനിയ അയ്യപ്പന്റെ സോഷ്യൽമീഡിയ പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.
ജൂഹിക്ക് പുറമെ സാനിയയ്ക്കൊപ്പം യാത്രയിൽ പങ്കാളികളായവർ ജീവ ജോസഫ്, അപർണ തോമസ്, ഗബ്രി, ബിഗ് ബോസ് താരം ഡെയ്സി അടക്കമുള്ളവരാണ്. നൈറ്റ് പാർട്ടിയിൽ എല്ലാവരും ഒരുമിച്ച് ഹിന്ദി ഗാനത്തിന് ചുവടുവെച്ച് വൈബ് ചെയ്യുന്ന വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. എല്ലാവരും മോഡേൺ ലുക്കിൽ സ്റ്റൈലിഷായാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബ്ലൂ ജീൻസും ഡീപ്പ് നെക്കുള്ള സ്ലീവ് ലെസ് പ്രിന്റഡ് ക്രോപ്പ് ടോപ്പുമായിരുന്നു ജൂഹിയുടെ വേഷം. ആദ്യമായാണ് ഇത്രത്തോളം മോഡേൺ ലുക്കിലുള്ള ജൂഹിയുടെ ചിത്രങ്ങൾ പ്രേക്ഷകർ കാണുന്നത്. അതുകൊണ്ട് തന്നെ നടിയുടെ ആരാധകർക്ക് ചിത്രത്തിലുള്ളത് ജൂഹി തന്നെയാണോ എന്ന സംശയമായിരുന്നു ആദ്യം. ഇത് ഉപ്പും മുളകിലെ ലെച്ചു തന്നെയാണോ?, ജൂഹി ശരിക്കും ഞെട്ടിച്ചു എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്.
ചില ആരാധകർക്ക് ജൂഹി ഗ്ലാമറസ് വേഷം ധരിച്ചതിനോട് യോജിപ്പില്ലാതെ അമർഷം പ്രകടിപ്പിച്ചതും കമന്റിൽ വ്യക്തമാണ്. സ്വന്തം വീട്ടിലെ കുട്ടിയെന്ന രീതിയാണ് ജൂഹിയോട് ആളുകൾ സ്നേഹം പ്രകടിപ്പിക്കാറുള്ളത്. മൂന്ന് വർഷം മുമ്പാണ് ജൂഹിക്ക് അമ്മയെ നഷ്ടപ്പെട്ടത്. അച്ഛനെ നേരത്തെ നഷ്ടപ്പെട്ട ജൂഹിക്ക് ഇപ്പോൾ സഹോദരൻ മാത്രമാണ് ഏക ബന്ധം.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. തെറിച്ചു വീണ മകൻ ചിരാഗ് റുസ്തോഗിക്ക് കാര്യമായി പരുക്കേറ്റിരുന്നില്ല.
ഒരിടയ്ക്ക് മോഡലും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ഡോ.റോവിനുമായി ജൂഹി പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള കപ്പിൾ ഫോട്ടോകളും സോഷ്യൽമീഡിയിയൽ വൈറലായിരുന്നു. എന്നാൽ പിന്നീട് സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്നും ജൂഹി അതെല്ലാം നീക്കം ചെയ്തു.


Click it and Unblock the Notifications











