സ്വന്തം കാശ് കൊണ്ട് നടത്തിയ വിവാഹമാണ്, അവൾക്കിഷ്ടമുള്ളത് ചെയ്യും! നസ്രിയയെ കുറ്റം പറഞ്ഞവരല്ലേ ഇത്: ട്രോളന്മാർ
ഈ വര്‍ഷം ജനുവരിയില്‍ സുരേഷ് ഗോപിയുടെയും പിന്നാലെ നടന്‍ ജയറാമിന്റെയും മകളുടെ വിവാഹം കഴിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയും വിവാഹിതയായിരിക്കുകയാണ്. ദിയയുടെ സുഹൃത്തായ അശ്വിന്‍ ഗണേശാണ് വരന്‍.
ഇരുവരും നേരത്തെ മുതല്‍ സൗഹൃദത്തിലും പിന്നീട് പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് മുതല്‍ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ടായിരുന്നു. സാധാരണ വധു, വരന്മാരെ പോലെ എല്ലാം രഹസ്യമായി വെക്കാതെ ഓരോ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ ദിയ പോസ്റ്റ് ചെയ്യാറുണ്ട്.

അങ്ങനെ വിവാഹത്തിന്റെ ചടങ്ങുകളെല്ലാം കോര്‍ത്തിണക്കിയൊരു വീഡിയോയാണ് പുരത്ത് വന്നിരിക്കുന്നത്. അതേ സമയം ദിയയുടെ കല്യാണത്തിന്റെ കോസ്റ്റിയൂം ശരിയായില്ലെന്നും സഹോദരിമാര്‍ അതിനെക്കാളും ഒരുങ്ങിയിട്ടുണ്ടെന്നും തുടങ്ങി വലിയ വിമര്‍ശനമാണ് താരപുത്രിയ്ക്ക് നേരിടേണ്ടതായി വന്നത്.
ദിയയുടെ ചിത്രങ്ങളുടെ താഴെയും ഇത്തരം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ലളിതമായ രീതിയില്‍ താന്‍ ആഗ്രഹിച്ച രീതിയില്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച താരപുത്രിയെ വാഴ്ത്തുകയാണ് ആരാധകര്‍. അച്ഛന്റെ പിന്‍ബലത്തോടെ വലിയ ആര്‍ഭാടമായി, താരസമ്പന്നമായി വിവാഹം നടത്താമെന്നിരിക്കെ വിരലില്‍ എണ്ണാവുന്ന ആളുകളെ വെച്ച് ദിയ സ്വയമാണ് ചടങ്ങുകള്‍ നടത്തിയത്. ഇതിനെ കുറിച്ചാണ് അഭിപ്രായവുമായി ആളുകളെത്തിയത്.
'സ്വന്തമായി അധ്വാനിച്ചു കാശ് ഉണ്ടാക്കി അതുകൊണ്ട് കല്യാണം നടത്തുക എന്ന് പറയുന്നത് ചെറിയൊരു കാര്യമേ അല്ല. ഓരോ പെണ്‍കുട്ടികളും ഇതുപോലെ ആവണം. സ്വന്തമായി സാമ്പദിച്ചു സ്വന്തം ഇഷ്ടങ്ങള്‍ നടത്തുക. ദിയയുടെ സാരീ, മേക്കപ്പ് എല്ലാം സൂപ്പര്‍ ആണ്. പക്ഷേ ആ ഹെയര്‍ ഒന്നൂടെ നന്നായി സെറ്റ് ചെയ്യാമായിരുന്നു. പിന്നെ നെറ്റ് തലയില്‍ ഇട്ടപ്പോള്‍ ബ്ലൗസിന്റെ വര്‍ക്ക് ഒന്നും വിസിബിള്‍ ആയില്ല. ആ ബ്ലൗസ് ആയിരുന്നു സാരിടെ എലഗന്‍സ് എടുത്തു കാണിക്കുന്നത്, അത് ഹൈഡ് ആയിപോയി.
കല്യാണം ഇത്രേം സിമ്പിള്‍ ആയിട്ടും നടത്താം എന്ന് കാണിച്ചു തന്നു ദിയ. പ്രത്യേകിച്ചു ഒരു താരത്തിന്റെ മകള്‍ കൂടെ ആയിട്ടും ഇത്രയും ലളിതമായ ചടങ്ങുകളും വളരെ കുറച്ചു പേരെ മാത്രം ക്ഷണിച്ചും ഇത്രയും മനോഹരമായി സിംപിള്‍ ആയിട്ടും നടത്തി. ആഭരണങ്ങള്‍, സാരി അതൊക്കെ വളരെ മികച്ചത് തന്നെ ആണ്. വില കൂടിയതുമാവാം. എന്നിരുന്നാലും ഈ അടുത്ത കാലത്ത് നടന്ന താരങ്ങളുടെയും താരപുത്രി /പുത്രന്മാരുടെ വിവാഹം വെച്ചു നോക്കുമ്പോള്‍ ഇത് എത്രയോ സിമ്പിള്‍ ആണ്.

പണ്ട് നസ്രിയയുടെ കല്യാണത്തിന് മേക്കപ്പ് കൂടിപ്പോയെന്നും പറഞ്ഞു ട്രോളിയവരും കളിയാക്കിയവരും ആണ് ഇപ്പോള്‍ ദിയയുടെ മേക്കപ്പ് കുറഞ്ഞു പോയെന്നും പറഞ്ഞു വന്നു നെഗറ്റീവ് പറയുന്നത്. സിംപിള്‍ മേക്കപ്പ് ചെയ്യുന്നവര്‍ക്ക് ദിയയുടെ മേക്കപ്പ് ഇഷ്ടമാകും. എനിക്ക് ഒരുപാട് ഇഷ്ടായി.
കല്യാണത്തിന്റെ തിരക്ക് കഴിഞ്ഞു ഒന്ന് ശ്വാസം വിടാന്‍ പോലും സമയം ഇല്ലാതെ നേരെ ഈവെനിംഗ് റിസപ്ഷന്‍ പോയി നിന്നവര്‍ ആരൊക്കെ ഉണ്ട്? ശരിക്കും ഇതുപോലെ അനാവശ്യ ചടങ്ങില്ലാതെ കല്യാണം നടത്തുന്നതാണ് നല്ലത്. എല്ലാവിധ ആശംസകള്‍...
ഒരാള്‍ വളരെ സന്തോഷത്തോടെ തന്റെ വിവാഹത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയുടെ അടിയില്‍ വന്ന് കുത്തിയിരുന്ന് കുറ്റം പറയുന്നവരുടെ അവസ്ഥ മഹാ കഷ്ടമാണ്. അവര്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് അല്ലേ വിവാഹം നടത്തുന്നത്. താല്പര്യം ഉണ്ടെങ്കില്‍ വീഡിയോ കാണുക. ഇല്ലെങ്കില്‍ മാറ്റുക എന്നതിനപ്പുറം കുറ്റം പറയാന്‍ വേണ്ടി കുത്തിയിരുന്ന് ഇത്രയും വലിയ വീഡിയോ കണ്ടവര്‍. വല്ലാത്ത മാനസിക അവസ്ഥ തന്നെ. നിങ്ങള്‍ നിങ്ങളുടെ കല്യാണം നിങ്ങളുടെ ഇഷ്ടത്തിന് നടത്തൂ...' എന്നിങ്ങനെ നിരവധി കമന്റുകളാണ് ദിയയുടെ വീഡിയോയുടെ താഴെ വരുന്നത്.


Click it and Unblock the Notifications











