'മീനാക്ഷിയിൽ‌ നിന്നും കണ്ണെടുക്കാൻ പറ്റുന്നില്ല, അമ്മയുടെ അല്ലേ മോൾ കമന്റ് നിരോധിക്കാറായി'; വീഡിയോ വൈറൽ!

ഒട്ടും പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും അച്ഛൻ ദിലീപിനും അമ്മ മഞ്ജു വാര്യർക്കും ഉള്ളതുപോലെ ആരാധകർ മീനാക്ഷിക്കുമുണ്ട്.

മെഡിസിൻ പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന താരപുത്രി പഠനത്തിനും മറ്റുമായി ദിലീപിനും കാവ്യയ്ക്കും അനിയത്തി മഹാലക്ഷ്മിക്കുമൊപ്പം ചെന്നൈയിൽ സെറ്റിൽഡാണ്. കേരളത്തിൽ വല്ലപ്പോഴും മാത്രമാണ് വരുന്നത്. അതും ഫങ്ഷനുകളിൽ പങ്കെടുക്കാനും സുഹൃത്തുക്കളെ കാണാനും വേണ്ടി മാത്രം. നടി നമിത പ്രമോദ് മീനാക്ഷിയുടെ ഉറ്റ ചങ്ങാതിയാണ്.

മീനാക്ഷിയുടെ സിനിമാ പ്രവേശനം എല്ലാവരും പ്രതീക്ഷിക്കുന്ന ഒന്നാണ്. പക്ഷെ മകൾ തന്നോട് അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ഇതുവരെയും സംസാരിച്ചിട്ടില്ലെന്നും ഇപ്പോൾ പഠനത്തിലാണ് ശ്രദ്ധയെന്നുമാണ് ദിലീപ് മുമ്പൊരിക്കൽ പറഞ്ഞത്.

സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും ഒരു വെടിക്കുള്ള മരുന്ന് ഡാൻസ്, അഭിനയം എല്ലാമായി മീനാക്ഷിയുടെ കൈയ്യിലുണ്ട്. ടിക്ക് ടോക്ക് നിരോധിക്കും മുമ്പ് നാദിർഷയുടെ മക്കൾക്കൊപ്പം അച്ഛൻ ദിലീപിന്റെ ഹിറ്റ് ഡയലോ​ഗുകൾ എടുത്ത് ഡബ്സ്മാഷ് ചെയ്യാറുണ്ടായിരുന്നു താരപുത്രി.

Meenakshi Dileep

അഭിനയത്തിൽ അച്ഛനേയും അമ്മയേയും പോലെ എത്താൻ കഴിവുണ്ട് മീനാക്ഷിക്കെന്ന് ആരാധകർ തിരിച്ചറിഞ്ഞതും ആ ഡബ്സ്മാഷ് വീഡിയോകൾ വൈറലായപ്പോഴാണ്. ശേഷം ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയ ശേഷം മനോഹരമായ ഡാൻസ് വീഡിയോകൾ ചെയ്തും മീനാക്ഷി പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഒറ്റയ്ക്കുള്ള ഡാൻസ് വീഡിയോകൾ പോസ്റ്റ് ചെയ്യുമ്പോൾ മുഖം വ്യക്തമാകാത്ത തരത്തിലാണ് താരം വീഡിയോ പങ്കുവെക്കാറ്.

അതിന് മുമ്പ് നാദിർഷയുടെ മൂത്തമകളുടെ വിവാഹ ചടങ്ങിൽ കൂട്ടുകാർക്കൊപ്പവും മീനാക്ഷി നൃത്തം ചെയ്തിരുന്നു. ഇപ്പോഴിതാ ആദ്യമായി മുഖം വ്യക്തമാകുന്ന തരത്തിൽ മനോഹരമായൊരു ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.

കൂട്ടുകാരിക്കൊപ്പം ചടലുമായി നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ പുതിയ ഡാൻസ് വീഡിയോ നിമിഷങ്ങൾക്കൊണ്ടാണ് വൈറലായത്. രാഞ്ചന, വളയപതി എന്നീ പാട്ടുകൾ മിക്സ് ചെയ്തുള്ള റീലിന് മീനാക്ഷിക്കൊപ്പം നൃത്തം ചെയ്തിരിക്കുന്നത് സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യ അലീന അൽഫോൺസാണ്.

ട്രെഡീഷണൽ ലുക്കിലും ട്രെന്റി മോഡേൺ ലുക്കിലും മീനാക്ഷിയും അലീനയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചെന്നൈയിലെ ഒരു ഡാൻസ് സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരും വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോ മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രനാണ്.

Meenakshi Dileep

​ഗോൾഡിന്റെ റിലീസിന് ശേഷം അൽഫോൺസ് കുടുംബസമേതം ചെന്നൈയിലാണ് താമസം. വീഡിയോ കണ്ടവരെല്ലാം ഒറ്റ സ്വരത്തിൽ പറയുന്നത് മീനാക്ഷിയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നാണ്. അത്രത്തോളും ​ഗ്രേസും ചിരിയും മെയ്വഴക്കവും മീനാക്ഷിക്കുണ്ടെന്നും ആരാധകർ കമന്റായി കുറിച്ചു.

നസ്രിയ ഫഹദ് അടക്കമുള്ളവരും കമന്റുകൾ കുറിച്ചിട്ടുണ്ട്. എല്ലാവരും മീനാക്ഷിയുടെയും അലീനയുടെയും കഴിവിനെ വാനോളം പുകഴ്ത്തുകയാണ്. അതേസമയം പതിവ് പോലെ മഞ്ജു വാര്യരുമായി മീനാക്ഷിയെ താരതമ്യപ്പെടുത്തിയുള്ള കമന്റുകളും വീഡിയോയ്ക്കുണ്ട്.

അമ്മയുടെ മകൾ തന്നെ, ഞങ്ങളുടെ മഞ്ജു ചേച്ചിയുടെ മകൾ അടിപൊളി, മഞ്ജു ചേച്ചിയുടെ മോൾ തന്നെ. മഞ്ജു ചേച്ചിയുടെ അതെ സൗന്ദര്യം എന്നിങ്ങനെയാണ് കമന്റുകൾ. അമ്മയുടെ അല്ലേ മോൾ കമന്റ് നിരോധിക്കാറായി എന്നും ചിലർ രസകരമായി കുറിച്ചിട്ടുണ്ട്.

മഞ്ജു വാര്യരുടെ നൃത്ത അധ്യാപികയിൽ നിന്നുമാണ് ചെറുപ്പത്തിൽ മീനാക്ഷി നൃത്തം അഭ്യസിച്ചത്. ഇപ്പോഴും മീനാക്ഷി നൃത്തത്തിലെ തന്റെ കഴിവ് പഠനത്തിനിടയിലും തേച്ച് മിനുക്കി സൂക്ഷിക്കുന്നുണ്ട്. ഇടയ്ക്ക് നമിത പ്രമോ​ദിന് വേണ്ടി നൃത്തം കൊറിയോ​ഗ്രാഫ് ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു മീനാക്ഷി. അലീന അൽഫോൺസ് ​ഗോൾഡ് സിനിമയിലും നൃത്തം ചെയ്തിരുന്നു.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X