ധനുഷ് അനുകരിക്കുന്നു എന്നായി, ഇവൻ വിനയാകും, സീനിയോരിറ്റി പോലും വിലപ്പോയില്ല; ചർച്ച

കരിയറിൽ ഉയരങ്ങൾ കീഴടക്കുകയാണ് നടൻ ധനുഷ്. വ്യത്യസ്തമായ റോളുകൾ നടൻ തുടരെ ചെയ്യുന്നു. തമിഴകത്തെ താരമാണെങ്കിലും ബോളിവുഡിലുൾപ്പെടെ നടൻ സാന്നിധ്യം അറിയിക്കുന്നുണ്ട്. തേരെ ഇഷ്ക് മേ ആണ് ധനുഷിന്റെ അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. കൃതി സനോൻ ആണ് ചിത്രത്തിൽ നായികാ വേഷം ചെയ്തത്. ചിത്രത്തിലെ ധനുഷിന്റെ ​ഗാനരം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണിപ്പോൾ. ഒറ്റ നോട്ടത്തിൽ ധനുഷിനെ കണ്ടാൽ തമിഴകത്തെ സെൻസേഷണൽ താരം പ്രദീപ് രം​ഗനാഥനെ പോലെ തോന്നുന്നെന്ന് നെറ്റിസൺസ് പറയുന്നു. ഇവരുടെ ബോഡിലാം​ഗ്വേജുൾപ്പെടെ ഒരേ പോലെയാണെന്ന് വാദമുണ്ട്.

പലരും ഈ കാര്യം സമ്മതിക്കുന്നുണ്ട്. കൗതുകതരമായ മറ്റൊരു കാര്യവും ഇവർ ചൂണ്ടിക്കാണിക്കുന്നു. പ്രദീപ് രം​ഗനാഥനേക്കാൾ എത്രയോ സീനിയർ ആണ് കരിയറിൽ ധനുഷ്. സ്വാഭാവികമായും രൂപ സാദൃശ്യം വന്നാൽ പ്രദീപ് ധനുഷിനെ പോലെ തോന്നുന്നു, ധനുഷിനെ അനുകരിക്കുന്നു എന്നാണ് പറയേണ്ടത്. എന്നാൽ ഇവിടെ ഭൂരിഭാ​ഗം പേരും പറയുന്നത് ധനുഷ് പ്രദീപ് രം​ഗനാഥനെ പോലെ തോന്നുന്നു എന്നാണ്.

Dhanush  Pradeep Ranganathan

ഒരു ആർട്ടിസ്റ്റെന്ന നിലയിൽ ധനുഷിന് ഇതൊരു വിനയാണെന്നും അഭിപ്രായമുണ്ട്. കാരണം ഈ അഭിപ്രായം വെറുതെ തോന്നുന്നതല്ല. തമിഴകത്ത് ഇന്ന് ഏറ്റവും കൂടുതൽ പിആർ ഉള്ള താരങ്ങളിൽ ഒരാളാണ് പ്രദീപ് രം​ഗനാഥൻ. സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയം. സംവിധായകാനും നടനായും പേരെടുക്കുന്നു. ഒടുവിൽ പുറത്തിറങ്ങിയ ഡ്യൂഡ് വമ്പൻ ഹിറ്റ്. മറുവശത്ത് ധനുഷിന്റെ തമിഴ് ചിത്രം ഇഡ്ഡലി കടെെ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്.

ഈ ഘടകങ്ങളെല്ലാം ഇപ്പോഴത്തെ ചർച്ചകൾക്ക് കാരണമാണ്.കരിയറിൽ മുന്നേറുന്നുണ്ടെങ്കിലും ധനുഷിന് സിനിമാന രം​ഗത്ത് ഇന്നുള്ള പ്രതിച്ഛായ മോശമാണ്. തുടരെ വിവാദങ്ങൾ നടനെക്കുറിച്ച് വന്നു. നയൻതാര നടനെതിരെ തുറന്ന കത്തെഴുതിയത് ചർച്ചയായി. ഇതിനിടെ ധനുഷ് താരജാഡയുള്ള ആളാണെന്നും സഹപ്രവർത്തകരോടും അസിസ്റ്റന്റ്സിനോടും മോശമായാണ് പെരുമാറുന്നതെന്നുമുള്ള വാദങ്ങൾ വന്നു. ഫിലിം ജേർണലിസ്റ്റ് നയൻദീപ് രക്ഷിത് അടുത്തിടെ ധനുഷിനെക്കുറിച്ച് സംസാരിച്ചിരുന്നു. വിഐപി 2 എന്ന സിനിമയുടെ പ്രൊമോഷൻ സമയത്ത് ഇന്റർവ്യൂ എടുത്തപ്പോൾ ധനുഷ് വളരെ മോശമായാണ് പെരുമാറിയതെന്ന് നയൻദീപ് തുറന്ന് പറഞ്ഞു.

അഭിമുഖത്തിനിടെ ജ്യൂസ് കൊണ്ട് വന്നയാളാേട് സംസാരിച്ച രീതി മോശമായിരുന്നു. വ്യക്തിപരമോ വിവാദങ്ങളോ ആയ സംഭവത്തെക്കുറിച്ച് ഇന്റർവ്യൂവിൽ ചോദിക്കുമ്പോൾ ധനുഷ് ദേഷ്യപ്പെട്ടു. എന്നാൽ ധനുഷിന്റെ മാനേജർ ചോദ്യങ്ങൾ മുൻകൂട്ടി പരിശോധിച്ചിരുന്നെന്നും നയൻദീപ് രക്ഷിത് പറഞ്ഞു. ഇതിന് പുറമെ ധനുഷിനെതിരെയുള്ള നയൻതാരയുടെ പോസ്റ്റിന് ധനുഷിനൊപ്പം അഭിനയിച്ച നായിക നടിമാർ ലൈക്ക് ചെയ്തതും ചർച്ചയായി. ശ്രുതി ഹാസൻ, പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, നസ്രിയ നസീം തുടങ്ങിയവരാണ് ലൈക് ചെയ്തത്. പാർവതി നയൻതാരയുടെ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.

More from Filmibeat

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X