ദിയക്ക് കല്യാണം കഴിയുമ്പോൾ മനസിലാവും; കുടുംബത്തെ മറക്കുന്നത് ശരിയല്ല; സോഷ്യൽ മീഡിയയിൽ ചർച്ച
സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്നവരാണ് കൃഷ്ണ കുമാറിന്റെ കുടുംബം. യൂട്യൂബ് ചാനലിലൂടെ ഭാര്യ സിന്ധു കൃഷ്ണയും നാല് മക്കളും ശ്രദ്ധ നേടിക്കഴിഞ്ഞു. മക്കളെ നാല് പേരെയും കൃഷ്ണകുമാറും സിന്ധു കൃഷ്ണയും വളർത്തിയ രീതിയെ നിരവധി പേർ പ്രശംസിക്കാറുണ്ട്. സ്വന്തമായി തീരുമാനെടുക്കാനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും മക്കളെ ഇവർ പ്രപ്തരാക്കി. അതേസമയം നിരന്തരം സൈബർ ആക്രമണങ്ങളും ഈ കുടുംബത്തിന് നേരെ വരാറുണ്ട്.
കൃഷ്ണകുമാറിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് ഇതിന് കാരണമാകാറ്. അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ കുടുംബത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നെന്ന് മകൾ അഹാന കൃഷ്ണ നേരത്തെ പറഞ്ഞിട്ടുണ്ട്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയ്ക്ക് നേരെയാണ് അടുത്തിടെ വലിയ വിമർശനം വന്നത്. കൃഷ്ണകുമാർ നടത്തിയ ജാതീയ പരാമർശത്തെ ദിയ പിന്തുണച്ചെന്നായിരുന്നു വിമർശനം.

ഇപ്പോഴിതാ സിന്ധു കൃഷ്ണയുടെ പുതിയ യൂട്യൂബ് വീഡിയോയ്ക്ക് താഴെ ദിയ കൃഷ്ണയ്ക്ക് നേരെ വരുന്ന വിമർശനങ്ങളാണ് ചർച്ചയാകുന്നത്. ദിയ കുടുംബവുമായി വല്ലാതെ അകലം കാണിക്കുന്നെന്നാണ് സിന്ധു കൃഷ്ണയുടെ യൂട്യൂബ് സബ്സ്ക്രെെബഴ്സ് പറയുന്നത്. തന്റെ മലേഷ്യൻ യാത്രയുടെ വീഡിയോ പങ്കുവെച്ചതായിരുന്നു സിന്ധു. ദിയ ഒഴിച്ച് ബാക്കി മൂന്ന് മക്കളും ഒപ്പമുണ്ട്. ദിയ മാത്രം മാറി നിന്നതാണ് വിമർശനത്തിന് കാരണമായത്.
'ദിയ ഇവരിൽ നിന്ന് വ്യത്യസ്തയാണ്, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാത്തതിൽ പിന്നീട് ദിയ പശ്ചാത്തപിക്കും', 'രണ്ടാമത്തെ മകളെ ഇവരെല്ലാം എഴുതി തള്ളിയെന്നാണ് തോന്നുന്നത്', 'കല്യാണം കഴിയുമ്പോൾ മനസിലായിക്കോളും', 'ദിയ കുടുംബത്തെ അവഗണിച്ച് കാമുകനൊപ്പം കറങ്ങുന്നു' എന്നാെക്കെയാണ് കമന്റുകൾ. ദിയയെ കുടുംബം മാറ്റി നിർത്തുകയാണെന്നും കമന്റുകളുണ്ട്.

ദിയയെ പിന്തുണച്ചും കമന്റുകൾ വരുന്നു. വിവാഹം കഴിക്കാൻ പോകുന്ന ആൾക്കൊപ്പമല്ലേ ദിയ കറങ്ങുന്നത്, അനാവശ്യ കമന്റുകൾ ഒഴിവാക്കിക്കൂടെ എന്നൊക്കെയാണ് ഇവരുടെ ചോദ്യങ്ങൾ. കുടുംബത്തോട് അകലം കാണിക്കുന്നതിനെക്കുറിച്ച് ദിയ ഒരു അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. വ്ലോഗ് നോക്കിയാൽ ഞാൻ കുടുംബവുമായി അടുപ്പത്തിലേ അല്ല. ഞാനങ്ങനെ ക്ലോസ് ആകാറില്ല.
എന്റെ ജീവിതം നോക്കും. ഞാൻ ഭയങ്കര സെൻസിറ്റീവാണ്. എന്റെ വീട്ടുകാരെ പുറത്താരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വേദന തോന്നും. പറയുന്നവന്റെ വായടപ്പിക്കും. അച്ഛനെ പറഞ്ഞത് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് അടുത്തിടെ താൻ പ്രതികരിച്ചതെന്നും ദിയ കൃഷ്ണ അന്ന് വ്യക്തമാക്കി. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന കാര്യം ദിയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അശ്വിൻ ഗണേശെന്നാണ് കാമുകന്റെ പേര്.
ഈ വർഷമോ അടുത്ത വർഷമോ വിവാഹമുണ്ടാകുമെന്നാണ് നേരത്തെ ദിയ പറഞ്ഞത്. ഈ ബന്ധത്തിന് കുടുംബത്തിന് താൽപര്യമില്ലേ എന്ന ചോദ്യവും പിന്നാലെ വന്നു. വിവാഹത്തിന് പ്രായമായോ എന്നാണ് കുടുംബം ചോദിക്കുന്നതെന്ന് ദിയ പറഞ്ഞിട്ടുണ്ട്. അച്ഛനെയും അമ്മയെയും സംബന്ധിച്ച് താനെപ്പോഴും കുട്ടിയായിരിക്കും. താനെപ്പോഴും കുടുംബ ജീവിതമാണ് ആഗ്രഹിച്ചതെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.


Click it and Unblock the Notifications











