'നിങ്ങളോട് മിണ്ടികൊണ്ടിരിക്കാൻ അത്രക്കും പണിയൊന്നും ഇല്ലാതിരിക്കുകയാണോ അവർ?, സൈക്കോളജിസ്റ്റിനെ കാണൂ'

By Desk

സംവിധായകൻ, കവി തുടങ്ങിയ നിലകളിൽ എല്ലാം പ്രശസ്തനാണ് സനൽ കുമാർ ശശിധരൻ‌. ജന്തുശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയ ശേഷം വക്കീലായി ജോലി ചെയ്തിട്ടുള്ള സനൽ കുമാറിന്റെ സിനിമകൾക്കും ഏറെ ആരാധകരുണ്ട്. 2014ൽ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യ ചലച്ചിത്രമായ ഒരാൾപ്പൊക്കത്തിലൂടെ സനൽ കുമാറിന് ലഭിച്ചു. 2015ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സനൽ സംവിധാനം ചെയ്ത ഒഴിവ് ദിവസത്തെ കളിയായിരുന്നു മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

സനലിന്റെ സെക്സി ദുർ​ഗ എന്ന സിനിമ 2017ൽ നെതർലന്റസിലെ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ സിനിമ കൂടിയാണ്. അവസാനമായി സനൽ സംവിധാനം ചെയ്ത സിനിമകളിൽ ഒന്ന് കയറ്റമായിരുന്നു. മഞ്ജു വാര്യരായിരുന്നു നായിക.

Sanal Kumar Sasidharan  Manju Warrier

ഈ സിനിമ ചെയ്തശേഷം ഇടയ്ക്കിടെ ഈ സിനിമയെ കുറിച്ചും നടി മഞ്ജു വാര്യരെ കുറിച്ചും സനൽ സോഷ്യൽമീഡിയ പോസ്റ്റുകളുമായി എത്താറുണ്ട്. ഒരിക്കൽ മഞ്ജു വാര്യർ പോലീസിൽ പരാതിപ്പെടുകയും 2022ൽ സംവിധായകനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ശേഷം ഏറെക്കാലം നിശബ്ദനായിരുന്ന സനൽ കഴിഞ്ഞ ദിവസം മഞ്ജു വാര്യരുടേതെന്ന് അവകാശപ്പെട്ട് ഒരു ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി മഞ്ജു വാര്യർ താനുമായി അപരനാമത്തിൽ ബന്ധപ്പെടുന്നുണ്ടെന്നാണ് സനൽ കുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ എഴുതിയത്. കൂടാതെ മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുള്ളതായും സനൽ കുമാർ കുറിച്ചിരുന്നു. ഇപ്പോഴിതാ മഞ്ജുവിനെ ടാ​ഗ് ചെയ്ത് സനൽ പങ്കുവെച്ച പുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

കയറ്റം സിനിമയിൽ നിന്നുള്ള മഞ്ജുവിന്റെ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം സനൽ പങ്കുവെച്ചിട്ടുണ്ട്. സമൂഹം ഒരു വിരോധാഭാസമാണ്. അത് എന്താണോ നല്ലതെന്ന് ഉള്ളാലെ കരുതുന്നോ അത് മുന്നിൽ വന്ന് നിന്നാൽ തിരിഞ്ഞ് നിൽക്കും. ചീത്തയുടെ കാര്യത്തിലും അങ്ങനെ തന്നെ എന്തിനെയാണോ അത് വെറുക്കുന്നത്... അത് അതിനെ കീഴ്പ്പെടുത്തുമ്പോഴും തിരിച്ചറിയില്ല.

ഏയ്‌ ഇത് അതല്ലെന്ന് സംശയമെയില്ലാതെ വിശ്വസിക്കും. നീ പറഞ്ഞത് സത്യം തന്നെയാണ് എല്ലാവരും സത്യം അറിയാൻ വിധിയക്കപ്പെട്ടവരല്ല. അതിൽ ഒന്നുകൂടി ഞാൻ കൂട്ടിച്ചേർക്കുന്നു. സത്യം അറിയാൻ വിധിക്കപ്പെട്ടവർ എല്ലാം സത്യം അറിയാൻ ആഗ്രഹിക്കുന്നില്ല. സത്യമെന്ന് ഞാനിവിടെ പറയുന്നത് നമ്മുടെ കേവല ജീവിത രഹസ്യങ്ങളെയല്ല. നമ്മൾ വിശാലമാകുന്തോറും വിശാലമാകുന്ന സത്യത്തെ തന്നെ.

Sanal Kumar Sasidharan  Manju Warrier

പക്ഷെ അതിലും കേവലമായി നോക്കുന്നവർക്കും ഒരു സത്യമുണ്ടല്ലോ. അത് പറയേണ്ടത് കടമ തന്നെയല്ലേ! എന്നായിരുന്നു സനൽ കുമാറിന്റെ കുറിപ്പ്. എന്നാൽ സനലിന്റേത് വെറും ജൽപനങ്ങൾ മാത്രമാണെന്നാണ് കുറിപ്പ് വായിച്ച് ഒരു വിഭാ​ഗം പ്രതികരിച്ച് എഴുതിയത്. ചിലർ നല്ലൊരു സൈക്കോളജിസ്റ്റിനെ കണ്ട് ചികിത്സ തേടാനും കമന്റിലൂടെ സനലിനെ ഉപദേശിക്കുന്നതായും കാണാം. ഒരു കമന്റ് ഇങ്ങനെയായിരുന്നു... ചിലപ്പോൾ നിങ്ങളിലെ കലാകാരനെ വിശ്വസിച്ചു.

സ്വന്തം പ്രശസ്തി പോലും മറന്ന് യാതൊരു ടെക്നിക്കൽ ക്വാളിറ്റിയും ഇല്ലാത്ത ഒരു സിനിമ ചെയ്തെന്ന ഒരു അബദ്ധം പറ്റിയെന്ന് കരുതി ഇത്രക്കയൊക്കെ പറയാൻ മാത്രം എന്താണ് അവർ ചെയ്തത് എന്ന് മനസിലാവുന്നില്ല. ഏതോ അന്യഭാഷക്കാരിയുടെ പറ്റിക്കൽ വോയിസ്‌ ഇട്ട് അവരരാണെന്ന് വിശ്വസിക്കുന്ന നിങ്ങൾക്ക് അവരുടെ ശബ്ദം പോലും തിരിച്ചറിയാൻ പറ്റാത്ത അത്ര മനോനിലയാണോ ഉള്ളത്.

പിന്നെ നിങ്ങൾ പറയും പോലെ ഫേക്ക് പ്രൊഫൈലിൽ മിമിക്രി കാണിച്ച് നിങ്ങളോട് കുറേകാലം മിണ്ടി കൊണ്ടിരിക്കാൻ അത്രക്കും പണിയൊന്നും ഇല്ലാതിരിക്കുകയാണോ അവർ. ഒന്നോർത്താൽ നന്ന്... ഇത്രയൊക്കെ നിങ്ങൾ പറഞ്ഞിട്ടും എല്ലാ കേസും കൊട്ടി ആഘോഷിക്കുന്ന സോഷ്യൽ മീഡിയ നിങ്ങളുടെ ജല്പനങ്ങൾ ഒന്ന് മണത്തുപോലും നോക്കിയിട്ടില്ല. ഇനിയെങ്കിലും ഒരു നല്ല സൈക്കോളജിസ്റ്റിനെ കൺസൽട്ട് ചെയ്യൂ എന്നായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X