'അച്ഛനോട് പറഞ്ഞ് വാങ്ങി കൊടുക്കൂ എന്തിനാണ് സോഷ്യല്‍ മീഡിയയില്‍ അപേക്ഷിക്കുന്നത്'; പ്രണവിന് വിമർശനം!
പ്രണവ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഏറ്റവുമൊടുവിലെത്തിയ തന്‍റെ ചിത്രം ഹൃദയത്തിന്‍റെ പ്രൊമോഷനുവേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.
വ്യക്തിപരമായ സന്തോഷങ്ങളൊക്കെ പങ്കുവെക്കാന്‍ ഇന്‍സ്റ്റഗ്രാമാണ് പ്രണവ് കൂടുതലും ഉപയോഗിക്കാറ്. ജീവിതത്തില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന യാത്ര, സാഹസികത, സംഗീതം എന്നിവയൊക്കെ പ്രണവിന്റെ ഇൻസ്റ്റഗ്രാം പേജിൽ നിറയാറുണ്ട്.
അല്ലാതെ സെലിബ്രിറ്റികളുടെ പേജുകളിൽ കാണുന്ന പതിവ് പോസ്റ്റുകളൊന്നും മഷിയിട്ട് നോക്കിയാൽ പോലും പ്രണവിന്റെ സോഷ്യൽമീഡിയ പേജിൽ കാണാൻ സാധിക്കില്ല. ഇപ്പോഴിത ആദ്യമായി വളരെ വ്യത്യസ്തമായൊരു കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ.
പതിനഞ്ച് മാസം മാത്രം പ്രായമുള്ള നിര്‍വ്വാൺ എന്ന കുഞ്ഞിന് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങിന്റെ ഭാഗമായിരിക്കുകയാണ് ഇപ്പോൾ പ്രണവ് മോഹൻലാലും. സാധാരണ പ്രണവ് ഇത്തരം കാര്യങ്ങൾ ചെയ്യാറില്ല.

ആദ്യമായാണ് ക്രൗഡ് ഫണ്ടിങിന് വേണ്ടി പ്രണവും ഭാഗമാകുന്നത്. നിർവാണിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ക്രൗണ്ട് ഫണ്ടിങ് ആരംഭിച്ചിട്ട് ദിവസങ്ങളായി.
സെലിബ്രിറ്റികള്‍ അടക്കം പലരും നിര്‍വ്വാണിന് വേണ്ടിയുള്ള ഫണ്ട് സ്വരൂപിക്കുന്നതിന് കാമ്പയിന്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം യുവനടി അഹാന കൃഷ്ണയും ക്രൗഡ് ഫണ്ടിങിന്റെ ഭാഗമായി നിർവാണിനൊപ്പം വീഡിയോ ചെയ്തിരുന്നു.
'പൊതുവെ ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചെയ്യാറില്ല. പക്ഷെ ഇത് എനിക്ക് കൂടെ വ്യക്തിപരമായി അറിയാവുന്നതാണ്.'

എല്ലാവരും തങ്ങളാല്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ചെയ്യണം എന്നാണ് നിർവാണിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുറിപ്പ് പങ്കുവെച്ച് പ്രണവ് കുറിച്ചത്. പ്രണവിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ കമന്റുകളുമായി എത്തി.
സോഷ്യൽമീഡിയയിൽ വന്ന് ചോദിക്കാതെ പണക്കാരനായ അച്ഛനോട് ചോദിച്ച് വാങ്ങിക്കൊടുത്തുകൂടെ എന്നാണ്
പ്രണവിനെ വിമർശിച്ച് വന്ന കമന്റുകളിൽ ഏറെയും.

അച്ഛന്റെ കാശ് അച്ഛന്റെ കാശായി കാണുന്ന മക്കൾക്ക് പ്രണവിന്റെ കുറിപ്പ് കണ്ടാൽ ഒന്നും തോന്നില്ല. അച്ഛന്റെ അധ്വാനം മുഴുവൻ എനിക്കുള്ളതാണെന്ന് കരുതുന്ന കിഴങ്ങുകൾക്കും മരവാഴകൾക്കും പോസ്റ്റ് കണ്ട് നിനക്ക് അച്ഛന്റെ കൈയ്യിൽ നിന്നും മേടിച്ച് കൊടുത്തുകൂടെയെന്ന് ചോദിക്കാം.'
'പ്രണവ് പോസ്റ്റ് ചെയ്തത് കൊണ്ട് കുറ്റം പറയാൻ വന്നവരോട് ഒന്ന് ചോദിച്ചോട്ടെ.... ഇതിപ്പോൾ വേറെ രീതിയിൽ അറിഞ്ഞാലും മനുഷ്യത്വം ഉള്ളവർ പറ്റുന്ന പോലെ സഹായിക്കില്ലേ. ഇതിന് മുമ്പും സഹായിച്ചിട്ടില്ലേ. ഒരു കുഞ്ഞിൻ്റെ ജീവന് വേണ്ടി അല്ലേ അത് പോലും ആരും ചിന്തിക്കുന്നില്ലല്ലോ നാളെ നമ്മൾക്കും ഈ അവസ്ഥ വന്നാൽ എന്ത് ചെയ്യും.'

'സിനിമ കണ്ടും അല്ലാതെയും എത്രയോ പൈസ അനാവശ്യമായി ചിലവാക്കുന്നു. ഇതിന് വേണ്ടി ഒരു നിസാര തുക എങ്കിലും കൊടുക്കുക. നിങ്ങൾ മൂലം ഒരു അമ്മക്കും അച്ഛനും അവരുടെ കുഞ്ഞിനെ തിരിച്ച് കിട്ടില്ലേ.... അത് ഓർക്കുക ബാക്കി നിങ്ങളുടെ ഇഷ്ടം.'
'മനസ് ഉളളവർ സഹായിക്കുക' എന്നാണ് പ്രണവിനെ അനുകൂലിച്ച് പ്രേക്ഷകരിൽ ഒരാൾ കുറിച്ചത്. ടൈപ് 2 എസ് എം ഐ രോഗമാണ് നിര്‍വാൺ എന്ന കുഞ്ഞ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഈ അപൂര്‍വ്വ രോഗത്തിന് രണ്ട് വയസിന് മുമ്പെ എടുക്കേണ്ട മരുന്നുണ്ട്. അത് ഇന്ത്യയില്‍ ഇല്ല. വിദേശത്ത് നിന്ന് അത് എത്തിക്കാന്‍ പതിനേഴര കോടി രൂപ വേണം. അത് സ്വരുക്കൂട്ടുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ.
ഒമ്പത് മാസത്തിനുള്ളില്‍ ആ മരുന്ന് കുഞ്ഞിന്റെ ശരീരത്തില്‍ എത്തിയില്ലെങ്കില്‍ അതിന് എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത അവസ്ഥ വരും. ഇതിന് മുമ്പും ഇതിലും വലിയ തുക കണ്ടെത്തി വലിയ രീതിയിലുള്ള ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട് കേരളം.


Click it and Unblock the Notifications